Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

2014ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 10 സിനിമകള്‍

Share this post

ജില്ല (തമിഴ്)

2014ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 10 സിനിമകള്‍ 1

മോഹന്‍ലാലും ഇളയ ദളപതി വിജയും ഒന്നിക്കുന്ന ചിത്രം ഏറെ നാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മധുര നഗരത്തിന്‍റെ കിരീടം വെയ്ക്കാത്ത ചക്രവര്‍ത്തിയായ ശിവയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തിയായ ശക്തിയുടെ വേഷമാണ് വിജയ്ക്ക്. ഇതിനകം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും വന്‍ ഹിറ്റാണ്. നേശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. സൂപ്പര്‍ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍.ബി ചൌധരി നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഇമനാണ്.

ബാല്യകാലസഖി (മലയാളം)

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ബാല്യകാലസഖി എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം. 1967ല്‍ പ്രേംനസീറിനെ നായകനാക്കി ശശികുമാര്‍ സംവിധാനം ചെയ്ത ചിത്രം പുനരാവിഷ്കരിക്കുന്നത് പ്രമോദ് പയ്യന്നൂരാണ്. മമ്മൂട്ടിയും ഇഷാ തല്‍വാറും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഷഹാബാസ് അമനാണ്.

വീരം (തമിഴ്)

വിനായകത്തിന്‍റെയും (അജിത്ത്) അയാളുടെ നാലു സഹോദരങ്ങളുടെയും കഥ പറയുന്ന ചിത്രം ആദ്യം മലയാളത്തിലെ വല്യേട്ടന്‍റെ റീമേക്കാണെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. സംവിധായകന്‍ തന്നെ പിന്നീട് ആ വാര്‍ത്ത നിഷേധിച്ചു. ചിത്രത്തില്‍ അനുഷ്കയായിരുന്നു ആദ്യം നായികയെങ്കിലും അവര്‍ ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ഒഴിവാക്കുകയായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം തമന്ന തമിഴകത്തേക്ക് തിരിച്ചു വരവ് നടത്തുന്ന ചിത്രത്തില്‍ സന്താനവും മുഖ്യവേഷത്തിലുണ്ട്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ദേവി ശ്രീ പ്രസാദാണ്.

മിസ്റ്റര്‍ ഫ്രോഡ് (മലയാളം)

ഹൈസ്റ്റ് ഗണത്തില്‍ പെടുന്ന ബി ഉണ്ണികൃഷ്ണന്‍റെ ആക്ഷന്‍ ചിത്രം. അപൂര്‍വമായി മാത്രമേ മലയാളത്തില്‍ ഇത്തരം ചിത്രങ്ങള്‍ വന്നിട്ടുള്ളൂ.വന്‍കിട മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഓരോ സംഭവവും വിശദമായി കാണിക്കുന്ന സിനിമകളാണ് ഹൈസ്റ്റ് ചിത്രങ്ങള്‍ എന്നറിയപ്പെടുന്നത്. പ്രശസ്ത ഹോളിവുഡ് സിനിമകളായ ദി സ്കോര്‍, ഇറ്റാലിയന്‍ ജോബ് എന്നിവ ഇങ്ങനെയുള്ള സിനിമകളാണ്. മഗധീര ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവ് ഗില്ലാണ് ഈ ചിത്രത്തില്‍ മോഹന്‍ ലാലിന് വില്ലനായെത്തുന്നത്. മിസ്റ്റര്‍ ഫ്രോഡ് വിഷുവിന് തിയറ്ററുകളിലെത്തും.

വിശ്വരൂപം 2 (തമിഴ്)

2013ന്‍റെ തുടക്കത്തില്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന പിന്നീട് കളക്ഷനുകളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗം. കമല്‍ ഹാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മ്മാണത്തിന്‍റെ അന്തിമ ഘട്ടത്തിലാണ്. അദ്ദേഹത്തെ കൂടാതെ ആണ്ട്രിയ ജെറെമിയ, രാഹുല്‍ ബോസ്, പൂജ കുമാര്‍ എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ആദ്യ ഭാഗത്തില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയാണ് ചിത്രത്തിന് പശ്ചാത്തലമാകുന്നത്.

