Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Entertainment Archive

സര്‍ക്കാര്‍ തമിഴക രാഷ്ട്രീയത്തിന് നേരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്ന സിനിമകള്‍ മലയാളത്തില്‍ ഒരുപാടുണ്ടായിട്ടുണ്ട്. എണ്‍പതുകളില്‍ ഐവി ശശി-ടി ദാമോദരന്‍ കൂട്ടുകെട്ടിലും തൊണ്ണൂറുകളില്‍ ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടിലും പിറന്ന അനവധി സിനിമകള്‍ അക്കാലത്തെ സമകാലിക രാഷ്ട്രീയത്തെ ഗൌരവപൂര്‍വ്വം ചര്‍ച്ച ചെയ്തവയാണ്. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ കരുണാകരന്‍  മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ വരെ വിവിധ സിനിമകളിലൂടെ തൂലിക കൊണ്ടുള്ള വിചാരണയ്ക്ക് വിധേയരായിട്ടുണ്ട്. ആ ചിത്രങ്ങള്‍ ...Read More

സത്യന്‍ അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം. ഈ ആപ്തവാക്യം ശരിയാണെന്ന് സ്ഥാപിക്കാന്‍ സത്യന്‍ അന്തിക്കാട് സിനിമകളേയാവും പലപ്പോഴും നമ്മള്‍ കൂട്ടു പിടിക്കുക. കണ്ടു ശീലിച്ച നന്മകള്‍ ആധുനിക കാലത്ത് വര്‍ണ്ണ ചിത്രങ്ങളിലെ കാഴ്ചകള്‍ മാത്രമായി ഒതുങ്ങുമ്പോള്‍ സത്യന്‍ സിനിമകളാണ് ഏറെക്കുറെ അപവാദമായുള്ളത്. കുറുക്കന്‍റെ കല്യാണത്തില്‍ തുടങ്ങിയ ആ സ്വതന്ത്ര സിനിമാ ജീവിതം ഇപ്പോള്‍ ജോമോന്‍റെ സുവിശേഷങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ...Read More

മലയാള സിനിമയിലെ താരസങ്കല്‍പ്പങ്ങള്‍

നമ്മുടെ സിനിമയില്‍ കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ചില ആചാരങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. സത്ഗുണ സമ്പന്നനായ നായകനും അയാളുടെ അത്യാഗ്രഹികളായ കൂടപ്പിറപ്പുകളും സ്ത്രീ ലമ്പടനായ വില്ലനുമൊക്കെ പല സിനിമകളുടെയും അവിഭാജ്യ ഘടകങ്ങളാണ്. സകല ആയോധന മുറകളും അഭ്യസിച്ച നായകന്‍റെ തല്ല് കൊള്ളാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പോലീസ് ഓഫീസര്‍ എപ്പോഴും വില്ലനെ ചുറ്റിപ്പറ്റി തന്നെയുണ്ടാകും. ഭീമന്‍ രഘുവിനെയോ സ്ഫടികം ജോര്‍ജിനെയോ ബാബുരാജിനെയോ പോലുള്ള ആളുകളായിരിക്കും മിക്കവാറും ...Read More

ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം

സിനിമയിലായാലും സാഹിത്യത്തിലായാലും ക്ലാസിക്കുകള്‍ അപൂര്‍വമായേ പിറക്കാറുള്ളൂ. തകഴിയുടെ കഥയ്ക്ക് രാമു കാര്യാട്ട് ദൃശ്യഭാഷ രചിച്ച ചെമ്മീന്‍ അത്തരമൊരു ക്ലാസിക്ക് സിനിമയായിരുന്നു. അതിനു ശേഷം മലയാളം കണ്ട അപൂര്‍വമായ ദൃശ്യാനുഭവങ്ങളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ. എം.ടിയുടെ രചനാവൈഭവവും ഹരിഹരന്‍റെ സംവിധാന മികവും ഭാവാഭിനയത്തിന്‍റെ അനന്തതലങ്ങളില്‍ വിരാജിക്കാനുള്ള മമ്മൂട്ടിയുടെ കഴിവും ഒത്തുചേര്‍ന്നപ്പോള്‍ മലയാളം ഒരിയ്ക്കലും മറക്കാത്ത മനോഹരമായ ദൃശ്യാനുഭവമായി ചിത്രം മാറി. ദേശീയ- സംസ്ഥാന ...Read More

ഐ വി ശശിയുടെ ജനപ്രിയ സിനിമകള്‍

സംവിധാനം ഐ വി ശശി. സംവിധായകര്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍. അഭിനേതാക്കള്‍ ആരെന്ന് നോക്കാതെ, ടൈറ്റില്‍ കാര്‍ഡിലെ ആ പേര് മാത്രം നോക്കി സിനിമ കാണാന്‍ കയറിയ എത്ര പേരുണ്ടാകും നമുക്കിടയില്‍ ? അത്രയ്ക്കുണ്ട് ആ നാമധേയം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം. മണിരത്നത്തിനും ഷങ്കറിനും മുമ്പ് സിനിമ സംവിധായകന്‍റെ കലയാണെന്ന് സ്ഥാപിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം.  പ്രേംനസീറിന്‍റെയും മധുവിന്റെയും മാത്രം മുഖം വച്ച് തിയറ്ററുകള്‍ ആളെ ...Read More

