Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

2012ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങള്‍

Share this post

ബോക്സ് ഓഫീസിലെ കളക്ഷന്‍ അനുസരിച്ച് 2012 ലെ ഏറ്റവും വലിയ 10 ഹിറ്റ് ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

 

1 ) മായാ മോഹിനി : കളക്ഷന്‍ 20 കോടി INR*- 

ദിലീപ് സ്ത്രീ വേഷത്തിലെത്തിയ ചിത്രം. ഉദയ് കൃഷ്ണ- സിബി കെ തോമസിന്‍റെ രചനയില്‍ ജോസ് തോമസ് സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളില്‍ നിന്ന് 20 കോടിയില്‍ പരം രൂപയാണ് നേടിയത്. ബിജു മേനോന്‍- ബാബു രാജ് ടീമിന്‍റേ കോമഡിയും ശ്രദ്ധിക്കപ്പെട്ടു. നെടുമുടി വേണു, മൈഥിലി, സുമന്‍, ലക്ഷ്മി റായ് , വിജയരാഘവന്‍ എന്നിവരായിരുന്നു മറ്റു താരങ്ങള്‍.

മേഖല : കോമഡി

2) ഓര്‍ഡിനറി കളക്ഷന്‍ 15 കോടി INR*

നവാഗത സംവിധായകനായ സുഗിതിന്‍റെ ഈ ചിത്രം 2012ലെ ആദ്യ ഹിറ്റ് കൂടിയാണ്. ഗവിയുടെ പശ്ചാത്തലത്തില്‍  നല്ലൊരു യാത്രാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഓര്‍ഡിനറി 15 കോടിയില്‍ പരം രൂപ കളക്റ്റ് ചെയ്തു. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ആസിഫ് അലി, ലാലു അലക്സ്, ആന്‍ അഗസ്റ്റിന്‍, പുതു മുഖം ശ്രീന എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്.

മേഖല : കോമഡി/ത്രില്ലര്‍

3) റണ്‍ ബേബി റണ്‍ കളക്ഷന്‍ 14.5 കോടി INR*

മോഹന്‍ലാല്‍ നായകനായ ഈ ജോഷി ചിത്രം നല്ലൊരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരുന്നു.  ചാനലുകള്‍ തമ്മിലുള്ള  മല്‍സരത്തിന്‍റെയും രാഷ്ട്രീയക്കാരും മാഫിയകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടിന്‍റെയും കഥ പറഞ്ഞ ചിത്രം 14.5 കോടി രൂപ കളക്റ്റ് ചെയ്തു. അമല പോള്‍, ബിജു മേനോന്‍, സായ് കുമാര്‍, സിദിക്ക് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

മേഖല : ആക്ഷന്‍

4)  മൈ ബോസ് കളക്ഷന്‍ 12.6 കോടി INR*

മമ്ത മോഹന്‍ദാസ്- ദിലീപ് എന്നിവര്‍ നായിക-നായകന്‍മാരായ ചിത്രം 12.6 കോടിയാണ് കളക്ട് ചെയ്തത്.  ഇംഗ്ലീഷ് ചിത്രമായ പ്രൊപ്പോസലിന്‍റെ മലയാളം രൂപാന്തരമായ സിനിമ സംവിധായകന്‍ ജിത്തു ജോസഫിനും നിര്‍മ്മാതാവ് ഈസ്റ്റ്കോസ്റ്റ് വിജയനും നേട്ടമുണ്ടാക്കി. ജിത്തു ജോസഫിന്‍റെ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്.

മേഖല : കോമഡി/ഫാമിലി

5) തട്ടത്തിന്‍ മറയത്ത് കളക്ഷന്‍ 12.5 കോടി INR*

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഈ പ്രണയ ചിത്രം തിയറ്ററുകളില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. നിവിന്‍ പോളിയും ഇഷ തല്‍വാറും പ്രധാന വേഷങ്ങള്‍ ചെയ്ത സിനിമ പന്ത്രണ്ടര കോടി രൂപ കളക്റ്റ് ചെയ്തു.ശ്രീനിവാസന്‍, മനോജ് കെ ജയന്‍  എന്നിവരും അഭിനയിച്ചു.

