Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

മന്‍മോഹന്‍ സര്‍ക്കാരിന്‍റെ അടിവേര് പിഴുത നാലു വിഷയങ്ങള്‍

Share this post

മന്‍മോഹന്‍ സര്‍ക്കാരിന്‍റെ അടിവേര് പിഴുത നാലു വിഷയങ്ങള്‍ 1

 

പ്രവചനങ്ങള്‍ തെറ്റിയില്ല. യുപിഎ തകര്‍ന്നടിഞ്ഞു. പതിനാറാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 100ല്‍ താഴെ സീറ്റുകളില്‍ കോണ്‍ഗ്രസ് സഖ്യം ഒതുങ്ങും. ഇപ്പോള്‍ കൂടെയുള്ള ഏതൊക്കെ പാര്‍ട്ടികള്‍ മറുകണ്ടം ചാടുമെന്നേ ഇനി അറിയാനുള്ളൂ. മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പടെ പല ഭരണകക്ഷി നേതാക്കളും ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ പിന്നിലാണ്. തമിഴ്നാട്, സീമാന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ തീര്‍ത്തും കയ്യൊഴിഞ്ഞു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാള്‍, ഒഡീഷ, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ കാര്യത്തിലും പ്രതീക്ഷയ്ക്ക് വകയില്ല. 280 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി സഖ്യകക്ഷികളുടെ സഹായത്തോടെ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ രണ്ടാം വട്ടം അധികാരത്തിലേറ്റിയ യുപിഎ സര്‍ക്കാരിന് വിനയായത് ചില പ്രധാന വിഷയങ്ങളാണെന്ന് കാണാം. അവ വേണ്ടവിധം പരിഹരിക്കുന്നതിനോ ജനവിശ്വാസം ആര്‍ജ്ജിക്കു

1) അഴിമതി

അഴിമതിയും കെടുകാര്യസ്ഥതയുമാണ് രണ്ടാം യുപിഎ സര്‍ക്കാരിനെ തകര്‍ത്തത്. ബോഫോഴ്സ് ഇടപാടില്‍ വിവിധ വ്യക്തികള്‍ക്കായി 640 ദശലക്ഷം കോഴയാണ് നല്‍കിയിരുന്നതെങ്കില്‍ ടു ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ്, കല്‍ക്കരിപ്പാടം എന്നിങ്ങനെ പല അഴിമതികേസുകളില്‍ ഓരോന്നിലും ലക്ഷം കോടികളുടെ നഷ്ടമാണ് രാജ്യത്തിനുണ്ടായത്. സൈന്യത്തിന് വേണ്ടി വാങ്ങിയ ടട്ര ട്രക്കുകളുടെ ഇടപാടിലും ഇറ്റാലിയന്‍ ഹെലികോപ്റ്ററിന്‍റെ വാങ്ങലിലും കോടികള്‍ കൈക്കൂലിയായി കൈമാറിയതായി ഉത്പാദകര്‍ തന്നെ സമ്മതിച്ചു. അഴിമതി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു ഇടപാടുകള്‍ പലതും റദ്ദാക്കിയെങ്കിലും വിവാദങ്ങള്‍ ആത്യന്തികമായി സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചു.

വിവിധ രംഗങ്ങളിലെ കെടുകാര്യസ്ഥത ഇതിന് പുറമേയാണ്. സഖ്യകക്ഷി മന്ത്രിമാരുടെ വഴി വിട്ട നടപടികള്‍ അറിഞ്ഞെങ്കിലും സര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ കരുതി പ്രധാനമന്ത്രി മൌനം പാലിച്ചതാണെന്ന് വാര്‍ത്തകള്‍ വന്നു. അത്തരം പ്രചരണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതുമില്ല. ആയിരങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ എഫ്സിഐ ഗോഡൌണുകളില്‍ ടണ്‍ കണക്കിനു ഭക്ഷ്യ ധാന്യങ്ങള്‍ പുഴുവരിച്ചു കിടന്നത് കോടതിയുടെ പോലും വിമര്‍ശനം ക്ഷണിച്ചു വരുത്തി.

