Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Sports Archive

ഏകദിന ക്രിക്കറ്റിലെ ഇരട്ട ശതകങ്ങള്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകം വരെ ഏകദിന ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും തമ്മില്‍ സമാസമം പോരാട്ടമാണ് നടന്നിരുന്നത്. ഡോണാള്‍ഡ് ബ്രാഡ്മാന്‍, വിവിയന്‍ റിച്ചാര്‍ഡ്സ്, അലന്‍ ബോര്‍ഡര്‍ ക്ലൈവ് ലോയ്ഡ് എന്നിവര്‍ മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ളവര്‍ ബാറ്റുമായി തലയെടുപ്പോടെ നിന്നപ്പോള്‍ ജോള്‍ ഗാര്‍ണരും ഹാഡ്ലിയും പൊള്ളോക്കും ഷെയിന്‍ വോണും മുരളീധരനും ബൌളര്‍മാരുടെ കളം വാണു. ഇവരില്‍ പലരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആ മത്സരങ്ങള്‍ ...Read More

സെമിയില്‍ ഇന്ത്യ ആസ്ത്രേലിയയെ കീഴടക്കുമോ ?

  മാര്‍ച്ച് 26നു നടക്കുന്ന സെമി ഫൈനല്‍ പോരാട്ടത്തിന് വേണ്ടി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഇന്ത്യന്‍ ആരാധകര്‍. തുടര്‍ച്ചയായി ഏഴു കളികള്‍ ജയിച്ച ധോണിയും സംഘവും എട്ടാമങ്കത്തില്‍ ആതിഥേയര്‍ക്ക് മുന്നില്‍ കലമുടയ്ക്കരുതേ എന്ന പ്രാര്‍ഥനയിലാണ് അവര്‍. ആദ്യം ബാറ്റ് ചെയ്താല്‍ ടീം മുന്നൂറിന് മുകളിലുള്ള സ്കോര്‍ കണ്ടെത്തുമെന്നും സ്പിന്നിന് മുന്‍തൂക്കം നല്‍കുന്ന പിച്ചില്‍ എതിരാളികളെ ചെറിയ സ്കോറില്‍ ഒതുക്കുമെന്നും അവര്‍ കരുതുന്നു. അടുത്ത ...Read More

ലോകകപ്പ് ക്രിക്കറ്റിലെ അപൂർവങ്ങളായ 12 റെക്കോർഡുകൾ

ലോകകപ്പ് സെമി പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കുകയാണ്. മാന്യന്‍മാരുടെ കളിയിലെ രാജാക്കന്മാരെ കണ്ടെത്താനായി 1975ലാണ് ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ടൂര്‍ണമെന്‍റ് 11-)o എഡിഷനിലേക്ക് കടക്കുമ്പോള്‍ കൌതുകകരമായ ഒരു കാര്യമുണ്ട്– ക്രിക്കറ്റിന്‍റെ ജന്മസ്ഥലമായ ഇംഗ്ലണ്ട് ഇതുവരെ ലോകജേതാക്കളായിട്ടില്ല ! വെസ്റ്റ് ഇന്‍റീസ്, ഇന്ത്യ, ആസ്ത്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ പലപ്പോഴായി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ കണ്ടു നില്‍ക്കാന്‍ മാത്രമായിരുന്നു ഇംഗ്ലീഷ് പടയുടെ വിധി. ...Read More

ബാറ്റ്സ്മാന്‍മാരുടെ ലോകകപ്പ്

Image Credit: Sheinfotips കഴിഞ്ഞ വാലന്‍റൈന്‍സ് ദിനത്തിലാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിച്ചത്. ആദ്യ പാദ മല്‍സരങ്ങള്‍ ഈ ആഴ്ച അവസാനിക്കാനിരിക്കേ ഒരു കാര്യം നമുക്ക് നിസ്സംശയം പറയാം. ഈ ലോകകപ്പ് ബാറ്റ്സ്മാന്‍മാരുടേതാണ്. അനവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ കട പുഴകി വീണ ടൂര്‍ണമെന്‍റില്‍ വിരലിലെണ്ണാവുന്ന മല്‍സരങ്ങളില്‍ മാത്രമാണ് ബൌളര്‍മാര്‍ വിജയക്കൊടി നാട്ടിയത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍, ആദ്യ ഇരട്ട ശതകം, ...Read More

ഫുട്ബോളിലെ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ മതം ഏതാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ഫുട്ബോള്‍. അമേരിക്കയെയും ആഫ്രിക്കയെയും യൂറോപ്പിനെയും ഏഷ്യയെയുമൊക്കെ ഇത്രമാത്രം പ്രചോദിപ്പിച്ച ഒരു കളി വേറെയുണ്ടാവില്ല. ബ്രസീലും അര്‍ജന്‍റീനയും എവിടെയാണെന്ന് അറിയാത്തവര്‍ പോലും പെലെയുടെയും മറഡോണയുടെയും ബാറ്റിസ്റ്റ്യൂട്ടയുടെയും റൊമാരിയോയുടെയും കളികള്‍ കണ്ട് ആവേശം കൊണ്ടു. റൊണാള്‍ഡോയുടെയും നെയ്മറുടെയും പരുക്കുകളില്‍ കണ്ണീരൊഴുക്കി. അങ്ങ് ടോക്കിയോയിലെ വന്‍കിട പബ്ബുകള്‍ മുതല്‍ ഇങ്ങ് കേരളത്തിലെ നാട്ടിന്‍പുറത്തെ വീടുകളില്‍ ...Read More

