Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഗജനി മുതല്‍ കൃഷ് 3 വരെ; നൂറു കോടി ക്ലബ്ബിലെ ഇന്ത്യന്‍ ചിത്രങ്ങള്‍

Share this post

 

     സിനിമ ഒരു വലിയ കമ്പോളമാണ്. പണമെറിഞ്ഞു പണം കൊയ്യുന്ന ഒരു വന്‍കിട മാര്‍ക്കറ്റ്. അവിടെ ലാഭം കൊയ്യുന്നവന് എന്തും ഏതും നേടാം. സുഖ സൌകര്യങ്ങള്‍, ആഗ്രഹിച്ച ജീവിതം, അങ്ങനെ എന്തും. എന്നാല്‍ തോല്‍ക്കുന്നവന് ചിലപ്പോള്‍ കിടപ്പാടം പോലും ബാക്കിയുണ്ടാവില്ല.

പത്തു വര്‍ഷം മുമ്പുണ്ടായിരുന്ന സിനിമയല്ല ഇന്നത്തെ സിനിമ. സാങ്കേതിക വിദ്യയും ജീവിത നിലവാരവും മാറിയതനുസരിച്ച് സിനിമകളുടെ നിര്‍മ്മാണ ചിലവ് കൂടി. നേരത്തെ തമിഴിലെയും ഹിന്ദിയിലെയും സൂപ്പര്‍താര ചിത്രങ്ങള്‍ വരെ പത്തും ഇരുപതും കോടി രൂപക്ക് തീര്‍ത്തിരുന്നുവെങ്കില്‍ ഇന്ന്‍ അതിന്‍റെ മുടക്കുമുതല്‍ നൂറു കോടിക്കും മുകളിലാണ്.അതോടെ നൂറു കോടിക്ക് മുകളില്‍ ലാഭം നേടുന്നതിലായി നിര്‍മ്മാതാക്കളുടെ ശ്രദ്ധ. ഇന്ത്യന്‍ സിനിമകള്‍ക്ക് വിദേശത്തു വര്‍ദ്ധിച്ചു വരുന്ന ജനപ്രീതിയും കൂടുതല്‍ ലാഭം നേടിയെടുക്കാനുള്ള കച്ചവട സിനിമകളുടെ ശ്രമങ്ങളെ സഹായിച്ചു.

ആമിര്‍ ഖാന്‍ നായകനായി 2008ല്‍ പുറത്തിറങ്ങിയ ഗജിനിയാണ് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ആദ്യ ഇന്ത്യന്‍ സിനിമ. പിന്നീട് ചെറുതും വലുതുമായ അനവധി സിനിമകള്‍ കോടികളില്‍ സെഞ്ചുറിയടിച്ച് തങ്ങളുടെ കരുത്തു തെളിയിച്ചു. ഗജിനി പുറത്തിറങ്ങിയ അതേ വര്‍ഷം വന്ന ദശാവതാരം എന്ന കമല്‍ ചിത്രത്തിലൂടെയാണ് തമിഴകം തങ്ങളുടെ 100 കോടി ക്ലബ്ബിന് തുടക്കമിട്ടത്. 60 കോടി മുടക്കിയ സിനിമ 153 കോടിരൂപയാണ് ബോക്സ് ഓഫീസില്‍ നിന്നു കളക്റ്റ് ചെയ്തത്.

100 കോടി ക്ലബ്ബില്‍* ഇടം പിടിച്ച മറ്റു ചിത്രങ്ങള്‍ : 

 

