Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ദാമ്പത്യം ഉല്ലാസപ്രദമാക്കാനുള്ള ഭക്ഷണക്രമങ്ങള്‍

Share this post

Best food for good sex

 

നിങ്ങള്‍ സുഹൃത്തുക്കളുടെ ഇടയിലെ ഏറ്റവും ആരോഗ്യവാനും ഉല്‍സാഹിയുമായ വ്യക്തി ആയിരിക്കാം. പക്ഷേ ജോലിസ്ഥലത്തെ സംഘര്‍ഷവും നമ്മള്‍ ജീവിക്കുന്ന സ്ഥലത്തെ പരിസ്ഥിതി മലിനീകരണവും ചില ശബ്ദങ്ങളും വരെ നിങ്ങളെ കിടപ്പറയില്‍ പരാജയപ്പെടുന്ന ഒരു വ്യക്തിയാക്കി മാറ്റും. ദിവസേന വ്യായാമം ചെയ്യുന്ന, ആരോഗ്യ ദൃഡഗാത്രമായ ശരീരമുണ്ടെങ്കിലും ഇണയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്നു ചുരുക്കം. എന്നാല്‍ ലൈംഗികതയെ സ്വാധീനിക്കുന്ന ചില ഭക്ഷണങ്ങള്‍ ദിവസവും കഴിച്ചാല്‍ ഈ അവസ്ഥയെ മറികടക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. വെളുത്തുള്ളി, പൂവമ്പഴം എന്നിങ്ങനെയുള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടുകയും അതുവഴി കൂടുതല്‍ ലൈംഗിക ശക്തി പ്രദാനം ചെയ്യുകയും ചെയ്യുന്നു.

കിടപ്പറയിലെ രാത്രികള്‍ കാളരാത്രികളായി മാറുമ്പോള്‍ മികച്ച ഒരു സെക്സോളജിസ്റ്റിനെയോ അല്ലെങ്കില്‍ വിപണിയില്‍ ലഭ്യമായ ഏതെങ്കിലും ലൈംഗികോത്തേജന മരുന്നിനെയോ ആശ്രയിക്കുന്നതാണ് നമ്മുടെ പതിവ്. ചിലര്‍ ഇക്കാര്യത്തില്‍ ആരോഗ്യ മാസികകള്‍ മുതല്‍ ഇക്കിളിപ്പെടുത്തുന്ന മൂന്നാംകിട പ്രസിദ്ധീകരണങ്ങളെ വരെ ആശ്രയിക്കും. സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിക്കുന്നവരും കുറവല്ല. എന്നാല്‍ ഭക്ഷണകാര്യം മാത്രം ശ്രദ്ധിച്ചാല്‍ ഇരുചെവിയറിയാതെ നമുക്ക് തന്നെ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അങ്ങനെ ദൈനംദിനക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണസാധനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1) പഴവര്‍ഗ്ഗങ്ങള്‍

Best food for good sex

 

വിറ്റമിന്‍-സി ധാരാളമായി അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ലൈംഗികോത്തേജനത്തെ സഹായിക്കും. ആപ്പിള്‍, വാഴപ്പഴം, സ്ട്രോബെറി, ഈന്തപ്പഴം, മുന്തിരി, മാമ്പഴം, പപ്പായ എന്നിവയില്‍ ഏതെങ്കിലും ദിവസവും കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തന്‍ വയാഗ്രയേക്കാള്‍ മികച്ചതാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നുണ്ട്. ഇതില്‍ അടങ്ങിയ സിട്രൂലിന്‍ എന്ന മൂലകം ശരീരത്തിലെ ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടുകയും പങ്കാളികള്‍ക്ക് മികച്ച ലൈംഗികാനുഭൂതി നല്‍കുകയും ചെയ്യുന്നു. വിറ്റമിന്‍ സിയും പൊട്ടാസ്യവും വേണ്ടുവോളമുള്ള നമ്മുടെ പൂവമ്പഴം ഒരു മികച്ച ലൈംഗികോത്തേജനിയാണ്. കിടപ്പറയില്‍ നമ്മെ നിത്യ ഉത്സാഹിയാക്കാന്‍ അതിനു കഴിയും എന്നാണ് പഴമക്കാര്‍ പറയുന്നത്. ആദ്യരാത്രിയില്‍ പാലും പൂവമ്പഴവും കഴിക്കുന്ന നമ്മുടെ പതിവ് തുടങ്ങിയത് അങ്ങനെയാണെന്ന് കരുതപ്പെടുന്നു.

