ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 1

ആദ്യകാലങ്ങളില്‍ ആന്‍ഡ്രോയിഡ് റൂട്ട് ചെയ്യുന്നതിന് സാങ്കേതിക വിദഗ്ദ്ധരുടെ സേവനം അനിവാര്യമായിരുന്നെങ്കിലും ഇന്ന്‍ കാര്യങ്ങള്‍ ഏറെക്കുറെ മാറിയിട്ടുണ്ട്. കംപ്യൂട്ടറിന്‍റെ സഹായത്തോടെയും അല്ലാതെയും റൂട്ട് ചെയ്യുന്നതിനുള്ള അനവധി ആപ്പ്ളിക്കേഷനുകള്‍ ഇന്ന്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. എങ്കിലും പിഴവുകള്‍ പറ്റാം. ചില ചില്ലറ തെറ്റു കുറ്റങ്ങള്‍ പരിഹരിക്കാവുന്നതാണെങ്കിലും കൂടുതല്‍ ഗൌരവകരമായവ ഫോണിനെ നശിപ്പിക്കും. അതുകൊണ്ട് ശ്രദ്ധിച്ച് മാത്രം പ്രവര്‍ത്തിക്കുക.

സൂപ്പര്‍ വണ്‍ ക്ലിക്കാണ് റൂട്ടിങ് ആപ്പ്ലിക്കേഷനുകളില്‍ ഏറ്റവും ശ്രദ്ധേയമായത്. ഇത് ഉപയോഗിക്കുന്നതിനായി ആദ്യം ഫോണ്‍ സെറ്റിങ്സിലെ യുഎസ്ബി ഡിബഗ്ഗിങ് Enable ചെയ്യേണ്ടതുണ്ട്.(Settings->Applications->Development> USB debugging)

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 2
സൂപ്പര്‍ വണ്‍ ക്ലിക്ക് ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം

മൊബൈലും പിസിയും യുഎസ്ബി കേബിള്‍ വഴി കണക്റ്റ് ചെയ്യുക. എന്നിട്ട് SuperOneClick.exe എന്ന ഫയല്‍ റണ്‍ ചെയ്യുക. അതിനു മുമ്പായി ഫോണിലെ മെമ്മറികാര്‍ഡ് അണ്‍മൌണ്ട് ചെയ്യാനോ മാറ്റി വയ്ക്കാനോ ശ്രദ്ധിയ്ക്കുക.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 3

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 4

തുടര്‍ന്നു വരുന്ന വിന്‍ഡോയില്‍ നിന്ന്, നിങ്ങളുടെ ഫോണിനനുസൃതമായ റൂട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. സാംസങ് ഉപഭോക്താക്കള്‍ “Samsung Captivate” ടാബും അല്ലാത്തവര്‍ “Universal” ടാബുമാണ് തിരഞ്ഞെടുക്കേണ്ടത്. ഓരോ ഫോണിനും വേണ്ട ആന്‍ഡ്രോയിഡ് യുഎസ്ബി ഡ്രൈവര്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കിലും അത് ഈ സോഫ്റ്റ്വെയര്‍ സ്വയം കണ്ടെത്തിക്കൊള്ളും. അല്ലാത്തപക്ഷം മൊബൈല്‍ കമ്പനിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റില്‍ നിന്ന്‍ ഡൌണ്‍ലോഡ് ചെയ്യുക.

റൂട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്തതിന് ശേഷം താഴെ കാണുന്ന പോലെ ചില സന്ദേശങ്ങള്‍ കാണാന്‍ സാധിയ്ക്കും. അവസാനം “Success” എന്നു വന്നാല്‍ ഫോണ്‍ റൂട്ട് ആയി എന്നര്‍ത്ഥം.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 5

ഫോണ്‍ പരിശോധിച്ചാല്‍ അതില്‍ സൂപ്പര്‍യൂസറിന്‍റെ ഐക്കണ്‍ കാണാന്‍ സാധിയ്ക്കും. അല്ലാത്ത പക്ഷം മൊബൈല്‍ റീബൂട്ട് ചെയ്യുക. ചില സമയങ്ങളില്‍ റീബൂട്ട് ചെയ്താല്‍ മാത്രമേ റൂട്ടിങ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങൂ.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 6

ഇനി ഏത് ആപ്പ്ളിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും അതിനു റൂട്ട് ആക്സെസ് കൊടുക്കണോ(റൂട്ടിങ് പവര്‍ ചോദിക്കുന്നവയ്ക്ക് മാത്രം) എന്ന്‍ സൂപ്പര്‍യൂസര്‍ ചോദിക്കും. വിശ്വാസയോഗ്യമായ പ്രോഗ്രാമുകള്‍ക്ക് മാത്രം റൂട്ട് പവര്‍ കൊടുക്കുക. അല്ലാത്തപക്ഷം ചില മാല്‍വെയറുകള്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടേക്കാം.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 7

സൂപ്പര്‍ വണ്‍ ക്ലിക്ക് എല്ലാ ഫോണുകളിലും വര്‍ക്ക് ചെയ്യണമെന്നില്ല. Universal Androot, Frameroot, Z4root, RootMaster എന്നിങ്ങനെ സമാനമായ അനവധി റൂട്ടിങ് ആപ്പ്ലിക്കേഷനുകള്‍ ഇന്ന്‍ ലഭ്യമാണ്. എന്‍റെ വ്യക്തിപരമായ അനുഭവത്തില്‍ റൂട്ട് മാസ്റ്ററാണ് ഉപകാരപ്പെട്ടത്. ഇത് ഒരു ചൈനീസ് ആപ്പ്ളിക്കേഷനാണ്. ഇന്ന്‍ നിലവിലുള്ള ഏതാണ്ടെല്ലാ ഫോണുകളും ഇതു വച്ച് റൂട്ട് ചെയ്യാന്‍ സാധിയ്ക്കും.

നേരത്തെ പറഞ്ഞ യുഎസ്ബി ഡിബഗ്ഗിങ്, കേബിള്‍ കണക്റ്റിവിറ്റി എന്നിവ ഇവിടെയും ബാധകമാണ്.

Leave a Comment

Your email address will not be published. Required fields are marked *