Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഏകദിന ക്രിക്കറ്റിലെ ഇരട്ട ശതകങ്ങള്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകം വരെ ഏകദിന ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും തമ്മില്‍ സമാസമം പോരാട്ടമാണ് നടന്നിരുന്നത്. ഡോണാള്‍ഡ് ബ്രാഡ്മാന്‍, വിവിയന്‍ റിച്ചാര്‍ഡ്സ്, അലന്‍ ബോര്‍ഡര്‍ ക്ലൈവ് ലോയ്ഡ് എന്നിവര്‍ മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ളവര്‍ ബാറ്റുമായി തലയെടുപ്പോടെ നിന്നപ്പോള്‍ ജോള്‍ ഗാര്‍ണരും ഹാഡ്ലിയും പൊള്ളോക്കും ഷെയിന്‍ വോണും മുരളീധരനും ബൌളര്‍മാരുടെ കളം വാണു. ഇവരില്‍ പലരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആ മത്സരങ്ങള്‍ ...Read More

ഗാന്ധിയന്‍

അന്നു മുതല്‍ അയാള്‍ സാത്ത്വികനാകാന്‍ തീരുമാനിച്ചു. ഗാന്ധിത്തൊപ്പിയും വച്ച് കണ്ണാടിയുടെ മുന്നില്‍ നിന്ന്‍ അയാള്‍ എല്ലാം ഒന്നുകൂടി ഉറപ്പു വരുത്തി. കൊള്ളാം. ഗാന്ധിജിയുടെ ഒരു ലുക്കുണ്ട്. മുന്നിലുള്ള കുറച്ചു മുടി കൂടി വടിച്ചാല്‍ എല്ലാമായി. സന്തോഷം കൊണ്ട് അയാളുടെ മനസ് നിറഞ്ഞു. നീ ഗാന്ധിയാകുകയാണോ ? : കണ്ണാടിയിലെ പ്രതിരൂപം അയാളോട് ചോദിച്ചു. അതേ : തൊപ്പി ഒന്നുകൂടി ഉറപ്പിച്ച് സംശയലേശമെന്യേ അയാള്‍ ...Read More

അമ്മ

നിനക്കു നന്നായി പനിക്കുന്നുണ്ടല്ലോ, കുട്ട്യേ : രാത്രിയുടെ മയക്കത്തിലെപ്പോഴോ അയാളുടെ ചുട്ടുപൊള്ളുന്ന നെറ്റിയില്‍ കൈ വച്ചു കൊണ്ട് അവര്‍ ചോദിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ പനിയുടെ അസ്വസ്ഥതക്കിടയിലും ചെറുപ്പക്കാരന്‍ ഒന്നു ഞരങ്ങി. അമ്മ കുറച്ചു ചുക്കുക്കാപ്പി ഉണ്ടാക്കി തരട്ടെ ? : അവര്‍ നനഞ്ഞ ഒരു തുണിക്കഷണം മകന്‍റെ നെറ്റിത്തടത്തില്‍ വിരിച്ചുകൊണ്ട് ചോദിച്ചു. അയാള്‍ തലയാട്ടുക മാത്രം ചെയ്തു. ചെറുപ്പക്കാരന്‍ ഒന്നും ...Read More

മദ്യദേവന്‍

മദ്യമാണ് എന്നെ ഈ അവസ്ഥയില്‍ ആക്കിയത്. ഇപ്പോള്‍ അത് നിര്‍ത്താനും പറ്റുന്നില്ല : ബാറിലെ ഇരുണ്ട വെളിച്ചത്തില്‍ ബ്രാന്‍റുകള്‍ മാറ്റി മാറ്റി പരീക്ഷിക്കുന്നതിനിടയില്‍ അയാള്‍ പരിതപിച്ചു. കുപ്പിക്കുള്ളില്‍ വീര്‍പ്പുമുട്ടി കിടന്നിരുന്ന മദ്യദേവന് അതുകേട്ട് ദേഷ്യം വന്നെങ്കിലും സ്വയം നിയന്ത്രിച്ചു. പക്ഷേ തുടര്‍ന്നുള്ള സായാഹ്നങ്ങളിലും അയാള്‍ ആ പല്ലവി പതിവാക്കിയപ്പോള്‍ സഹികെട്ട മദ്യദേവന്‍ കൂടു തുറന്ന്‍ പുറത്തേക്ക് വരുകയും മനുഷ്യരൂപം പൂണ്ട് കുടിയന്‍റെ ...Read More

ഉണ്ണിച്ചേട്ടന്‍

മനോജ്, ഉണ്ണിച്ചേട്ടന് തീരെ സുഖമില്ല. നിന്നെ കാണണമെന്ന്‍ പറയുന്നു : ജയ ടീച്ചറുടെ ശബ്ദം ഫോണില്‍ കൂടി ഒഴുകിയെത്തിയപ്പോള്‍ ഞാന്‍ ഒന്ന്‍ സ്തബ്ധനായി. കുറച്ചു നാളായി അദ്ദേഹം അസുഖബാധിതനാണ് എന്നറിയാമെങ്കിലും സ്ഥിതി വളരെ മോശമാണ് എന്ന്‍ അപ്പോഴാണ് ഞാനറിഞ്ഞത്. പക്ഷേ പെട്ടെന്ന് നാട്ടില്‍ പോകാവുന്ന സ്ഥിതിയിലുമായിരുന്നില്ല ഞാന്‍. അന്ന്‍ ഞാന്‍ കോയമ്പത്തൂരില്‍ ജോലി ചെയ്യുകയാണ്. അതോടൊപ്പം ഒരു മള്‍ട്ടിമീഡിയ കോഴ്സ് ചെയ്യുന്നുമുണ്ട്. ...Read More