  1. 3 ഇഡിയറ്റ്സ്  2009  (ആമീര്‍ഖാന്‍)- 203 കോടി രൂപ
  2. ദബാങ്          2010 (സല്‍മാന്‍ ഖാന്‍)- 140 കോടി രൂപ
  3. ഗോല്‍മാല്‍ 3   2010 (അജയ് ദേവ്ഗണ്‍)- 108 കോടി രൂപ
  4. എന്തിരന്‍       2010 (രജ്നി കാന്ത്) – 300 കോടി രൂപ
  5. റെഡി            2011 (സല്‍മാന്‍ ഖാന്‍)- 122 കോടി രൂപ
  6. സിങ്കം            2011 (അജയ് ദേവ്ഗണ്‍) 100 കോടി രൂപ
  7. ബോഡി ഗാര്‍ഡ് 2011 (സല്‍മാന്‍ ഖാന്‍) 145 കോടി രൂപ
  8. രാ.വണ്‍          2011 (ഷാരൂഖ് ഖാന്‍) 124 കോടി രൂപ
  9. ഡോണ്‍ 2         2011 (ഷാരൂഖ് ഖാന്‍) 110 കോടി രൂപ
  10. മങ്കാത്ത          2011 (അജിത്ത് കുമാര്‍) 135 കോടി രൂപ
  11. അഗ്നിപഥ്       2012 (ഹൃതിക് റോഷന്‍) 125 കോടി രൂപ
  12. ഹൌസ്ഫുള്‍ 2 2012 (അക്ഷയ് കുമാര്‍) 114 കോടി രൂപ
  13. റൌഡി റാത്തോഡ് 2012 (അക്ഷയ് കുമാര്‍) 133 കോടി രൂപ
  14. ബോല്‍ ബച്ചന്‍   2012 (അഭിഷേക് ബച്ചന്‍) 100 കോടി രൂപ
  15. എക് ഥാ ടൈഗര്‍ 2012 (സല്‍മാന്‍ ഖാന്‍) 199 കോടി രൂപ
  16. ബര്‍ഫി             2012 (രണ്‍ബീര്‍ കപൂര്‍) 120 കോടി രൂപ
  17. ജബ് തക് ഹൈ ജാന്‍ 2012 (ഷാരൂഖ് ഖാന്‍) 120 കോടി രൂപ
  18. നന്‍ബന്‍           2012 (വിജയ്) 160 കോടി രൂപ
  19. സണ്‍ ഓഫ് സര്‍ദാര്‍ 2012 (അജയ് ദേവ്ഗണ്‍) 100 കോടി രൂപ
  20. ദബാങ് 2          2012 (സല്‍മാന്‍ ഖാന്‍) 169 കോടി രൂപ
  21. റേസ് 2             2012 (സൈഫ്,ജോണ്‍ എബ്രഹാം) 104 കോടി രൂപ
  22. തുപ്പാക്കി          2012 (വിജയ്) 178 കോടി രൂപ
  23. യെ ജവാനി ഹൈ ദിവാനി 2013 (രണ്‍ബീര്‍ കപൂര്‍)‍ 190 കോടി രൂപ
  24. തലൈവ           2013 (വിജയ്) 178 കോടി രൂപ
  25. ഭാഗ് മില്‍ഖാ ഭാഗ് 2013 (ഫര്‍ഹാന്‍ അക്തര്‍) 108 കോടി രൂപ
  26. ചെന്നൈ എക്സ്പ്രസ് 2013 (ഷാരൂഖ് ഖാന്‍) 228 കോടി രൂപ
  27. ഗ്രാന്‍ഡ് മസ്തി    2013 (റിതേഷ്) 104 കോടി രൂപ
  28. വിശ്വരൂപം        2013 (കമല്‍ ഹാസന്‍) 205 കോടി രൂപ
  29. സിങ്കം 2             2013 (സൂര്യ) 230 കോടി രൂപ
  30. കൃഷ് 3             2013 (ഹൃതിക് റോഷന്‍) 245 കോടി രൂപ
  31. രാം ലീല           2013 (രണ്‍ബീര്‍ കപൂര്‍) 101 കോടി രൂപ
  32. ആരംഭം            2013 (അജിത്ത് കുമാര്‍) 127 കോടി രൂപ

* ഇന്ത്യയിലെ മാത്രം കളക്ഷന്‍. വിദേശ രാജ്യങ്ങളിലെ കളക്ഷന്‍ ഇതിന് പുറമേയാണ്.

       അഞ്ചു ചിത്രങ്ങളുമായി സല്‍മാന്‍ ഖാനാണ് പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്. നാലു ചിത്രങ്ങളുമായി ഷാരൂഖ് ഖാന്‍, കരീന കപൂര്‍, ദീപിക പദുകോണ്‍, അസിന്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ തൊട്ടു പുറകെയുണ്ട്. 3 ഇഡിയറ്റ്സ്, ചെന്നൈ എക്സ്പ്രസ്സ്, വിശ്വരൂപം, എന്തിരന്‍, കൃഷ് 3 എന്നിവ മാത്രമാണ് ഇതുവരെ 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രങ്ങള്‍. ആഗോള കളക്ഷന്‍ കൂടി പരിഗണിച്ചാല്‍ വിശ്വരൂപം ഒഴികെയുള്ള 200 കോടി ക്ലബ്ബിലെ അംഗങ്ങളും എക് ഥാ ടൈഗര്‍, യെ ജവാനി ഹൈ ദിവാനി എന്നീ ചിത്രങ്ങളും 300 കോടി കളക്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ 422 കോടി കളക്റ്റ് ചെയ്ത ചെന്നൈ എക്സ്പ്രസ്സാണ് ഒന്നാമത്.  

Source 1 Source 2 Source 3  & Various other resources available online and print media.


Share this post