Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Politics Archive

സര്‍ക്കാര്‍ തമിഴക രാഷ്ട്രീയത്തിന് നേരെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്ന സിനിമകള്‍ മലയാളത്തില്‍ ഒരുപാടുണ്ടായിട്ടുണ്ട്. എണ്‍പതുകളില്‍ ഐവി ശശി-ടി ദാമോദരന്‍ കൂട്ടുകെട്ടിലും തൊണ്ണൂറുകളില്‍ ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ കൂട്ടുകെട്ടിലും പിറന്ന അനവധി സിനിമകള്‍ അക്കാലത്തെ സമകാലിക രാഷ്ട്രീയത്തെ ഗൌരവപൂര്‍വ്വം ചര്‍ച്ച ചെയ്തവയാണ്. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ കരുണാകരന്‍  മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ വരെ വിവിധ സിനിമകളിലൂടെ തൂലിക കൊണ്ടുള്ള വിചാരണയ്ക്ക് വിധേയരായിട്ടുണ്ട്. ആ ചിത്രങ്ങള്‍ ...Read More

നരേന്ദ്ര മോദി പറഞ്ഞതും പ്രവര്‍ത്തിച്ചതും

കള്ളപ്പണം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അഴിമതി എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് നരേന്ദ്ര മോദി അഞ്ചു വര്‍ഷം മുമ്പ് അധികാരത്തില്‍ വന്നത്. ഇന്ത്യക്കാരുടെ വിദേശത്തെ കോടിക്കണക്കിനുള്ള കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും കുറ്റവാളികളെ അമര്‍ച്ച ചെയ്യുമെന്നും ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നുമൊക്കെയാണ് അന്ന് ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. നല്ല നാളുകള്‍ സ്വപ്നം കണ്ട് എല്ലാ വിഭാഗം ജനങ്ങളും മോദിയുടെ പിന്നില്‍ അണി ...Read More

മോദിയുടെ തന്ത്രങ്ങള്‍; പ്രതിമകളില്‍ കൂടി ഇന്ത്യ ലോകം കീഴടക്കുമ്പോള്‍

  Photo: @PMOIndia നരേന്ദ്ര മോദി തന്ത്രങ്ങളുടെ ആശാനാണെന്ന് പറയുന്നത് വെറുതെയല്ല. ഗുജറാത്തിലെ വികസനവും സ്വിസ് ബാങ്കിലെ കള്ളപ്പണവും ചൂണ്ടിക്കാട്ടി അച്ഛാ ദിന്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് അഞ്ചു വര്‍ഷം മുമ്പ് അദ്ദേഹം അധികാരത്തില്‍ വന്നത്. പെട്രോളിയം വില വര്‍ദ്ധനവും അക്രമ സംഭവങ്ങളും കാരണം പൊറുതി മുട്ടിയ ജനം അന്ന് പറഞ്ഞ നല്ല നാളുകള്‍ എവിടെയെന്ന് തിരിച്ച് ചോദിച്ചു തുടങ്ങിയ സമയത്താണ് മോദിജി ...Read More

ഉമ്മച്ചന്‍റെ പ്രമോഷനും കുമ്മനത്തിന്‍റെ പണിഷ്മെന്‍റ് ട്രാന്‍സ്ഫറും; യച്ചൂരി എങ്ങനെ ഗോളടിക്കും

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനും ലഭിച്ച അപ്രതിക്ഷിത സ്ഥാന ചലനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായത്. ഇരുവരും ചെയ്ത സ്ത്യുതര്‍ഹ സേവനങ്ങള്‍ക്കുള്ള  പ്രതിഫലമാണ് ലഭിച്ചതെന്ന് അനുയായികള്‍ വാദിച്ചെങ്കിലും കുമ്മനത്തിന് ലഭിച്ചത് പണിഷ്മെന്‍റ് ട്രാന്‍സ്ഫറാണെന്നാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്. ഏതായാലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വന്ന തിരുമാനം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് കാത്തിരുന്നു കാണാം. കുമ്മനം ...Read More

ആധുനിക ഇന്ത്യ: മറയ്ക്കേണ്ടതും മായ്ക്കപ്പെടേണ്ടതും

നവംബര്‍ 8. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഡി-മൊണേട്ടൈസേഷന്‍ ദിനം കരി ദിനമായി ആചരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ പിന്‍വലിക്കല്‍ തിരുമാനം വഴി രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ച സര്‍ക്കാര്‍ അതിന്‍റെ വളര്‍ച്ചാ നിരക്കിനെ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ നേരെ തിരിച്ചാണ് ധനമന്ത്രി അരുണ്‍ ജെറ്റ്ലിയുടെയും ബിജെപിയുടെയും വാദം. നോട്ടുകള്‍ പിന്‍വലിച്ചത് രാജ്യത്തിന് ഏറെ ...Read More

