Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ന്യൂസ് അവര്‍

തോമാച്ചന്‍ ആള് രസികനാണ്. അറുപതിനു മുകളില്‍ പ്രായം. നേരത്തെ വാട്ടര്‍ അതോറിറ്റിയിലായിരുന്നു. റിട്ടയര്‍ ആയതിന് ശേഷം കൃഷിയില്‍ ചില്ലറ പരീക്ഷണങ്ങളൊക്കെ നടത്തി സ്വസ്ഥമായി കഴിഞ്ഞു കൂടുന്നു. ഭാര്യ അന്നമ്മയും കോളേജില്‍ പഠിക്കുന്ന മകള്‍ ജാന്‍സിയുമാണ് അദ്ദേഹത്തിന്‍റെ കൂടെ ഭരണങ്ങാനത്തെ വീട്ടിലുള്ളത്. മൂത്ത മകന്‍ ഗ്രിഗറി നേവിയിലാണ്. ഇപ്പോള്‍ കുടുംബ സമേതം പൂനെയില്‍ താമസം. നേരത്തെ സ്വല്‍പ്പം പൊതുപ്രവര്‍ത്തനമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് തോമാച്ചന്‍ ...Read More

കുമുദവല്ലി കണ്ട കനവ് 2

രാവിലെ ഏഴു മണിക്ക് തന്നെ എഴുന്നേറ്റു. പല്ല് തേച്ച് വന്നപ്പോഴേക്കും സഹായികളിലാരോ മുറിയില്‍ ചായയും ഉണ്ടന്‍ പൊരിയും എത്തിച്ചിരുന്നു. അത് കഴിച്ചതിന് ശേഷം പിയേഴ്സ് സോപ്പ് വച്ച് വിശദമായൊന്നു കുളിച്ചു, എന്നിട്ട് പുതിയ പട്ടു ചുരിദാറുമിട്ട് വരാന്തയില്‍ ഉലാത്താന്‍ തുടങ്ങി. ജയിലാണത്രേ ജയില്‍. ഓര്‍ത്തപ്പോള്‍ തന്നെ കുമുദവല്ലിയുടെ മനസ്സില്‍ ചിരി പൊട്ടി. ബംഗളൂരുവിലെ ഏതോ ഒരു റിസോര്‍ട്ടില്‍ വന്നത് പോലുണ്ട്. വേലക്കാരി ...Read More

മാന്യന്‍

ഒറ്റനോട്ടത്തില്‍ സുമുഖന്‍. സൌമ്യമായേ സംസാരിക്കൂ. ആരെയും വീഴ്ത്തുന്ന സംഭാഷണ ശൈലി.പരോപകാരിയാണെന്ന ഭാവം ഓരോ വാക്കിലും ചലനത്തിലുമുണ്ട്. ഈ മാന്യദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് നമ്മുടെ കഥ മുന്നോട്ട് പോകുന്നത്. തല്‍ക്കാലം നമുക്കീ കഥാപാത്രത്തെ തോമസ് കുട്ടി എന്ന് വിളിക്കാം.   അജിത്ത്, നിനക്ക് ഞാനൊരു ജോലി ശരിയാക്കാം. ചെന്നെയില്‍. എന്‍റെ ഒരു പരിചയക്കാരന്‍ വഴിയാണ്. പക്ഷെ ഡിപ്പോസിറ്റായി അയാള്‍ക്ക് ഒരു ലക്ഷം കൊടുക്കണം. ഒരു ...Read More

കപട വിശ്വാസി

വിശ്വാസികള്‍ പലതരമുണ്ട്. വിശ്വസിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍. വിശ്വസിച്ചുകൊണ്ട് കള്ളം പറയുന്നവര്‍. വിശ്വാസമേ ഇല്ലാത്തവര്‍. രണ്ടാമത്തെ കൂട്ടരാണ് ഇതില്‍ ഏറ്റവും അപകടകാരികള്‍. അവര്‍ ദൈവമുണ്ടെന്ന് ഭാവിക്കുകയും മറ്റുള്ളവരെ അങ്ങനെ വിശ്വസിപ്പിക്കുകയും ചെയ്യും. എന്നിട്ട് നേരെ വിരുദ്ധമായി പ്രവര്‍ത്തിക്കും. അവര്‍ പറയും, ഞാന്‍ ഈശ്വര വിശ്വാസിയാ. ആ ശക്തിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ഈശ്വര ചിന്തയില്ലാത്ത ഒരു നിമിഷം പോലും എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല. അതേ ...Read More

തട്ടിപ്പുകാരന്‍

പട്ടാളത്തിന്‍റെ പേര് പറഞ്ഞാണ് രാജു തന്‍റെ കലാപരിപാടികള്‍ക്ക് തുടക്കമിട്ടത്. കണ്ണൂരിലെ ആര്‍മി സെലക്ഷന്‍ ക്യാമ്പിന് പുറത്തു കണ്ട മെലിഞ്ഞ, പൊക്കം കുറഞ്ഞ ചെറുപ്പക്കാരനെ നോക്കി അയാള്‍ ആശ്വാസ രൂപേണ പറഞ്ഞു, ഇതിലൊന്നും കാര്യമില്ലന്നേ, ചെന്നെയിലുള്ള മേജര്‍ സന്ദീപ് ചൌധരിക്കാണ് ഇവിടത്തെ റിക്രൂട്ട്മെന്‍റിന്‍റെ ചുമതല. അയാള്‍ എന്‍റെ സുഹൃത്താണ്, കണ്ടോ ? : അത്രയും പറഞ്ഞ് രാജു പോക്കറ്റില്‍ നിന്ന് സ്മാര്‍ട്ട് ഫോണെടുത്ത് ...Read More

