Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഗൂഗിള്‍ ഗ്ലാസ്സിന്‍റെ സവിശേഷതകള്‍………….. ആപ്ലിക്കേഷനുകളുമായി പ്ലേ സ്റ്റോര്‍ രംഗത്ത്

Share this post

 

ഏറെ നാളുകളായി ഗാഡ്ജറ്റ് രംഗത്തെ ചര്‍ച്ചാ വിഷയമാണ് ഗൂഗിളിന്‍റെ കണ്ണട. ഒറ്റ നോട്ടത്തില്‍ സാധാരണ കണ്ണടയെന്ന് തോന്നുമെങ്കിലും ഇവന്‍ ചില്ലറക്കാരനല്ല. ഇതുപയോഗിച്ച് ഹൈ റെസൊല്യൂഷന്‍ ഫോട്ടോയെടുക്കാം, ഹൈ ഡെഫനിഷന്‍ വീഡിയോ എടുക്കാം. വൈഫൈ സൌകര്യവുമുണ്ട്. 16 ജി ബി സ്റ്റോറേജ് സൌകര്യമുള്ള ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് ഇ മെയില്‍ ചെക്ക് ചെയ്യാനും മറുപടി അയക്കാനും കാലാവസ്ഥ വിവരങ്ങള്‍ അറിയാനുമൊക്കെ സാധിയ്ക്കും. ജിപിഎസ് സൌകര്യം ഇതിന്‍റെ മറ്റൊരു പ്രത്യേകതയാണ്. വഴിയില്‍ ട്രാഫിക് തടസമുണ്ടെങ്കില്‍ ഗ്ലാസ്സ് നമുക്ക് മുന്നറിയിപ്പ് നല്‍കും.

കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ ഔദ്യോഗികമായി ഗൂഗിള്‍ ഗ്ലാസിന്‍റെ സപ്പോര്‍ട്ട് പേജ് തുറന്നത്. നേരത്തെ സെറ്റ് ചെയ്തു വെച്ച വോയ്സ് കമാണ്ട് നല്കിയാല്‍ ഈ പുതു തലമുറ ഗാഡ്ജറ്റ് തനിയെ പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. അതായത് “ടേയ്ക്ക് പിക്ചര്‍ ” എന്നു പറഞ്ഞാല്‍ ഇത് മുന്നില്‍ കാണുന്ന രംഗത്തിന്‍റെ ചിത്രങ്ങളെടുക്കും. ഫോട്ടോകള്‍ ഒന്നുകില്‍ ഗ്ലാസില്‍ തന്നെ സൂക്ഷിച്ചു വെക്കാം, അല്ലെങ്കില്‍ അപ്പോള്‍ തന്നെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളിലെക്കൊ ഇ മെയിലിലേക്കൊ അയക്കാം. ഒരു സംഭവത്തിന്‍റെ തല്‍സമയ വിവരണം ഫീഡ് വഴി മറ്റുള്ളവരുമായി പങ്കു വെയ്ക്കുകയുമാവാം.

Image Courtesy :www.theverge.com

 

പൊതു വിജ്ഞാന പരമായ സംശയങ്ങള്‍ ചോദിച്ചാല്‍ അതിനുള്ള മറുപടിയും ഈ ഗാഡ്ജറ്റ് നല്‍കും. ഉദാഹരണത്തിന് താജ്മഹല്‍ എന്നാണ് നിര്‍മിച്ചത് എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരവും ആവശ്യമെങ്കില്‍ ചിത്രങ്ങളും അടുത്ത നിമിഷം തന്നെ ലഭിക്കും. വിദേശങ്ങളില്‍ പോകുമ്പോള്‍ ഒരുഭാഷയില്‍ നിന്നു മറ്റൊരു ഭാഷയിലേക്ക് സംഭാഷണം മൊഴിമാറ്റം ചെയ്യാനും ഗൂഗിള്‍ ഗ്ലാസിന് കഴിയും.

5 എം‌പി ക്യാമറയാണ് ഗൂഗിള്‍ ഗ്ലാസിനുള്ളത്. യു.എസ്.ബി പോര്‍ട്ടുമുണ്ട്. ഗൂഗിള്‍ എക്സ്പ്ലോറര് പ്രോഗ്രാമില്‍ കൂടി തിരഞ്ഞെടുക്കപ്പെട്ട എണ്ണായിരം പേര്‍ക്കു ഗ്ലാസ്സ് വാങ്ങാനുള്ള ക്ഷണപത്രം കമ്പനി അയച്ചു തുടങ്ങി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവര്‍ക്ക് ഇത് ലഭിച്ചു തുടങ്ങും. $1500 ആണ് വില.

ഗ്ലാസ്സ് വിപണിയില്‍ എത്തും മുമ്പേ ഗൂഗിള്‍ പക്ഷേ അതിനുള്ള ആപ്ലിക്കേഷന്‍ പുറത്തിറക്കി. MyGlass എന്ന ഈ സോഫ്ട്വെയര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്യാം. അതോടൊപ്പം പല വന്‍ കിട കമ്പനികളും  ആപ്ലിക്കേഷന്‍ നിര്‍മാണത്തിനായി രംഗത്തെത്തിയിട്ടുണ്ട്. അതിനായി പലരും ഇതിനകം കോടികള്‍ തന്നെ മുടക്കി കഴിഞ്ഞു………….. ലോകമെങ്ങുമുള്ള ഗാഡ്ജറ്റ് പ്രേമികള്‍ സാങ്കേതിക രംഗത്തെ പുതിയ വിപ്ലവമായ ഗൂഗിളിന്‍റെ പുതിയ അവതാരത്തിനായി കാത്തിരിക്കുകയാണ്………………….

 


Share this post