കമല്‍ ഹാസന്‍റെ രാഷ്ട്രീയ ഭാവി

കമല്‍ഹാസന്‍റെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സിനിമയില്‍ എന്ന പോലെ വ്യക്തി ജീവിതത്തിലും അദ്ദേഹം വേറിട്ട വഴിയിലൂടെയാണ് സഞ്ചരിച്ചത്. കളത്തൂര്‍ കണ്ണമ്മയില്‍ ബാല താരമായി തുടങ്ങിയ ആ അഭിനയ സപര്യ ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴും കമലിന് ഒരു മാറ്റവും വന്നിട്ടില്ല. നായകനായി സിനിമയിലെത്തിയ കാലം മുതലേ സമൂഹത്തില്‍ നിലനിന്നിരുന്ന സദാചാര ചട്ടക്കൂടുകള്‍ പൊളിച്ചെഴുതാനാണ് കമല്‍ ശ്രമിച്ചത്. അന്നൊന്നും ഒരു പുതുമുഖ നടന് ...Read More

ഇ.കെ നായനാര്‍ : പകരക്കാരനില്ലാത്ത ജനകീയ നേതാവ്

    ഇ.കെ നായനാര്‍ എന്ന കേരള രാഷ്ട്രീയത്തിലെ അതികായകന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് പതിമൂന്ന് വര്‍ഷം തികയുകയാണ്. 2004 മെയ് 19നാണ് അദ്ദേഹം വിട വാങ്ങിയത്. കേരള ജനത ഇത്രമാത്രം സ്നേഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ചരിത്രത്തില്‍ ഉണ്ടാവില്ല. രാഷ്ട്രീയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ വിഭാഗം ആളുകളും അദേഹത്തെ ഒരുപോലെ സ്നേഹിച്ചു. 1980 മുതല്‍ 2001 വരെ വിവിധ ...Read More

രാഹുലിന് വിശ്വാസ്യത നഷ്ടപ്പെടുമ്പോള്‍

Image Credit : The Indian Express ഭരണപക്ഷം തന്‍റെ വാക്കുകളെ ഭയപ്പെടുകയാണെന്നും അതുകൊണ്ടാണ് അവര്‍ തന്നേ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നുമാണ് രാഹുല്‍ ഒരാഴ്ച മുമ്പ് പറഞ്ഞത്. പുതിയ കറന്‍സി നയവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി നടത്തിയ വന്‍ അഴിമതിയുടെ തെളിവുകള്‍ തന്‍റെ കൈവശമുണ്ടെന്ന് പ്രഖ്യാപിച്ച അദ്ദേഹം അവ സഭയില്‍ വയ്ക്കുമെന്നും പറഞ്ഞിരുന്നു. പക്ഷേ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ പെട്ട് സഭ തുടര്‍ച്ചയായി ...Read More

നരേന്ദ്ര മോദി ജനങ്ങളോട് ചെയ്യുന്നത്

Image Credit: The Indian Express ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ നരേന്ദ്ര മോദി ആദ്യം പാക്കിസ്ഥാനെയാണ് ഞെട്ടിച്ചത്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനായി സെപ്തംബര്‍ 29ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് അധിനിവേശ കാശ്മീരിലെത്തി മിന്നല്‍ പ്രഹരം നടത്തിയത്. ഇന്ത്യയുടെ ഭാഗത്ത്‌ നിന്ന് അങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല. കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ അവസരം കാത്ത് കഴിയുകയായിരുന്ന ...Read More

ജയലളിത അഥവാ അഗ്നിനക്ഷത്രം

Image Credit: The Indian Express ജയലളിത ജയരാമന്‍. അഥവാ തമിഴകത്തിന്‍റെ പുരട്ചി തലൈവി. എംജിആറിനു ശേഷം തമിഴകത്തെ ഇത്ര മാത്രം സ്വാധീനിച്ച മറ്റൊരു നേതാവില്ല. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മേലുകൊട്ടെയില്‍ നിന്ന് പോയസ് ഗാര്‍ഡനിലേക്കുള്ള അവരുടെ വളര്‍ച്ച സംഭവ ബഹുലവും ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്‍റെ നേര്‍ക്കാഴ്ചയും കൂടിയാണ്. നൃത്തം, സംഗീതം, സാഹിത്യം, കായികം, സിനിമ, രാഷ്ട്രീയം എന്നിങ്ങനെ ജയ ...Read More