Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

സാംസങ്ങിന്‍റെ പുതിയ മൊബൈല്‍ വിസ്മയം ഏപ്രില്‍ 26 ന് ഇന്ത്യന്‍ വിപണിയില്‍

Share this post

Image Courtesy : www.allthingsd.com

 

          സാംസങ്ങ് ഗാലക്സി S4 സ്മാര്‍ട്ട് ഫോണ്‍ ഏപ്രില്‍ 26 ന് ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കും. 2 ജി‌ബി റാമോടു കൂടിയ ഫോണിന് ഫ്ലാഷോടു കൂടിയ 13 എം‌പി റിയര്‍ ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയും ഉണ്ടാകും. ഇന്‍റേണല്‍ മെമ്മറി 16 ജി‌ബി, 32 ജിബി, 64 ജിബി എന്നിങ്ങനെയുള്ള മൂന്നിനം ഫോണുകളാവും വിപണിയിലെത്തുക. 64 ജി‌ബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന മെമ്മറി കാര്‍ഡ് സ്ലോട്ടും ഗാലക്സി എസ്4 ന്‍റെ പ്രത്യേകതയാണ്.

         സാംസങിന്‍റെ സ്വന്തം പ്രോസസ്സറായ എക്സിനോസ് ഒക്ടാ കോറായിരിക്കും(1.6GHz) എസ്4 ന് ഉണ്ടാവുക എന്നാണ് പ്രാഥമിക സൂചനകള്‍. 1080*1920px റെസൊല്യൂഷനോടു കൂടിയ 5 ഇഞ്ച് ഫുള്‍ എച്ച്‌ഡി ടച്ച് സ്ക്രീന്‍, വൈഫൈ സംവിധാനം, ജിപിഎസ്, 2600mAh ബാറ്ററി എന്നിവയും ഈ പുതു തലമുറ സ്മാര്‍ട്ട് ഫോണിനുണ്ടാവും.

         മാര്‍ച്ച്14 നു ന്യൂയോര്‍ക്ക് ടൈം സ്ക്വയറില്‍ വെച്ചാണ് എസ്4 ആദ്യമായി പുറത്തിറക്കിയത്. 43,490 രൂപയായിരിക്കും ഇന്ത്യന്‍ വിപണിയിലെ വില.


Share this post