Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

അദ്വാനി V/S നരേന്ദ്ര മോഡി യുദ്ധം മുറുകുന്നു

Share this post

അദ്വാനി V/S നരേന്ദ്ര മോഡി യുദ്ധം മുറുകുന്നു 1

 

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു . ലോക്സഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി യുടെ പ്രചരണം അദേഹം നയിക്കും എന്ന പാർട്ടി  പ്രസിഡന്റ്  രാജ്നാഥ് സിംഗിന്റെ പ്രഖ്യാപനം അതിന്റെ  സൂചനയാണ് . അവസാന നിമിഷം വരെ മോഡിയുടെ  മോഡിയുടെ വരവിനെ എതിര്‍ത്ത അദ്വാനിക്ക് ഇത് കനത്ത തിരിച്ചടിയായി. മോഡി വിരുദ്ധര്‍ ഒന്നടങ്കം അദ്വാനിയുടെ പിന്നില്‍ അണിനിരന്നെങ്കിലും അത് ഫലം കണ്ടില്ല. പ്രതിഷേധ സൂചകമായി ദേശിയ സമ്മേളനത്തിന്റെ ആദ്യ ദിനം മോഡി വിരുദ്ധ രെല്ലാം അവധിയെടുത്താണ് പ്രതിഷേധിച്ചത്. എങ്കിലും തങ്ങൾക്കനുകൂലമായി ഒരു തിരുമാനം ഉണ്ടാകുമെന്ന് അവർ പോലും പ്രതീക്ഷിക്കുന്നില്ല.

പാര്‍ട്ടി മുന്‍പ്രസിഡന്‍റ് നിതിന്‍ ഗഡ്കരി പ്രചാരണം നയിക്കണം എന്നാണ് അദ്വാനി ആഗ്രഹിച്ചത്.എന്നാല്‍ അദ്ധ്യക്ഷ പദവിയില്‍ നിന്ന് തന്നെ നീക്കാന്‍ ചുക്കാന്‍ പിടിച്ച അദ്വാനിയുടെ വാക്കുകള്‍ ശിരസ്സാ വഹിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഒത്തുതീർപ്പെന്ന നിലക്ക് പാർട്ടിയിലെ സീനിയർ നേതാവായ അദ്വാനിക്ക് പ്രധാനമന്ത്രി പദവും മോഡിക്ക് ഉപപ്രധാനമന്ത്രി സ്ഥാനവും എന്ന നിർദേശം  ചിലർ മുന്നോട്ടുവെച്ചിട്ടുണ്ട് . എന്നാൽ രാജ്യം മുഴുവൻ തന്റെ സ്വന്തം ബ്രാന്റ്  ഇമേജ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന  മോഡി ആ നിർദേശം  സ്വീകരിക്കില്ലെന്നുറപ്പാണ്. ജനതാദൾ യു ഉൾപ്പടെയുള്ള  ചില ഘടകക്കക്ഷികൾ  എതിർക്കുന്നുണ്ടെങ്കിലും അവരില്ലെങ്കിലും സ്വന്തം നിലക്ക് തിരഞ്ഞെടുപ്പ് ജയിക്കാം എന്ന ആത്മവിശ്വാസമാണ്  അദേഹത്തിനുള്ളത്.

കഴിഞ്ഞ എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യ തിളങ്ങുന്നു എന്ന പ്രചരണവുമായാണ് കാലാവധി പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടത്. അത് ഫലം കണ്ടില്ലെങ്കിലും സമാനമായ തന്ത്രമാണ് മോഡിയും ഇപ്പോള്‍ പരീക്ഷിക്കുന്നത്. വാര്‍ത്താമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയുമെല്ലാം ഇപ്പോള്‍ ഗുജറാത്തിന്‍റെയും ഭാവിയില്‍ ഇന്ത്യയുടെയും വികസനനായകനാണ് താനെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം പരമാവധി ശ്രമിക്കുന്നുണ്ട്. സത്യത്തില്‍ സോഷ്യല്‍ മീഡിയകളുടെ സാന്നിധ്യം ഇത്രമാത്രം പ്രയോജനപ്പെടുത്തിയ ഒരു നേതാവ് ഇന്ന്‍ ഇന്ത്യയില്‍ വേറെയില്ല അദേഹത്തിന്‍റെ പ്രചരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിനോ മുന്നണിയിലെ മോഡിവിരുദ്ധര്‍ക്കോ ഇനിയുംകഴിഞ്ഞിട്ടില്ല.

അദ്വാനി V/S നരേന്ദ്ര മോഡി യുദ്ധം മുറുകുന്നു 2

 

ഒരിക്കല്‍ അദ്വാനിയുടെ ഉറച്ച അനുയായിയായിരുന്ന നരേന്ദ്ര മോഡി ഇന്ന്‍ അദേഹത്തിന്‍റെ ബദ്ധ ശത്രുവാണ്. പ്രധാനമന്ത്രിയാകാനുള്ള അദ്വാനിയുടെ മോഹത്തിന് വിലങ്ങുതടിയാകുന്നതും വേറാരുമല്ല. ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ബിജെപിയിലെ ഒരു സാധാരണ നേതാവ് മാത്രമായിരുന്നു മോഡി.ഗോധ്ര കലാപകാലത്ത് അദേഹത്തെ തല്‍സ്ഥാനത്ത് നിന്നു നീക്കാന്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന എ .ബി വാജ്പേയ് ശ്രമിച്ചിരുന്നു. എൽ .കെ അദ്വാനി യുടെ എതിർപ്പ് കാരണമാണ് അന്നത് നടക്കാതെ പോയത് . തന്റെ അന്നത്തെ തിരുമാനത്തിൽ അദ്ദേഹം ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാവും . അന്ന് പുറത്തു പോയിരുനെങ്കിൽ ഒരുപക്ഷെ മോഡി ഇന്ന് ബി.ജെ.പി യുടെ മുൻനിര രാഷ്ട്രീയത്തിലെ ഉണ്ടാകുമായിരുന്നില്ല. മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് അദേഹത്തിന് ദേശീയ രാഷ്ട്രീയത്തില്‍ ഇത്രമാത്രം സ്വീകാര്യത ഉണ്ടാക്കിയത്. കൂട്ടക്കൊലയുടെ പേരില്‍ അദേഹത്തിനെതിരെ വ്യാപകമായ എതിര്‍പ്പുയരുന്നുണ്ടെങ്കിലും അതൊന്നും അദ്വാനിക്ക് യാതൊരു പ്രതീക്ഷയും നല്‍കുന്നില്ല. ആര്‍.എസ്.എസിനും ബിജെപിയിലെ വലിയ ഒരു വിഭാഗത്തിനും മോഡിയോടുള്ള വിധേയത്വം തന്നെ കാരണം. അത് തുടരുന്നിടത്തോളം കാലം പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം കിട്ടിയാലും പ്രധാനമന്ത്രിക്കസേര അദ്വാനിയുടെ ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.

 


Share this post