2) പച്ചക്കറികള്‍, ഇലവര്‍ഗ്ഗങ്ങള്‍

Best food for good sex

ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ വിറ്റമിന്‍- ഇ അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. മഗ്നീഷ്യം കൊണ്ട് സമ്പന്നമായ ചീര ഉള്‍പ്പെടുന്ന ഇലവര്‍ഗ്ഗങ്ങള്‍ക്ക് പ്രകൃതിദത്തമായ വയാഗ്ര എന്ന വിളിപ്പേര് തന്നെയുണ്ട്. സെലറി കഴിക്കുന്ന പുരുഷന്‍റെ ലൈംഗിക ഹോര്‍മോണുകളുടെ അളവ് കൂടുകയും അതുവഴി അയാള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയത്വം തോന്നുകയും ചെയ്യും. ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയ സെലറി കിടപ്പറയില്‍ യുവത്വം പ്രദാനം ചെയ്യുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. ഇളവന്‍, തക്കാളി, കാരറ്റ്, കുക്കുമ്പര്‍,മുരിങ്ങക്ക,ക്യാബേജ് തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് സെക്സ് ആസ്വാദ്യകരമാക്കാന്‍ സഹായിക്കും. ഫോസ്ഫറസ്, വിറ്റമിന്‍-ബി,സി,ഡി,ഇ, കെ എന്നിവയാല്‍ സമ്പന്നമായ ഇളവന്‍ കുരു കഴിക്കുന്നതും നല്ലതാണ്.

3) ഡാര്‍ക്ക് ചോക്കലേറ്റ്

പ്രണയാതുരമായ മനസിന് തുല്യമാണ് ചോക്കലേറ്റ് എന്നു പറയാറുണ്ട്. അത് കഴിക്കുന്ന സ്ത്രീ-പുരുഷന്‍മാര്‍ക്ക് കഴിക്കാത്തവരെക്കാള്‍ സെക്സ് കൂടുതല്‍ ആസ്വദിക്കാന്‍ പറ്റും. ചോക്കലേറ്റില്‍ അടങ്ങിയ ഫെനില്‍ എത്തിലമിന്‍ എന്ന രാസവസ്തു കൂടുതല്‍ ഉന്മേഷവും യുവത്വവും നല്‍കുന്നു. രക്തത്തിലെ നിട്രിക് ഓക്സൈഡിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന കറുത്ത ചോക്കലേറ്റ് അതുവഴി ശരീരത്തിലെ ബ്ലഡ് സര്‍ക്കുലേഷന്‍ കൂട്ടാനും കാരണമാകുന്നു.

4) ഏലക്ക, വെളുത്തുള്ളി, കപ്പലണ്ടി

ബന്ധപ്പെടുന്നതിന് മുമ്പ് ഏലക്ക കഴിക്കുന്നത് സുഗന്ധത്തിനൊപ്പം ഉന്മേഷവും പ്രദാനം ചെയ്യുന്നു. ലൈംഗിക ശക്തിക്ക് കാരണമാകുന്ന വെളുത്തുള്ളി പങ്കാളികളെ കൂടെക്കൂടെയുള്ള ബന്ധപ്പെടലിന് പ്രേരിപ്പിക്കുന്നു. പുരുഷന്മാരിലെ വന്ധ്യതയ്ക്ക് വെളുത്തുള്ളി നല്ലൊരു ഔഷധമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കപ്പലണ്ടി മികച്ച ആരോഗ്യത്തിനും കാരണമാകും. അണ്ടിപ്പരിപ്പ്, കടല എന്നിവയും മികച്ച ലൈംഗികോത്തേജനികളാണ്.

