Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

എലി

  എലി.  നമുക്കവളെ അങ്ങനെ വിളിക്കാം.  സംഗതി നമ്മുടെ ഒറിജിനല്‍ എലി തന്നെ. പക്ഷേ അതുകൊണ്ടൊന്നുമല്ല കേട്ടോ എല്ലാവരും അവളെ അങ്ങനെ വിളിക്കുന്നത്. എലിസബത്ത്‌ എന്നോ മറ്റോ ആണ് അതിന്‍റെ ശരിക്കുള്ള പേര്. കാണാന്‍ തരക്കേടില്ലാത്തത് കൊണ്ടും സല്‍സ്വഭാവിയും ആയത് കൊണ്ട് പരിസരത്തുള്ള മൂഷികന്മാര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അവളുടെ മേല്‍ ഒരു പൊടി കണ്ണുണ്ട്. അവരെല്ലാം എലീ എന്നു വിളിച്ച് പിന്നാലെ കൂടും. ...Read More

അമ്മയുടെ വിലാപം

നടിയും പള്‍സറും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് ഒരുവന്‍. താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് രണ്ടാമന്‍. അനാവശ്യം പറഞ്ഞാല്‍ വിവരമറിയുമെന്ന് നടി. ചുരുക്കത്തില്‍ കൊച്ചിയിലെ മീറ്റിംഗ് ഹാള്‍ വാദപ്രതിവാദങ്ങളില്‍ മുങ്ങി. അഥവാ വടക്കന്‍ പാട്ട് കഥകളിലെ പാണന്‍മാരെ പോലെ പപ്പരാസികള്‍ അങ്ങനെ പാടി നടന്നു. അന്തപ്പുരത്തില്‍ എന്തൊക്കെ നടന്നുവെന്ന് സത്യത്തില്‍ ആര്‍ക്കറിയാം ? അന്തപ്പുര രഹസ്യം അങ്ങാടിപ്പാട്ടാകുന്നത് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.  എല്ലാം കണ്ടും കേട്ടും ...Read More

ഉപദേശകന്‍

  എനിക്ക് കുറച്ച് ഉപദേശകന്‍മാരെ വേണം: നേതാവ് ആസ്ഥാന ചിന്തകന്‍റെ വീട്ടില്‍ ചെന്ന് നേരില്‍ കണ്ട് ആവശ്യം പറഞ്ഞു.  രാവിലെ കുളി കഴിഞ്ഞ് ഒരു മണിക്കൂറോളം ധ്യാനിക്കുന്നത് ചിന്തകന്‍റെ പതിവ് ശീലമാണ്. ലോകത്ത് എവിടെയായാലും അത് മുടങ്ങാറുമില്ല. അങ്ങനെ എന്നും മനസിനെ പാകപ്പെടുത്തുന്നത് കൊണ്ടാണ് അറുപതാം വയസ്സിലും താന്‍ ചെറുപ്പമായിരിരിക്കുന്നതെന്ന് യോഗി ഇടയ്ക്കിടെ പറയും.  എന്തിനാ ഇപ്പൊ അത് ? : ...Read More

അവധിക്കാലത്തെ പ്രതികാരം

ഈ കഥയ്ക്ക് രാഷ്ട്രപതി സ്ഥാനാര്‍ഥിയായ റാം നാഥ് കോവിന്ദിന്‍റെ യഥാര്‍ത്ഥ ജീവിതവുമായി ഒരു ബന്ധവുമില്ല. കുറച്ചു സത്യവും അതിലേറെ ഭാവനയും നിറഞ്ഞ ഒരു സാങ്കല്‍പ്പിക കഥ മാത്രമാണ് വേനല്‍ക്കാലത്തെ പ്രതികാരം. എല്ലാം കഴിഞ്ഞ് പതിവ് ചപ്പാത്തിയും ദാലും കഴിക്കുമ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് വിളി വന്നത്. കേട്ടപ്പാടെ തൊട്ടടുത്ത ബിമാനത്തില്‍ കയറി തലസ്ഥാനത്തിറങ്ങി നേരെ തീന്മൂര്‍ത്തി മാര്‍ഗ്ഗിലേക്ക് വച്ചു പിടിച്ചു. അന്ന് അദ്ദേഹത്തിന് പട്നയില്‍ ...Read More

കൊച്ചി മെട്രോ

ഹായ് കൂട്ടുകാരെ  ഞാന്‍ ഓടി തുടങ്ങിയത് നിങ്ങളെല്ലാവരും അറിഞ്ഞു കാണുമല്ലോ. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ഇപ്പോള്‍ ഞാന്‍ ഓടുക. അത് പിന്നീട് രണ്ടു വര്‍ഷത്തിനകം തൃപ്പൂണിത്തുറ വരെയാകും.  ഇന്ന് എന്‍റെ യാത്ര ചെയ്യാന്‍ വലിയ വലിയ ആള്‍ക്കാരൊക്കെ ഉണ്ടായിരുന്നു, കേട്ടോ. എന്നെ കാണാന്‍ വേണ്ടി മാത്രമാ പ്രധാനമന്ത്രി കേരളത്തില്‍ വന്നത്. അദ്ദേഹം എന്നെ കുറിച്ച് ഓരോരോ കാര്യങ്ങള്‍ പറയുന്നത് കേട്ടപ്പോള്‍ ...Read More

