Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

പ്രഭുദേവ – അസിന്‍ വിവാഹം ഉടന്‍ ?

Share this post

പ്രഭുദേവ – അസിന്‍ ബന്ധത്തെ കുറിച്ചുള്ള ഗോസ്സിപ്പുകള്‍ ബോളിവുഡില്‍ പ്രചരിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നയന്‍താരയുമായുള്ള പ്രണയ പരാജായത്തിന് ശേഷം ബോളിവുഡില്‍ സജീവമായ പ്രഭു ദേവ ഇപ്പോള്‍ മുംബെയില്‍ അസിന്‍റെ അയല്‍ക്കാരന്‍ കൂടിയാണ്. സംഗതി സത്യമാണോ എന്നു ഇനിയും വ്യക്തമായിട്ടില്ലെങ്കിലും   അടുത്തിടെ കാനഡയിലെ ഇരുവരുടെയും ഒരുമിച്ചുള്ള കറക്കം വാര്‍ത്തകളില്‍ നിറഞ്ഞു.

നയന്‍ താരക്ക് വേണ്ടിയാണ് പ്രഭു ദേവ വിവാഹ മോചനം ചെയ്തത്. പക്ഷേ പിന്നീട് ഏതോ കാരണം കൊണ്ട് ഇരുവരും തമ്മില്‍ അകന്നു. പ്രണയത്തിന്‍റെ നാളുകളില്‍ പ്രഭുവിന്‍റെ പേര് കയ്യില്‍ പച്ച കുത്തി നയന്‍സ് ശ്രദ്ധ നേടിയിരുന്നു. അടുത്ത കാലത്ത് അവര്‍ വിദേശത്തേക്ക് പോയത് ആ പച്ച കുത്തല്‍ ശസ്ത്രക്രിയയിലൂടെ   മാറ്റാനാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഏതായാലും പ്രഭുവിന് ഇപ്പോള്‍ ബോളിവുഡില്‍ ഭാഗ്യ കാലമാണ്. സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും നൂറു കോടി ക്ലബ്ബില്‍ കടന്നു. അസിന്‍റെ മിക്ക ചിത്രങ്ങളും നൂറു കോടി കളക്റ്റ് ചെയ്തത് കൊണ്ട് അവര്‍ ഇപ്പോള്‍ തന്നെ ബോളിവുഡിന്‍റെ ഭാഗ്യ നായിക എന്നാണ് അറിയപ്പെടുന്നത്. വ്യക്തി ജീവിതത്തില്‍ ആകെ തകര്‍ന്നു നില്‍ക്കുന്ന പ്രഭുവിന്‍റെ ഭാഗ്യമായി അസിന്‍ കോടംബാക്കത്തെ വീട്ടിലേക്ക് കയറി ചെല്ലുമോ എന്നാണ് ഗോസിപ്പ്  പ്രേമികള്‍ ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

അടുത്തിടെ ഒരു സ്വകാര്യ ചടങ്ങിന് കാനഡയിലേക്ക് പോയ ഇരുവരും ഒരു ദിവസം മുഴുവന്‍ വിക്ടോറിയയില്‍ ചുറ്റിയടിക്കുകയും ചെയ്തു. അവിടെ വെച്ച് ഒരുമിച്ചുള്ള ഫോട്ടോകള്‍ക്ക് പോസ് ചെയ്യാന്‍ ഇരുവരും വലിയ ഉല്‍സാഹമാണ് കാണിച്ചതെന്ന് പപ്പരാസികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രഭു അസിന്‍റെ ഫ്ലാറ്റിലെ  നിത്യ സന്ദര്‍ശകനാണെന്നും പലപ്പോഴും അവിടെ പാതിരാത്രി വരെ   സമയം   ചെലവിടാറുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. തങ്ങള്‍ ഭാവി സിനിമകളെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണെന്ന് ഇരുവരും പ്രതികരിച്ചെങ്കിലും   പ്രഭുവിന്‍റെ അടുത്ത ചിത്രത്തിലെ നായിക സൊനാക്ഷി സിന്‍ഹ ആണ് എന്നതാണ് വാസ്തവം.

പ്രണയ വാര്‍ത്തകള്‍ നിഷേധിച്ച അസിന്‍ തങ്ങള്‍ സാധാരണ സുഹൃത്തുക്കള്‍ മാത്രമാണെന്ന് വ്യക്തമാക്കി. തനിക്ക് ഒരു കൂട്ട് ഇല്ലാത്തത് വേദന ഉളവാക്കുന്ന കാര്യമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍  പ്രഭുദേവ  പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തെ കുറിച്ച്  അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നയന്‍ താരയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം പ്രഭു ദേവയെ തൃഷയുമായുംസൊനാക്ഷി   സിന്‍ഹയുമായും ചേര്‍ത്ത് നിരവധി ഗോസ്സിപ്പുകള്‍ ഇറങ്ങിയിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ പേര് ദോഷമൊന്നും കേള്‍പ്പിക്കാതിരുന്ന അസിന്‍ ബോളിവുഡില്‍ ചെന്നതിന് ശേഷം പുറത്തു വരുന്ന രണ്ടാമത്തെ ഗോസിപ്പാണിത്. നേരത്തെ അസിനെ സല്‍മാന്‍ ഖാനുമായി ചേര്‍ത്തും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.


Share this post