Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

1938 ലെ വീഡിയോയില്‍ മൊബൈല്‍ ഫോണുമായി യുവതി !!!

Share this post

മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചിട്ട് ഏതാനും ദശകങ്ങളെ  ആയിട്ടുള്ളൂ എന്ന്‍  നമുക്കെല്ലാവര്‍ക്കും അറിയാം. അതിനു മുമ്പ് ലാന്‍ഡ് ഫോണ്‍ ആയിരുന്നു ആശയ വിനിമയ രംഗത്തെ താരം. എന്നാല്‍ ഇപ്പോള്‍ ഒരു വീഡിയോ   ഈ ധാരണകളെയെല്ലാം തകിടം മറിക്കുകയാണ്. 1938 ല്‍ ചിത്രീകരിച്ച ഈ വീഡിയോയില്‍ ഒരു യുവതി മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് തിരക്കേറിയ റോഡില്‍ കൂടി നടന്നു പോകുന്ന ദൃശ്യം കാണാം !!! അപ്പോള്‍ ഇപ്പോഴത്തെ സെല്‍ ഫോണുകള്‍ക്ക് അന്നു തന്നെ തുടക്കം കുറിച്ചിരുന്നോ ?

വീഡിയോ കണ്ട്  പ്ലാനറ്റ് ചെക്ക് എന്ന വ്യക്തി  വീഡിയോയില്‍ ഉള്ളത് തന്‍റെ മുത്തശ്ശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗെര്‍ട്രൂഡ് ജോണ്‍സ് എന്ന ആ സ്ത്രീ  ഇപ്പൊഴും ജീവിച്ചിരിക്കുന്നു. യു.എസ്.എ യിലെ   മസാച്യുസെട്സിലുള്ള ലിയോമിന്‍സ്റ്റര്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ താന്‍ ജോലി ചെയ്യുന്ന കാലത്തെ വീഡിയോയാണ് ഇതെന്ന് അവര്‍ പറയുന്നു. അക്കാലത്ത് തന്നെ കമ്പനിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഉണ്ടായിരുന്നുവത്രെ. വയര്‍ലെസ്സ് ഫോണുകള്‍ക്കായുള്ള ഗവേഷണവും രൂപകല്‍പനയുമായിരുന്നു ആ വിഭാഗത്തിന്‍റെ ഉദ്യമം. ഗവേഷണത്തിന്‍റെ   ഭാഗമായി താനുള്‍പ്പടെ ഏതാനും ജീവനക്കാര്‍ക്ക് കമ്പനി വയര്‍ലെസ്സ്  ഫോണിന്‍റെ പ്രാഥമിക   രൂപം   കൈമാറിയിരുന്നുവെന്നും വീഡിയോയില്‍ കാണുന്നത് താന്‍ ഡ്യുപോണ്ട് ഫാക്റ്ററിയില്‍ നിന്നു ഇറങ്ങി വരുന്ന രംഗമാണെന്നും ഗെര്‍ട്രൂഡ് പറയുന്നു.

ഗെര്‍ട്രൂഡ് ജോണ്‍സിന്‍റെ വാദത്തിന് ഇതു വരെയും വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 1938ല്‍ തങ്ങള്‍ അങ്ങനെയൊരു ഫോണ്‍ നിര്‍മിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കിയെങ്കിലും പലരും അത് വിശ്വസിച്ച മട്ടില്ല. വിദഗ്ധര്‍ പറയുന്നത്  അത് ഒരു പക്ഷേ ഫ്രീക്കന്‍സി റേഡിയോ റിസീവര്‍ ആയിരിയ്ക്കും എന്നാണ്. അത്തരം ഉപകരണങ്ങള്‍ 1920 കളില്‍ തന്നെ കണ്ടു പിടിച്ചിരുന്നു. സെല്‍ ഫോണുകള്‍ 1940 കളില്‍ നിലവില്‍ വന്നിരുന്നുവെങ്കിലും പട്ടാള ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണു അക്കാലത്ത് അത് ഉപയോഗിച്ചിരുന്നത്.

“ടൈം ട്രാവലര്‍ ഇന്‍ 1938 ഫിലിം” എന്ന പേരിലുള്ള വീഡിയോ ഇപ്പോള്‍ യൂ ട്യൂബിലെ വന്‍ തരംഗമാണ്.            ഇതുവരെ 4 ലക്ഷം പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു എന്നാണ് കണക്ക്.

പ്രസ്തുത  വീഡിയോയെ കുറിച്ചുള്ള നിഗൂഢത ഏറെക്കുറെ പരിഹരിക്കപ്പെട്ടുവെങ്കിലും ഗവേഷകരെ ഇപ്പൊഴും   കുഴക്കുന്നത് ചൈനയിലെ ഒരു ശവ കുടീരത്തില്‍ നിന്നു കണ്ടെത്തിയ ഒരു സ്വിസ് വാച്ചാണ്. 400 വര്‍ഷം മുമ്പ് സീല്‍ ചെയ്ത  ശവ കുടീരം അടുത്ത കാലത്ത് പുരാ വസ്തു ഗവേഷകര്‍ തുറന്നപ്പോള്‍ കിട്ടിയത് കഷ്ടിച്ച് 100 വര്‍ഷം മാത്രം പഴക്കമുള്ള ഒരു സ്വിസ് വാച്ച്. അത് എങ്ങനെ സംഭവിച്ചു എന്നതിനെ സംബന്ധിച്ച് കൃത്യമായ ഉത്തരം നല്കാന്‍  ഇതുവരെയും ആര്‍ക്കും   കഴിഞ്ഞിട്ടില്ല.

400 വര്‍ഷം മുമ്പ് ഇപ്പോള്‍ നൂറു വര്‍ഷം മാത്രം പഴക്കമുള്ള വാച്ച് ഉപയോഗിക്കാന്‍ കഴിയുന്നതെങ്ങനെ  ?  ഒരു പക്ഷേ അത് ,  വര്‍ഷങ്ങള്‍ക്ക് മുമ്പ്  ശവ കുടീരം തുറക്കാന്‍ ശ്രമിച്ച ഏതെങ്കിലും  മോഷ്ടാക്കളുടേതാവാം എന്നാണ് പൊതുവേ അനുമാനിക്കുന്നത്

 അതോടൊപ്പം ചരിത്രാന്വേഷകരെ  കുഴക്കുന്നത് 1940 ലെ വെള്ളപ്പൊക്കത്തിന് ശേഷം കാനഡയില്‍ ഒരു പാലം ഉല്‍ഘാടനത്തിന്‍റെ  സമയത്ത് എടുത്ത ഒരു ചിത്രമാണ്. കാണികളില്‍ രണ്ടു പേര്‍ ധരിച്ചിരിക്കുന്ന വേഷം അക്കാലത്ത് നിലവില്‍ വന്നിട്ടില്ല. ഒന്നാമന്‍ ധരിച്ചിരിക്കുന്ന സണ്‍ ഗ്ലാസും കയ്യിലുള്ള മോഡേണ്‍ ക്യാമറയുമൊക്കെ സംഭവത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിലവില്‍ വന്നത്. രണ്ടാമന്‍ 1950 കളില്‍ മാത്രം കണ്ടു പിടിക്കപ്പെട്ട ഒബ്ജെക്ടീവ് ലെന്‍സുള്ള ക്യാമറ കയ്യില്‍ പിടിച്ചിരിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന്‍ ഗവേഷകര്‍ക്ക് ഇനിയും മനസിലായിട്ടില്ല.


Share this post