Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

കേരളത്തിലെ തെലുങ്കാന പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാരിന് പുതിയ തലവേദന (വ്യാജ വാര്‍ത്ത)

Share this post

കേരളത്തിലെ തെലുങ്കാന പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാരിന് പുതിയ തലവേദന (വ്യാജ വാര്‍ത്ത) 1

 

തെലുങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ പുതിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായി.ബോഡോലാന്‍റ്, ഗൂര്‍ഖാലാന്‍റ് എന്നിവയ്ക്കു വേണ്ടിയുള്ള സമരങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും കേരളം വിഭജിക്കണമെന്ന ആവശ്യമാണ് കേന്ദ്രത്തിന് ഇപ്പോള്‍ തലവേദനയാകുന്നത്. പൊതുവേ ശാന്തമായ കേരളം പോലുള്ള സംസ്ഥാനത്തു നിന്നുയര്‍ന്ന ആവശ്യം യു.പി.എ സര്‍ക്കാരിനെ ഞെട്ടിച്ചു കളഞ്ഞു.

പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകള്‍ ഉള്‍പ്പെടുത്തി മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യവുമായി ലീഗിലെ ഒരു വിഭാഗമാണ് ആദ്യം രംഗത്തു വന്നത്. അത് എത്രയും പെട്ടെന്ന് വേണമെന്നും ആകപ്പാടെ പച്ച പുതച്ചു നില്‍ക്കുന്ന ഒരു സംസ്ഥാനം തങ്ങളുടെ സ്വപ്നമാണെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ലീഗ് ഭാരവാഹി ഈ ലേഖകനോടു പറഞ്ഞു. പുതിയ സംസ്ഥാനം സാധ്യമായാല്‍ പാണക്കാട് തറവാടിനെ സംസ്ഥാന സെക്രട്ടേറിയേറ്റായി പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ കോടികള്‍ തുലച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം പാണക്കാട് നിന്ന്‍ നിര്‍ദേശിക്കുന്ന ആളുകള്‍ ഭരണം നടത്തുന്ന രീതിയാകും ഉണ്ടാകുക. കാണാന്‍ ഭംഗിയില്ലാത്ത വേഴാമ്പലിനെ സംസ്ഥാന പക്ഷി സ്ഥാനത്തു നിന്നു മാറ്റി അഴകുള്ള പച്ച തത്തയെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കണമെന്ന വികാരവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അതേ സമയം ലീഗിനെ സ്ഥിരമായി കടന്നാക്രമിക്കുന്ന ആര്യാടന് പുതിയ സംസ്ഥാനത്ത് സ്ഥാനമുണ്ടാകില്ലെന്നും സല്‍മാന്‍ റുഷ്ദിയെയും തസ്ലീമ നസ്രീനെയും കൈകാര്യം ചെയ്ത പോലെയാകും അദ്ദേഹത്തെ തങ്ങള്‍ നേരിടുകയെന്നും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മൊയ്തീന്‍ കുട്ടി ഹാജി (45) മുന്നറിയിപ്പ് നല്‍കി. അതിനായി എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ ലീഗിന്‍റെ ബംഗ്ലാദേശ് ശാഖയുമായി കൂടിയാലോചന നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ തെലുങ്കാന പ്രക്ഷോഭം: കേന്ദ്ര സര്‍ക്കാരിന് പുതിയ തലവേദന (വ്യാജ വാര്‍ത്ത) 2

ലീഗിന് പുതിയ സംസ്ഥാനം കൊടുത്താല്‍ ഭൂരിപക്ഷ സമുദായവും സമാനമായ ആവശ്യം ഉന്നയിക്കും എന്നാണ് സര്‍ക്കാരിന്‍റെ ആശങ്ക. എന്‍എസ്എസും എസ്എന്‍ഡിപിയും ആ നിലക്കുള്ള നീക്കം തുടങ്ങിയതായി ഇന്‍റലിജന്‍സ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭൂരിപക്ഷത്തെ പീഡിപ്പിക്കുന്ന നിലപാട് തുടരുകയാണെന്നും സരിത എസ് നായരെയും ശാലു മേനോനെയും കേസില്‍ പെടുത്തിയത് അതിന്‍റെ സൂചനയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി കൃഷ്ണന്‍കുട്ടി നായര്‍(കൃഷ്ണേട്ടന്‍) പറഞ്ഞത് ആ നിലക്കാണ് സര്‍ക്കാര്‍ കാണുന്നത്.

ഇന്നലെ രാത്രിയോടെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഗവര്‍ണറെ തിരക്കിട്ടു കണ്ടത് സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും ഒരു നിവേദനം നല്‍കാന്‍ വേണ്ടിയാണ് അദ്ദേഹം രാജ്ഭവനില്‍ എത്തിയതെന്ന് പിന്നീട് വ്യക്തമായി. തന്‍റെ മണ്ഡലമായ പൂഞ്ഞാറിനെ ഒരു സംസ്ഥാനമാക്കിയില്ലെങ്കിലും ഒരു ജില്ലയെങ്കിലുമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് അദ്ദേഹം നിവേദനത്തില്‍ ഉന്നയിച്ചത്.

പുതിയ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള സമ്മര്‍ദം ശക്തമാണെങ്കിലും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മൌനം പാലിക്കുകയാണ്. രാജ്യത്തെ പലതായി കീറിമുറിച്ചു എന്ന പഴി കേള്‍ക്കാന്‍ മന്‍മോഹന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് വരെ സംസ്ഥാന രൂപീകരണ തിരുമാനം നീട്ടിവെക്കുകയും ഒടുവില്‍ അതിന്‍റെ സമ്മര്‍ദം അടുത്ത സര്‍ക്കാരിന് കൈമാറുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്‍റെ തന്ത്രം.


Share this post