ഒരു ക്രിക്കറ്റ് ആരാധകന്‍

  എല്ലാ ശനിയാഴ്ചകളിലും എന്‍റെ വീട്ടില്‍ മുടങ്ങാതെ വരുന്ന ഒരാളുണ്ട്.  ഒരു ബംഗാളി. മുപ്പതിന് മുകളില്‍ പ്രായമുണ്ട് കക്ഷിക്ക്. തേപ്പുകാരനാണ്. പക്ഷേ നിങ്ങള്‍ ഉദ്ദേശിക്കുന്ന തേപ്പല്ല കേട്ടോ. അസ്സല്‍ തേപ്പ് തന്നെ. നഗരത്തിലെ ഏതോ അഴുക്കുചാലിനടുത്തുള്ള തെരുവില്‍ നിന്ന് രാവിലെ തന്നെ തന്‍റെ ഉന്തു വണ്ടിയും പണി സാധനങ്ങളുമായി അയാള്‍ വരും. അയാളുടെ വരവിനായാണ് ആ ദിവസം ഹൌസിംഗ് കോളനിയിലെ പല ...Read More

ടി പി സെന്‍കുമാര്‍

പോലിസ് മേധാവിയായി അങ്ങനെ സസുഖം വാഴുമ്പോഴാണ് ഒരു രാത്രി ആരുമില്ലാത്ത തക്കം നോക്കി വന്ന മുഖ്യന്‍ ഓഫിസും പൂട്ടി താക്കോലുമെടുത്ത് സ്ഥലം വിട്ടത്.  അതോടെ മഴ വന്നാല്‍ പോലും കേറി നില്‍ക്കാന്‍ സെന്‍ കുമാറിന് സ്ഥലമില്ലാതെയായി.  പാവം. പിന്നീട് അങ്ങേര് കേള്‍ക്കാത്ത ആരോപണങ്ങളില്ല.  ഒടുവില്‍ പരമോന്നത കോടതി വരെ കയറിയിറങ്ങേണ്ടി വന്നു ആ നഷ്ടപ്പെട്ട കസേര ഒന്നു തിരിച്ചു പിടിക്കാന്‍.  ഉത്തരവുമായി ...Read More

ശിവരാജ് സിങ്ങ് ചൌഹാന്‍

ശിവരാജ് സിങ്ങ് ചൌഹാന്‍റെ പോലിസ് ശിവരാജ് സിങ്ങ് ചൌഹാന്‍റെ നാട്ടില്‍ വച്ച്  അഞ്ചു കര്‍ഷകരെ വെടിവച്ച് കൊന്നു.  സംഭവത്തില്‍ പ്രതിഷേധിച്ച്  ശിവരാജ് സിങ്ങ് ചൌഹാന്‍ അനിശ്ചിത കാല നിരാഹാരം തുടങ്ങി.  സംസ്ഥാനത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ ക്രമസമാധാനം പഴയ പടിയിലാകുന്നത് വരെ പിന്മാറില്ലെന്നും പ്രഖ്യാപിച്ചു.  മുഖ്യന്‍റെ നീക്കം കണ്ട് ഭയന്നുപോയ കര്‍ഷകര്‍ പണിയായുധങ്ങള്‍ താഴെ വച്ച് തനി കോഴിക്കോടന്‍ ശൈലിയില്‍ താണു കേണപേക്ഷിച്ചു.  മുത്തേ, പൊന്നേ പിണങ്ങല്ലേ.  ...Read More

തീന്‍മേശ

ആനന്ദം.  ജൂണ്‍ മാസത്തിലെ ഒരു ഞായറാഴ്ചയായിരുന്നു അത്. കേബിള്‍ ടിവി ഉടമയായ മുരളീധരന്‍റെ ഏക മകന്‍ പന്ത്രണ്ട് വയസുകാരന്‍ ജഗന്‍റെ പിറന്നാളായിരുന്നു അന്ന്.  വിശേഷ ദിവസമായത് കൊണ്ട് അവന് പ്രിയപ്പെട്ടതെല്ലാം അത്താഴത്തിനായി വീട്ടുകാര്‍ ഒരുക്കി. അവധിയായത് കൊണ്ട് അയല്‍വാസിയായ എന്‍ജിനിയര്‍ അലക്സാണ്ടറുടെ കുടുംബത്തെയും അവര്‍ ഭക്ഷണത്തിനായി കാലേ ക്കൂട്ടി ക്ഷണിച്ചിരുന്നു.  വിശപ്പിന്‍റെ വിളി വന്നതോടെ അതിഥികളും ആതിഥേയരും തീന്മേശയ്ക്ക് ചുറ്റും നിരന്ന് ...Read More

കര്‍ഷകന്‍

കൃഷിയും കറവയുമായി അല്ലലില്ലാതെ മുന്നോട്ട് പോകുമ്പോഴാണ് പൊന്നയ്യന്‍റെ ജീവിതത്തിനു മുകളില്‍ കാലവര്‍ഷം ഇടിത്തീ പോലെ പെയ്തത്.  വെള്ളം കയറി കൃഷി നശിച്ചതോടെ ദൈനംദിന ജീവിതത്തെ കുറിച്ചുള്ള അയാളുടെ പല കണക്കുകൂട്ടലുകളും തെറ്റി. മക്കളുടെ വിദ്യാഭ്യാസം, പ്രായമായ അമ്മയുടെ ചികിത്സ തുടങ്ങി സകലതിനും പണം കണ്ടെത്താനാവാതെ അയാള്‍ നട്ടം തിരിഞ്ഞു.  ഗോമാതാവിന്‍റെ കാരുണ്യവും വീടിനോട് ചേര്‍ന്നുള്ള അലങ്കാര മത്സ്യക്കച്ചവടവും വഴി കാര്യങ്ങള്‍ അങ്ങനെ ...Read More