Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കുഞ്ഞനന്തന്‍റെ കട : മൂവി റിവ്യു

Share this post

 

ഒടുവില്‍ കുഞ്ഞനന്തന്‍ കട തുറന്നു. ആദാമിന്‍റെ മകന്‍ അബുവിന് ശേഷം സലിം അഹമ്മദ് ഒരുക്കിയ കുഞ്ഞനന്തന്‍റെ കടമികച്ച നിലവാരം പുലര്‍ത്തി. മമ്മൂട്ടിയും ഉഷ നൈലും മുഖ്യ വേഷത്തിലെത്തിയ ചിത്രത്തില്‍ ബാലചന്ദ്രമേനോന്‍, സലിം കുമാര്‍, സിദ്ദിക്ക് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തു.

കുഞ്ഞനന്തന്‍ ഒരു സാധാരണക്കാരനാണ്. പിതാവിന്‍റെ കാലത്ത് തുടങ്ങിയ പലചരക്ക് കടയാണ് അയാളുടെ ഏക വരുമാന മാര്‍ഗ്ഗം. അതിനോട് അയാള്‍ക്ക് ഒരു പ്രത്യേക ആത്മബന്ധം തന്നെയുണ്ട്. കുഞ്ഞനന്തന്‍റേത് ഒരു പ്രണയവിവാഹമായിരുന്നുവെങ്കിലും ഇരുവരും തമ്മില്‍ അത്ര സ്വരചേര്‍ച്ചയിലല്ല. അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമായതോടെ ഇരുവരും ബന്ധം വേര്‍പിരിയാന്‍ തീരുമാനിക്കുന്നു.

റോഡ് വികസനത്തിന്‍റെ ഭാഗമായി കുഞ്ഞനന്തന്‍റെ കട ഉള്‍പ്പെടുന്ന കെട്ടിടം പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. എതിര്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അധികാരികളുടെ നിശ്ചയധാര്‍ഡ്യത്തിന് മുന്നില്‍ കുഞ്ഞനന്തന്‍ പരാജയപ്പെടുന്നു. ഒടുവില്‍ തന്‍റെ ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്താന്‍ അയാള്‍ ഒരു തുറന്ന പോരാട്ടത്തിന് തന്നെ ഇറങ്ങിത്തിരിക്കുന്നു.

ഇമ്മാനുവലിന് ശേഷം മമ്മൂട്ടി ചെയ്യുന്ന മണ്ണിന്‍റെ മണമുള്ള വേഷമാണ് കുഞ്ഞനന്തന്‍. മമ്മൂട്ടി എന്ന നടനെ വളരെ നാളുകള്‍ക്ക് ശേഷം സ്ക്രീനില്‍ കണ്ടു. ആദാമിന്‍റെ മകന്‍ അബു ഉയര്‍ത്തിയ പ്രതീക്ഷ സംവിധായകന്‍ തെറ്റിച്ചില്ല. മധു അമ്പാട്ടിന്‍റെ ക്യാമറയും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ മിശ്രണവും കുഞ്ഞനന്തന് മുതല്‍ക്കൂട്ടായി.


Share this post