ട്വെന്‍റി20: സിനിമാ സംബന്ധിയായ 20 പോസ്റ്റുകള്‍

സിനിമ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള സിനിമകള്‍ മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ മമ്മൂട്ടി ഒഴിവാക്കിയ 8 സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയിലെ 50 മികച്ച ക്ലൈമാക്സ് രംഗങ്ങള്‍ മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍ അവലോകനം നാലു മദ്യപാനികള്‍ നാല് പോലീസുകാര്‍ ...Read More

നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള സിനിമകള്‍

മികച്ച സൃഷ്ടികള്‍ കൊണ്ടും കലാകാരന്മാരെ കൊണ്ടും അനുഗ്രഹീതമാണ് മലയാള സിനിമ വ്യവസായം. 1930ല്‍ ജെസി ഡാനിയല്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച വിഗതകുമാരനില്‍ ഹരീശ്രി കുറിച്ച മലയാള സിനിമ ഇന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. ആയിരക്കണക്കിന് ചിത്രങ്ങളാണ് മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്.  ആദ്യകാലങ്ങളില്‍ തമിഴ് സിനിമയുടെ ഉപോല്‍പ്പന്നമായാണ് മലയാളം അറിയപ്പെട്ടിരുന്നതെങ്കിലും ഇന്നത്തെ സ്ഥിതി അതല്ല. തമിഴിലും തെലുഗുവിലും എന്നല്ല ബോളിവുഡില്‍ വരെ ഏത് ...Read More

മലയാള സിനിമയിലെ 50 മികച്ച ക്ലൈമാക്സ് രംഗങ്ങള്‍

ഒരു സിനിമയില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളതാണ് അതിന്‍റെ ക്ലൈമാക്സ് രംഗം. അവിടെ ചെറുതായൊന്നു പാളിയാല്‍ മതി എല്ലാം തകിടം മറിയും. ഒരു സിനിമയെ തകര്‍ക്കാന്‍ അതിന്‍റെ ക്ലൈമാക്സ് രംഗം പ്രചരിപ്പിക്കുന്ന കുബുദ്ധികളും നമുക്കിടയില്‍ യഥേഷ്ടം ഉണ്ടെന്ന് ഓര്‍ക്കുക. കുറ്റാന്വേഷണ സസ്പെന്‍സ് ത്രില്ലര്‍ സിനിമകളെയാണ് പ്രസ്തുത ചോര്‍ത്തലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത്. ചില സിനിമകള്‍ നമുക്ക് എത്ര കണ്ടാലും മതിയാവില്ല. അതുപോലെ തന്നെയാണ് ചില സിനിമകളുടെ അവസാന രംഗങ്ങളും. അവയില്‍ ...Read More

മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍

  പ്രണയം മറക്കാനാവാത്ത ഒരനുഭവമാണ്. രണ്ടു മനസുകളെ എല്ലാ അര്‍ത്ഥത്തിലും കൂട്ടിച്ചേര്‍ക്കുന്ന മധുരമുള്ള ഒരു വികാരം. ജീവിതത്തില്‍ ഒരിക്കലെങ്കിലും  പ്രണയിക്കാത്തവരായി ആരാണുണ്ടാകുക  ? പ്രണയം മനസ്സില്‍ തട്ടുന്ന വിധം ചിത്രീകരിച്ച ഒരുപാട് ഗാനങ്ങളുണ്ട് മലയാള സിനിമയില്‍. ബ്ലാക്ക് ആന്‍റ് വൈറ്റ് കാലഘട്ടം മുതല്‍ ഇപ്പോഴത്തെ എച്ച് ഡി സിനിമ വരെ എത്തിനില്‍ക്കുന്ന എട്ടു പതിറ്റാണ്ടു കാലത്തെ മലയാള സിനിമ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ...Read More

മമ്മൂട്ടി ഒഴിവാക്കിയ 8 സൂപ്പര്‍ഹിറ്റ് സിനിമകള്‍

350*. മുന്നൂറ്റമ്പതില്‍ പരം സിനിമകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതിനകം അഭിനയിച്ചത്. നാലര പതിറ്റാണ്ട് മുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ തുടങ്ങിയ ആ അഭിനയ സപര്യ ഇപ്പോള്‍ രഞ്ജിത്തിന്‍റെ പുത്തന്‍ പണത്തില്‍ വരെ എത്തി നില്‍ക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ എന്നി ഭാഷകളിലുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹത്തിന് നേരിടേണ്ടി ...Read More