Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

2013 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങള്‍

Share this post

2013ല്‍ തിയറ്ററുകളില്‍ നിന്ന്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. ഇതില്‍ പല ചിത്രങ്ങളും ഇപ്പൊഴും പ്രദര്‍ശനം തുടരുന്നത് കൊണ്ട് അന്തിമ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ വ്യത്യാസമുണ്ടാകാം.

1) റോമന്‍സ് 

സംവിധാനം : ബോബന്‍ സാമുവല്‍

  • കുഞ്ചാക്കോ ബോബനും ബിജു മേനോനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം കേരളത്തില്‍ 74  തിയറ്ററുകളിലാണ് റിലീസ് ചെയ്തത്.
  • ആദ്യ ആഴ്ചയില്‍ ചിത്രം 4.40 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്.
  • മൂന്ന് ആഴ്ച കൊണ്ട് സിനിമ 6.80 കോടി രൂപ കളക്റ്റ് ചെയ്തു.
  • 25 ദിവസം കൊണ്ട് 8 കോടിയും 50 ദിവസം കൊണ്ട് 10 കോടിയും സിനിമ കളക്റ്റ് ചെയ്തു.
  • 2013ല്‍ 5000 ഷോ തികച്ച ആദ്യ ചിത്രം.
  • അന്തിമ കളക്ഷന്‍ നില 10. 52 കോടി രൂപ

 2) കമ്മത്ത് ആന്‍ഡ് കമ്മത്ത്

 സംവിധാനം : തോംസണ്‍

  • മമ്മൂട്ടിയും ദിലീപും നായക വേഷങ്ങളിലെത്തിയ ചിത്രം നൂറ്റമ്പതില്‍ പരം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്.
  • ആദ്യ ആഴ്ചയില്‍ 6.4 കോടി രൂപ ഗ്രോസ്സ് കളക്ഷന്‍ ചിത്രം നേടി.
  • രണ്ടാഴ്ചയില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 8.7 കോടിയായി ഉയര്‍ന്നു.
  • 4.7 cr എന്ന റെക്കോര്‍ഡ് തുകക്ക് മഴവില്‍ മനോരമ ചിത്രം വാങ്ങി.
  • അന്തിമ ഗ്രോസ്സ് കളക്ഷന്‍ 10.30 കോടി രൂപ.
  • 2013ല്‍ 10 കോടി കളക്ഷന്‍ നേടിയ ആദ്യ ചിത്രം.

 3) സൌണ്ട് തോമ 

സംവിധാനം : വൈശാഖ്

  • ദിലീപ് നായകനായ ചിത്രം 70ല്‍ പരം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്.
  • ആദ്യ രണ്ടു ദിവസം കൊണ്ട് ചിത്രം 1.5 കോടി രൂപ നേടി.
  • രണ്ടാഴ്ച കൊണ്ട് 5 കോടിയും ഒരു മാസം കൊണ്ട് 8.7 കോടിയുമാണ് സിനിമ കളക്റ്റ് ചെയ്തത്.
  • അന്തിമ കളക്ഷന്‍ നില 9.45 കോടി രൂപ.
  • 5.3 cr എന്ന റെക്കോര്‍ഡ് തുകക്ക് മഴവില്‍ മനോരമ ചാനല്‍ ചിത്രം വാങ്ങി.

  4) ഇമ്മാനുവല്‍

സംവിധാനം : ലാല്‍ ജോസ്

  • മമ്മൂട്ടിയും ലാല്‍ജോസും നീണ്ട ഇടവേളക്ക് ശേഷം ഒന്നിച്ച ചിത്രം.
  • ആദ്യ രണ്ടു ദിവസം കൊണ്ട് ചിത്രം 1 കോടി രൂപ കളക്റ്റ് ചെയ്തു.
  • രണ്ടാഴ്ച കൊണ്ട് 4.30 കോടി രൂപയാണ് ചിത്രം നേടിയത്.
  • ഇതുവരെയുള്ള കളക്ഷന്‍ നില 7.70 കോടി രൂപ.

 5) ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍

     സംവിധാനം : സിദിക്ക്

  • മോഹന്‍ലാലും സംവിധായകന്‍ സിദിക്കും ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച ചിത്രം
  • ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 4 കോടി രൂപ കളക്റ്റ് ചെയ്തു.
  • രണ്ടാഴ്ച കൊണ്ട് ചിത്രം 5.7 കോടിയാണ് തിയറ്ററുകളില്‍ നിന്നു നേടിയത്.
  • അന്തിമ കളക്ഷന്‍ നില 6.85 കോടി രൂപ
  • റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ലാഭം നേടിയ ചിത്രം. 10 കോടി മുടക്കുമുതലുള്ള സിനിമ സാറ്റലൈറ്റ്, റീമേക്ക് , ഓവര്‍സീസ് റൈറ്റ് എന്നിങ്ങനെയായി 11.5 കോടിയാണ് പുറത്തിറങ്ങുന്നതിന് മുമ്പേ നേടിയത്.

6) ആമേന്‍

സംവിധാനം : ലിജോ ജോസ് പെല്ലിശേരി

  • ഫഹദ് ഫാസിലും ഇന്ദ്രജിത്തും തമിഴ് നടി സ്വാതിയും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം.
  • ആദ്യ ആഴ്ചയില്‍ ചിത്രം 2.38 കോടി രൂപയാണ് ചിത്രം നേടിയത്.
  • അന്തിമ കളക്ഷന്‍ നില 5.40 കോടി രൂപ.

7) മുംബൈ പോലീസ്

സംവിധാനം : റോഷന്‍ ആന്‍ഡ്രൂസ്

  • പൃഥ്വിരാജ് നായക വേഷത്തിലെത്തിയ ചിത്രം മെയ് ആദ്യവാരം 80 ല്‍ പരം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്.
  • ചിത്രം ആദ്യ ദിവസം 75 ലക്ഷം കളക്റ്റ് ചെയ്തു.
  • ആദ്യ ആഴ്ചയില്‍ 3.25 കോടി രൂപയാണ് സിനിമ തിയറ്ററുകളില്‍ നിന്നു നേടിയത്.
  • ഇതുവരെയുള്ള കളക്ഷന്‍ നില 4.80 കോടി രൂപ.

 8) 3 ഡോട്സ്

സംവിധാനം : സുഗീത്

  • കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രതാപ് പോത്തനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം.
  • സിനിമ ആദ്യ ആഴ്ചയില്‍ 3 കോടി രൂപ കളക്റ്റ് ചെയ്തു.
  • അന്തിമ കളക്ഷന്‍ നില 4.72 കോടി രൂപ.

9) അന്നയും റസൂലും

സംവിധാനം : രാജീവ് രവി

  • ഫഹദ് ഫാസിലും തമിഴ് ഗായികയും വിശ്വരൂപത്തിലെ നായികയുമായ ആന്‍ഡ്രിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം.
  • ജനുവരി നാലിന് 56 തിയറ്ററുകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ചയില്‍ 1.62 കോടി  രൂപ നേടി.
  • രണ്ടാഴ്ച കൊണ്ട് ചിത്രം 2.94 കോടി രൂപ കളക്റ്റ് ചെയ്തു.
  • അന്തിമ കളക്ഷന്‍ നില 3.41 കോടി രൂപ.

Share this post