നമ്മുടെ പ്രിയപ്പെട്ട പത്താം നമ്പറുകാരന്‍

സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസതാരം ഇപ്പോള്‍ കളിക്കളത്തിലില്ല. കഴിഞ്ഞ നവംബര്‍ 14നു കളി നിര്‍ത്തിയെങ്കിലും ആരാധകരുടെ മനസില്‍ ഈ കുറിയ മനുഷ്യനുള്ള സ്ഥാനം ഇപ്പോഴും വളരെ വലുതാണ്. ഇന്ത്യക്കുവേണ്ടി വിരാട്ട് കോഹ്ലിയും ധോണിയും ക്രീസില്‍ നിറഞ്ഞു കളിക്കുമ്പോഴും സച്ചിന്‍ എന്ന ഇതിഹാസ താരത്തിന്‍റെ ക്ലാസിക് ശൈലിയും ചടുലതയും ബാറ്റിങ്ങിലെ കയ്യടക്കവും വീണ്ടും കാണാന്‍ കൊതിക്കാത്ത എത്ര പേരുണ്ടാകും നമ്മുടെ ഇടയില്‍ ...Read More

സച്ചിന്‍ ഇന്ത്യയുടെ ക്രിക്കറ്റ് ദൈവമായതെങ്ങനെ ?

        ഒരു സാധാരണ മനുഷ്യന് നിരവധി കുറ്റങ്ങളും കുറവുകളുമുണ്ടാകും. പൊതുജീവിതത്തിലെ അയാളുടെ കൊള്ളരുതായ്മകള്‍ നാലാള്‍ പെട്ടെന്ന് അറിയുമെങ്കിലും സ്വകാര്യമായ ദൌര്‍ബല്യങ്ങള്‍ പാപ്പരാസികളുടെ കണ്ണില്‍പെടാത്തിടത്തോളം രഹസ്യങ്ങളായി തന്നെ നിലനില്‍ക്കും. മാനുഷികമായ അത്തരം ചാപല്യങ്ങളൊന്നുമില്ലാത്ത അതിപ്രശസ്തരായ വ്യക്തികള്‍ അപൂര്‍വമായിട്ടാണെങ്കിലും നമുക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയുള്ളവര്‍ പൊതു ജീവിതത്തില്‍ അത്ഭുതങ്ങള്‍ കൂടി ചെയ്യുമ്പോള്‍ ദൈവം എന്നു വിശേഷിപ്പിക്കപ്പെടുക സാധാരണമാണ്. ആധുനിക ഇന്ത്യയിലെ ഏറ്റവും ...Read More

ഒരു രാജ്യം, രണ്ടു നീതി : ശ്രീശാന്ത് VS ശ്രീനിവാസന്‍

             കയ്യില്‍ പണവും വാദിക്കാന്‍ മള്ളിയൂര്‍ വക്കീലും ഉണ്ടെങ്കില്‍ ഈ നാട്ടില്‍ ആര്‍ക്കും ആരെയും കൊല്ലാം എന്നത് നാട്ടിന്‍പുറത്തെ ഒരു പഴയ ചൊല്ലാണെങ്കിലും അത് സത്യമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നേതൃത്വം ഒരിക്കല്‍ കൂടി തെളിയിച്ചു. ഇനിയും തെളിയിക്കപ്പെടാത്ത ആരോപണത്തിന്‍റെ പേരില്‍ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ ബിസിസിഐ അതിന്‍റെ പരമോന്നത അധ്യക്ഷനെതിരായ ആരോപണം കണ്ടില്ലെന്ന്‍ നടിച്ചു. ...Read More

ഇന്ത്യ ആഘോഷമാക്കിയ മൂന്നു ലോകകപ്പ് വിജയങ്ങള്‍

1983ലെ ലോകകപ്പ് വിജയം 1975ല്‍ ലോക കപ്പ് നിലവില്‍ വന്നത് മുതല്‍ വമ്പന്‍ പരാജയങ്ങളാണ് ഇന്ത്യ കളിക്കളത്തില്‍ ഏറ്റു വാങ്ങിയത്. ആദ്യ ലോക കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ 202 റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റു. ഈ മല്‍സരത്തിലാണ് സുനില്‍ ഗവാസ്ക്കറിന്‍റെ പിന്നീട് ഏറെ വിവാദമായ 36 റണ്‍സ് പിറന്നത്. 60 ഓവര്‍ ബാറ്റ് ചെയ്ത് 174 പന്തുകളില്‍ നിന്നാണ് ഗവാസ്ക്കര്‍ അത്രയും റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന്‍റെ 334 റണ്‍സിന് മറുപടിയായി ഇന്ത്യ 132 റണ്‍സിന് പുറത്തായി. അടുത്ത ലോക കപ്പും വ്യത്യസ്തമായില്ല. ...Read More

ശ്രീശാന്തിന് മോക്ക; മറ്റുള്ളവര്‍ക്ക് ജാമ്യം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീശാന്ത് ഒരു നിസ്സാരക്കാരനല്ല എന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. ഒരൊറ്റ കേസ് വഴി അദ്ദേഹം ഒരുപാട് പേരെയാണ് സഹായിച്ചത്. പ്രതിച്ഛായ അമ്പേ തകര്‍ന്നു നില്‍ക്കുകയായിരുന്ന ഡല്‍ഹി പോലീസിന് ഒരൊറ്റ ദിവസം കൊണ്ട് താരപരിവേഷം നല്‍കിയത് ...Read More