സുന്ദരി

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി നീയാണ്. ഒരു നാള്‍ ശ്രീദേവിയെ പോലെ ഹേമമാലിനിയെ പോലെ നീയും പ്രശസ്തയാവും. ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ നിന്‍റെ മുന്നില്‍ തല കുമ്പിട്ടു നില്‍ക്കും : ആദ്യ സിനിമയുടെ ലൊക്കേഷനില്‍ ഒരു നാള്‍ യാദൃശ്ചികമായെത്തിയ സൂപ്പര്‍താരം പറഞ്ഞ വാക്കുകള്‍ അവളെ കോരിത്തരിപ്പിച്ചു. പതിനാറു വയസ്. കൂട്ടിന് അമ്മ മാത്രമുള്ള കൌമാരം. പിഴച്ച ജന്മം എന്ന ...Read More

അവള്‍ ഭര്‍ത്താവിനോട് പറയുന്ന 12 കള്ളങ്ങള്‍

   ജീവിതത്തില്‍ കള്ളം പറയാത്തവരായി ആരും തന്നെയുണ്ടാവില്ല.. അപ്പോള്‍ വിവാഹ ജീവിതത്തിന്‍റെ കാര്യം പറയാനില്ലല്ലോ. എന്തെല്ലാം കള്ളത്തരങ്ങള്‍ പറഞ്ഞാലാണ് ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുക, അല്ലേ ? പങ്കാളിയെ വേദനിപ്പിക്കണ്ട എന്നു വിചാരിച്ചോ അതല്ലെങ്കില്‍ വഴക്ക് ഒഴിവാക്കുവാനോ ആണ് പലരും കള്ളങ്ങളെ കൂട്ടു പിടിക്കുന്നത്. ഭാര്യയും ഭര്‍ത്താവും ഒരുപോലെ കള്ളം പറയുമെങ്കിലും സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ...Read More

നമ്പൂതിരി പിടിച്ച പുലിവാല്‍

ഓലക്കുട ചൂടി, കുംഭ തടവി, അനുയായിയെയും കൊണ്ട് സഞ്ചാരത്തിനിറങ്ങുന്ന പതിവ് നമ്പൂതിരി കഥാപാത്രമല്ല നമ്മുടെ നായകന്‍ കൃഷ്ണന്‍ നമ്പൂതിരി . എന്നാല്‍ ചില സാമ്യങ്ങളുണ്ട്. അറുപതിനടുത്ത് പ്രായം. നല്ല ആരോഗ്യം. പണം പലിശയ്ക്ക് കൊടുക്കുന്നതാണ് അയാളുടെ പ്രധാന തൊഴില്‍. പിന്നെ സ്വല്‍പ്പം സാമുദായിക പ്രവര്‍ത്തനവും. നമ്പൂതിരിമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം. പക്ഷേ എന്തൊക്കെ ഉണ്ടായിട്ടെന്താ, ആള്‍ അറുപിശുക്കനാണ്. ഭാര്യ. ...Read More

അനീഷിന്‍റെ കാളരാത്രി

വൈകുന്നേരം വന്നതു മുതല്‍ ജെസ്സിയുടെ മുഖം കടന്നല്‍ കുത്തിയത് പോലെയാണല്ലോ എന്ന്‍ അനീഷ് ഓര്‍ത്തു. വിവാഹ വാര്‍ഷികമായതു കൊണ്ട് അന്ന്‍ നേരത്തെ വരാമെന്നും വൈകുന്നേരം ഒരുമിച്ച് പുറത്തു പോകാമെന്നും അയാള്‍ വാക്ക് കൊടുത്തിരുന്നുവെങ്കിലും കമ്പ്യൂട്ടര്‍ സെന്‍ററിലെ തിരക്ക് മൂലം അതിനു സാധിച്ചില്ല. ഒരു സാരിയും ഒരു സിനിമയുമാണ് പിണക്കം മാറ്റാനായി സാധാരണ ജെസ്സി ഈടാക്കുന്നത്. അതോര്‍ത്തപ്പോള്‍ തന്നെ അനീഷിന്‍റെ നെഞ്ച് പിടച്ചു. ...Read More

വേലൈക്കാരന്‍- സിനിമ റിവ്യു

പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിച്ചു. ഏറെ നാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം വേലൈക്കാരന്‍ ഇന്ന് തിയറ്ററുകളില്‍ എത്തി. റെമോക്ക് ശേഷം ശിവ കാര്‍ത്തികേയന്‍ അഭിനയിക്കുന്ന സിനിമ,  ശിവ കാര്‍ത്തികേയനും മോഹന്‍ രാജയും ആദ്യമായി ഒന്നിക്കുന്ന സിനിമ, തനി ഒരുവന് ശേഷം മോഹന്‍ രാജ ഒരുക്കുന്ന സിനിമ, മലയാളത്തിന്‍റെ പ്രിയ നടന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളാണ് ...Read More