നഗീന്‍ തടാകത്തിലെ താമരപ്പൂക്കള്‍

ശ്രീനഗറിലെ സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയുടെ മുന്നില്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ അങ്ങകലെ മഞ്ഞു പുതച്ചു നില്‍ക്കുന്ന ഹിമാലയ സാനുക്കളാണ് ആനന്ദിന്‍റെ കണ്ണുകളില്‍ ആദ്യം തന്നെ പെട്ടത്. അതിനു ചുറ്റും മേഘക്കൂട്ടങ്ങള്‍ മല്‍സരിച്ച് താഴെക്കിറങ്ങാന്‍ വെമ്പി നില്‍ക്കുന്നത് കണ്ടപ്പോള്‍ അവയെല്ലാം കയ്യെത്തും ദൂരത്താണെന്ന് തോന്നിപ്പോയി. ഓവര്‍ക്കോട്ട് രണ്ടെണ്ണം ഇട്ടിട്ടും അയാള്‍ വിറക്കുന്നുണ്ടായിരുന്നു. ഇതിന് മുമ്പ് രണ്ടു പ്രാവശ്യം ഇവിടെ വന്നിട്ടുണ്ടെങ്കിലും അന്നൊന്നും ഇത്ര തണുപ്പുണ്ടായിരുന്നില്ലെന്ന് ...Read More

മണിക്കുട്ടി (കഥ)

  അമ്മുക്കുട്ടിയമ്മേ, അമ്മുക്കുട്ടിയമ്മേ…………… : സുല്‍ത്താന്‍ മന്‍സില്‍ എന്ന വീടുചുറ്റി പിന്നാമ്പുറത്തെത്തിയ അബൂട്ടി നീട്ടി രണ്ടു വട്ടം വിളിച്ചു. ചുറ്റും നോക്കിയെങ്കിലും ആ പരിസരത്തൊന്നും അയാള്‍ ആരെയും കണ്ടില്ല.   ഇടങ്ങേറായല്ലോ. ഇവരിതെവിടെ പോയി കിടക്കുകയാ……… ? : സ്വയം പിറുപിറുക്കുമ്പോഴേക്കും പഴയ സാധനങ്ങള്‍ കൂട്ടിയിടുന്ന ഷെഡ്ഡിനു പിന്നില്‍ എന്തോ അനക്കം കേട്ടതുകൊണ്ട് അയാള്‍ അങ്ങോട്ട് ചെന്നു. അവിടെ ആടുകള്‍ക്ക് കൊടുക്കാനുള്ള ...Read More

ചൈനീസ് പട

12,000 സൈനികര്‍  571 വിധം ആയുധങ്ങള്‍ 129 എയര്‍ ക്രാഫ്റ്റുകള്‍ ടാങ്കുകള്‍, ഡ്രോണുകള്‍, ആണവ മിസൈലുകള്‍ തുടങ്ങി സകല ആയുധങ്ങളും അണി നിരന്നപ്പോള്‍ മംഗോളിയയിലെ സുറിഹെ മരുഭൂമിക്ക് മുകളിലുള്ള ആകാശവും ചുറ്റുപാടുകളും ഒരുപോലെ സ്തംഭിച്ചു. പ്രകടനം കണ്ണിമ ചിമ്മാതെ പകര്‍ത്താന്‍ ചാനല്‍ ക്യാമറകളും വീക്ഷിക്കാന്‍ മണ്‍ മറഞ്ഞു പോയവര്‍ മുതല്‍ ചാര ഉപഗ്രഹങ്ങള്‍ വരെ അണി നിരന്നത് അതിന്‍റെ പൊലിമ കൂട്ടി.  ...Read More

മുന്‍ ഡിജിപി

സത്യസന്ധതയുടെ പ്രതിരൂപമായിരുന്നു അദ്ദേഹം.  പരമോന്നത കോടതി വരെ നീണ്ട നിയമയുദ്ധത്തിലൂടെ സര്‍ക്കാരിനെ മുട്ടു കുത്തിച്ചതോടെ ആത്മവിശ്വാസത്തിന്‍റെയും പോരാട്ടത്തിന്‍റെയും പുതിയ ആള്‍രൂപമായും ഒരു കൂട്ടര്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടി.  സംസ്കൃതത്തില്‍ ആ പേരിന് പട്ടാളമെന്നാണത്രേ അര്‍ഥം.  പേര് അന്വര്‍ത്ഥമാക്കും വിധം ഒറ്റയാള്‍ പട്ടാളമായി പോരാടിയ തലവന് സേനയ്ക്കകത്തും പുറത്തും ശത്രുക്കള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും നീതിക്ക് വേണ്ടി പോരാടേണ്ട മാധ്യമങ്ങള്‍ അദ്ദേഹത്തിന് കാവലാളായി നിന്നു.  അതിനിടയിലാണ് എല്ലാവരും ...Read More

1962 അല്ല 2017

നാഥുലയിലെ ഇന്തോ-സിക്കിം അതിര്‍ത്തിയില്‍ നിന്ന് നൂറു കിലോമീറ്റര്‍ മാറി, വടക്ക് പടിഞ്ഞാറായി ടിബറ്റില്‍ നില കൊള്ളുന്ന ഗമ്പ എന്ന മലയോര പട്ടണത്തിലെ മിലിട്ടറി ക്യാമ്പില്‍ മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് ജനറല്‍ ഷുവാംഗ് എത്തിയത്. സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ. മഞ്ഞു മൂടിക്കിടന്ന ക്യാമ്പിനു മുന്നിലെ വിശാലമായ ഗ്രൗണ്ടില്‍ പതിവ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേഡറ്റുകളെ കാണാം. അങ്ങകലെ എല്ലാത്തിനും കാവലാളെന്ന പോലെ മകാരു പര്‍വ്വതം ഒരു ...Read More