2) നിസ്സംഗത

ചൈനയുടെയും പാക്കിസ്ഥാന്‍റെയും അതിര്‍ത്തി ലംഘനങ്ങളോട് വേണ്ട വിധം പ്രതികരിക്കാത്തത് ജനാധിപത്യ വിശ്വാസികളെ വേദനിപ്പിച്ചു. തമിഴ് മല്‍സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന ആക്രമിച്ച സംഭവങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനപ്പുറം കാര്യമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല. കടുപ്പിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ശ്രീലങ്ക ചൈനയോട് കൂട്ടുകൂടുമോ എന്ന ഭയമാണ് പലപ്പോഴും ഇന്ത്യയുടെ ശ്രീലങ്കന്‍ നയത്തെ നിര്‍ണ്ണയിച്ചത്. കടല്‍ക്കൊല കേസില്‍ കേന്ദ്രം എടുത്ത ഉദാസീന നിലപാട് ഒരു ഘട്ടത്തില്‍ സുപ്രീം കോടതിയെ പോലും നോക്കുകുത്തിയാക്കി.

3) വിലക്കയറ്റം

ചൈനയുടെയും പാക്കിസ്ഥാന്‍റെയും അതിര്‍ത്തി ലംഘനങ്ങളോട് വേണ്ട വിധം പ്രതികരിക്കാത്തത് ജനാധിപത്യ വിശ്വാസികളെ വേദനിപ്പിച്ചു. തമിഴ് മല്‍സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന ആക്രമിച്ച സംഭവങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതിനപ്പുറം കാര്യമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല. കടുപ്പിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ശ്രീലങ്ക ചൈനയോട് കൂട്ടുകൂടുമോ എന്ന ഭയമാണ് പലപ്പോഴും ഇന്ത്യയുടെ ശ്രീലങ്കന്‍ നയത്തെ നിര്‍ണ്ണയിച്ചത്. കടല്‍ക്കൊല കേസില്‍ കേന്ദ്രം എടുത്ത ഉദാസീന നിലപാട് ഒരു ഘട്ടത്തില്‍ സുപ്രീം കോടതിയെ പോലും നോക്കുകുത്തിയാക്കി.

4) ക്രമസമാധാനം

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ക്രമസമാധാന നില ഏറ്റവും മോശപ്പെട്ട തലത്തിലെത്തി. ഡല്‍ഹി നഗരഹൃദയത്തില്‍ യുവതി പീഡിപ്പിക്കപ്പെട്ടത് ലോക മനസാക്ഷിയെ ഞെട്ടിച്ചു. അത്തരം സംഭവങ്ങള്‍ ഇനിയുണ്ടാവില്ലെന്ന് ഭരണനേതൃത്വം പ്രഖ്യാപിച്ചെങ്കിലും മുംബെയിലും മംഗലാപുരത്തും കേരളത്തിലും മറ്റു വിവിധ സ്ഥലങ്ങളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചത് ഇന്ത്യ സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാജ്യമല്ലെന്ന വ്യാപകമായ തോന്നലുണ്ടാക്കി. തീവ്രവാദ ആക്രമണങ്ങള്‍ മുന്‍കൂട്ടി അറിയുന്നതില്‍ പലപ്പോഴും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പരാജയപ്പെട്ടു.

ഇതിനെല്ലാം പുറമെ മുന്നണിയുമായി ബന്ധപ്പെട്ടു വന്ന വിവിധ വിവാദങ്ങളും കോണ്‍ഗ്രസിന്‍റെ കടുത്ത അനുഭാവികളെ പോലും നിരാശപ്പെടുത്തി. റോബര്‍ട്ട് വധേര, ഐപിഎല്‍ കോഴ, തെലങ്കാന പ്രശ്നം, മുസാഫിര്‍ കലാപം, റെയില്‍വേ കോഴ ഇടപാട് എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായ മോശമാക്കുകയും ആത്യന്തികമായി ഭരണത്തില്‍ നിന്ന്‍ പുറത്തേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു.

The End

[My article originally published in British pathram on 16.05.2014]


Share this post