മേഖല : പ്രണയം

6) ഉസ്താദ് ഹോട്ടല്‍ കളക്ഷന്‍ 9 കോടി INR*

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച രണ്ടാമത് ചിത്രം. 9.2 കോടി കളക്ട് ചെയ്ത സിനിമ ജനപ്രിയ    സിനിമയ്ക്കുള്ള ദേശിയ അവാര്‍ഡ് കൂടി നേടി. അഞ്ജലി മേനോന്‍ തിരക്കഥയെഴുതിയ ഈ  ചിത്രം സംവിധാനം ചെയ്തത് അന്‍വര്‍ റഷീദ് ആണ്. നിര്‍മ്മാണം ലിസ്റ്റിന്‍ സ്റ്റീഫന്‍. അനുഗ്രഹീത  നടന്‍ തിലകന്‍റെ മനോഹരമായ വേഷവും” അപ്പങ്ങളെമ്പാടും” എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടി. നിത്യ മേനോന്‍ ആയിരുന്നു നായിക.

മേഖല : കോമഡി/ഫാമിലി

7) മല്ലു സിംഗ് കളക്ഷന്‍ 8.50 കോടി INR*

വൈശാഖ് സംവിധാനം ചെയ്ത പഞ്ചാബി പശ്ചാത്തലത്തിലുള്ള ഈ സിനിമ എട്ടര കോടിയില്‍   പരം രൂപ കളക്റ്റ് ചെയ്തു. ഉണ്ണി മുകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, മനോജ്  കെ ജയന്‍, സംവൃത സുനില്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍. നായക വേഷം ചെയ്യാനിരുന്ന പൃഥ്വി രാജ് ഹിന്ദി ചിത്രത്തിന്റെ പേരില്‍ മല്ലു സിങ്ങില്‍  നിന്നു പിന്‍ മാറിയത് വാര്‍ത്തയായിരുന്നു.

മേഖല : കോമഡി/ആക്ഷന്‍

8) സ്പിരിറ്റ് കളക്ഷന്‍ 8.12 കോടി INR*

രഞ്ജിത് ഒരുക്കിയ ഈ ചിത്രം മദ്യപാനത്തിന്‍റെ ദൂഷ്യഫലങ്ങള്‍ പ്രേക്ഷകരിലെത്തിച്ചു. മോഹന്‍ലാല്‍, ശങ്കര്‍ രാമകൃഷ്ണന്‍,  കനിഹ, നന്ദു, കല്‍പന എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു.

മേഖല : ഫാമിലി

9) മിസ്റ്റര്‍ മരുമകന്‍ കളക്ഷന്‍ 7.70 കോടി INR*

സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത ഈ ദിലീപ് ചിത്രം രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പൂര്‍ത്തിയായത്. സനൂഷ, ഷീല, നെടുമുടി വേണു, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ഹരീശ്രീ അശോകന്‍, സലിം കുമാര്‍,  തമിഴ് താരങ്ങളായ ഭാഗ്യരാജ്, ഖുശ്ബു എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു.

മേഖല :കോമഡി/ ഫാമിലി

10 ) ഗ്രാന്‍ഡ് മാസ്റ്റര്‍ കളക്ഷന്‍ 7 കോടി INR*

മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നൊരുക്കിയ സസ്പെന്‍സ് ത്രില്ലര്‍. ജഗതി ശ്രീകുമാര്‍, നരേന്‍, പ്രിയാമണി, അനൂപ് മേനോന്‍, ബാബു ആന്‍റണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചു.യു.ടി വി മലയാളത്തില്‍ നിര്‍മിച്ച ആദ്യ ചിത്രം കൂടിയാണ് ഇത്

മേഖല : ആക്ഷന്‍

* 2013 ജനുവരി വരെയുള്ള കളക്ഷന്‍ വിവരങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


Share this post