5) കക്ക, മീന്‍, മുട്ട

ദാമ്പത്യം ഉല്ലാസപ്രദമാക്കാനുള്ള ഭക്ഷണക്രമങ്ങള്‍ 1

 സിങ്ക്,ഡോപമൈന്‍ എന്നിവയാല്‍ സമ്പുഷ്ടമായ കക്ക കിടപ്പറയിലെ ‘കിടമല്‍സര’ത്തിനും മൂഡ് നിലനിര്‍ത്താനും ചെയ്യുന്ന സഹായം ചില്ലറയല്ല. ജലമലിനീകരണത്തില്‍ നിന്നുവരെ മുക്തമായ കക്കയിറച്ചി ഏറ്റവും പഴക്കം ചെന്ന ലൈംഗികോത്തേജന ഭക്ഷണമായാണ് കരുതപ്പെടുന്നത്. ഒമേഗ 3 ആസിഡിനാല്‍ സമ്പന്നമായ സാല്‍മണ്‍ പോലുള്ള മല്‍സ്യങ്ങള്‍ മികച്ച ലൈംഗിക ശോധന സാധ്യമാക്കുകയും നിമിഷങ്ങള്‍ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നു. സന്താനോല്‍പാദനത്തില്‍ നിര്‍ണായകമായ വിറ്റമിന്‍ ബി മല്‍സ്യങ്ങളില്‍ വേണ്ടുവോളമുണ്ട്. പ്രോട്ടിന്‍, അമിനോ ആസിഡ്, വിറ്റമിന്‍ ബി 6, ബി 5 എന്നിവ അടങ്ങിയ മുട്ട നല്ല ലൈംഗിക ശക്തിയുടെ ഉറവിടം കൂടിയാണ്.

6) വെള്ളം വേണ്ടുവോളം കുടിക്കുക

Best food for good sex

 പലരും കിടപ്പറയില്‍ പരാജയമാകുന്നതിന്‍റെ ഒരു കാരണം വെള്ളത്തിന്‍റെ അഭാവമാണ്. ദിവസവും 2 ലിറ്റര്‍ വെള്ളം പലപ്പോഴായി കുടിക്കുന്നത് എനര്‍ജി കൂട്ടും. ടെന്‍ഷന്‍ അകറ്റാന്‍ നാരങ്ങ വെള്ളം കുടിക്കുന്നതും നല്ലതാണ്.

7) ഇനി അല്‍പം മദ്യപിക്കാം

ദാമ്പത്യം ഉല്ലാസപ്രദമാക്കാനുള്ള ഭക്ഷണക്രമങ്ങള്‍ 2
മദ്യപിക്കാന്‍ ഇതാ ഒരു കാരണം കൂടി. അല്‍പം റെഡ് വൈന്‍ കുടിക്കുന്നത് രക്തത്തില്‍ നിട്രിക് ഓക്സൈഡ് ഉല്‍പാദിപ്പിക്കുകയും അതുവഴി ശരീരത്തിലെ രക്തോട്ടം കൂട്ടുകയും ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. സ്വല്‍പം ഷാംപൈന്‍ കുടിക്കുന്നതും നല്ലതാണ്. എന്നാല്‍ ഇവ രണ്ടും അധികം കഴിക്കുന്നത് ഗുണത്തിന് പകരം ദോഷമാകും ഉണ്ടാക്കുക. പരിധിയില്‍ കൂടുതല്‍ കഴിക്കുന്നത് അനിയന്ത്രിതമായ ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും.

The End

 


Share this post