(തമിഴ്)

2014ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 10 സിനിമകള്‍ 2

രാജാവ്, ഗുരു എന്നൊക്കെയാണ് ഐ എന്ന വാക്കിനര്‍ഥം. രണ്ടു വര്‍ഷത്തിലേറെയായി നിര്‍മ്മാണത്തിലുള്ള ഈ ചിത്രത്തില്‍ വിക്രമും ആമി ജാക്സനുമാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. സുരേഷ് ഗോപി പ്രതി നായകനായ പോലീസ് ഓഫീസറെ അവതരിപ്പിക്കുന്നു. ഷങ്കര്‍ ഒരുക്കുന്ന ഈ 150 കോടി ബഡ്ജറ്റ് ചിത്രത്തിന്‍റെ സംഗീത സംവിധാനം എ ആര്‍ റഹ്മാനാണ്. ആസ്കര്‍ ഫിലിംസിന്‍റെ ബാനറില്‍ രവിചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദി ഗാങ്സ്റ്റര്‍ (മലയാളം)

മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു ഒരുക്കുന്ന ആക്ഷന്‍ ചിത്രം. ഡാഡികൂള്‍ എന്ന ചിത്രത്തിന് പിന്നാലേ പ്ലാന്‍ ചെയ്തതാണെങ്കിലും പല കാരണങ്ങളാല്‍ ഈ ചിത്രം നീണ്ടു പോകുകയായിരുന്നു. നൈല ഉഷ നായിക വേഷത്തിലെത്തുന്ന ചിത്രത്തില്‍ മുരളി ഗോപിയും പ്രധാന വേഷത്തിലുണ്ട്. കേരളത്തിലും വിദേശ രാജ്യങ്ങളിലും ചിത്രീകരിക്കുന്ന സിനിമയില്‍ തമിഴകത്ത് നിന്ന്‍ ഒരു വമ്പന്‍ താരത്തെ അതിഥി വേഷത്തില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങളും നടക്കുന്നു. മമ്മൂട്ടിയുടെ ഏറ്റവും നല്ല സ്റ്റൈലിഷ് മൂവി എന്നാണ് അണിയറക്കാര്‍ തന്നെ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ലൈല ഓ ലൈല (മലയാളം)

റണ്‍ ബേബി റണ്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍ലാലും ജോഷിയും അമലാ പോളും ഒന്നിക്കുന്ന ചിത്രത്തിന് മലയാളിയും ബോളിവുഡ് തിരക്കഥാകൃത്തുമായ സുരേഷ് നായരാണ് തൂലിക ചലിപ്പിക്കുന്നത്. തമിഴ് നടന്‍ സത്യരാജ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

ഹാപ്പി ന്യൂ ഇയര്‍ (ഹിന്ദി)

ഷാരൂഖ് ഖാനെ നായകനാക്കി ഫാറാ അക്തര്‍ ഒരുക്കുന്ന ആക്ഷന്‍ റൊമാന്‍റിക് ത്രില്ലര്‍. റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ 200 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗൌരി ഖാനാണ്. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ദീപാവലി റിലീസാണ്.

സെവന്‍ത് ഡേ (മലയാളം)

2014ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 10 സിനിമകള്‍ 3

ഡേവിഡ് എബ്രഹാം ഐപിഎസ് എന്ന മദ്ധ്യ വയസ്ക്കനായി പൃഥ്വിരാജ് എത്തുന്ന കുറ്റാന്വേഷണ കഥ സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്യാംധറാണ്. ക്രൈംബ്രാഞ്ചില്‍ നിന്ന്‍ സസ്പെന്‍റ് ചെയ്യപ്പെട്ട നായകന്‍ ക്രൈം ഫയലില്‍ രേഖപ്പെടുത്താത്ത ഒരു കേസിന് പുറകെ പോകുന്നതും ഏഴാമത് നാള്‍ കുറ്റവാളിയെ കണ്ടെത്തുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇതിനകം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു.


Share this post