രാഷ്ട്രീയത്തിലെത്തിയ അഭിനേതാക്കള്‍

രാഷ്ട്രീയത്തിലെത്തിയ അഭിനേതാക്കള്‍ 1

സിനിമയില്‍ പ്രശസ്തിയുടെ പടവുകള്‍ കയറിക്കഴിയുമ്പോള്‍ രാഷ്ട്രീയത്തില്‍ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിത്തിരിക്കുന്ന അഭിനേതാക്കളുടെയും അണിയറശില്‍പ്പികളുടെയും പതിവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കലാകാരന്മാരെ ദൈവികതുല്യം ആരാധിക്കുന്ന തമിഴകത്താണ് ഈ പതിവ് തുടങ്ങിയതെങ്കിലും അതിന്‍റെ അലയൊലികള്‍ പലപ്പോഴും മലയാളക്കരയിലും എത്തിയിട്ടുണ്ട്. അമിതാഭിനെ പോലുള്ളവര്‍ കുറച്ചുകാലത്തേക്ക് മാത്രം ബോളിവുഡില്‍ രാഷ്ട്രീയക്കുപ്പായമണിഞ്ഞപ്പോള്‍ രാമറാവുവും എംജിആറും കരുണാനിധിയും മുഖ്യമന്ത്രിക്കസേരയില്‍ വരെയെത്തി. മലയാളത്തിന്‍റെ നിത്യ ഹരിത നായകന്‍ പ്രേംനസീര്‍ രാഷ്ട്രീയത്തില്‍ കാലെടുത്തു വച്ചെങ്കിലും വെള്ളിത്തിരയില്‍ വിജയങ്ങള്‍ മാത്രം കണ്ട അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ കാലിടറി.

രാഷ്ട്രീയം എന്നത് അതിലേക്ക് ഇറങ്ങുന്നവര്‍ക്ക് അനന്തമായ സാധ്യതകളാണ് നല്‍കുന്നത്. ജനപ്രീതിയും പ്രവര്‍ത്തന മികവും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് എവിടേയും എത്താം. എം.പി സ്ഥാനവും മുഖ്യമന്ത്രികസേരയുമെല്ലാം രാഷ്ട്രത്തിന്‍റെ പരമോന്നത പദവിയിലേക്കുള്ള യാത്രയിലെ വിവിധ പടവുകള്‍ മാത്രം. സിനിമയിലും സ്പോര്‍ട്സിലും മറ്റ് വിവിധ മേഖലകളിലും കഴിവ് തെളിയിച്ചവര്‍ക്ക് ഗ്രേസ് മാര്‍ക്കോടെ ഫൈനല്‍ റൌണ്ടില്‍ എത്താം എന്നതാണ് അത്തരക്കാരെ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നത്. വിഎസിനെയും ആന്‍റണിയെയും പോലുള്ളവര്‍ താഴെത്തട്ടില്‍ നിന്നു പ്രവര്‍ത്തിച്ച് ഉന്നതിയിലെത്തുമ്പോള്‍ തുടക്കത്തില്‍ തന്നെ എം.പിയും മന്ത്രിയുമൊക്കെ ആകുന്നത് നിസാരകാര്യമല്ല. അത് രാഷ്ട്രീയക്കളരിയിലെ അപൂര്‍വം പേര്‍ക്ക് മാത്രം കിട്ടുന്ന മഹാഭാഗ്യമാണ്. സിനിമ പോലുള്ള മാധ്യമങ്ങള്‍ വഴി കിട്ടുന്ന പ്രശസ്തി വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റെ മറവില്‍ വില്‍പന ചരക്കാക്കുകയാണ് അവിടെ ചെയ്യുന്നത്.

രാഷ്ട്രീയത്തിലെത്തിയ അഭിനേതാക്കള്‍ 2

ശ്രീലങ്കയിലെ കാന്‍റിയിലെ മലയാളി കുടുംബത്തില്‍ ജനിച്ച് തമിഴകത്തിന്‍റെ മുഖ്യമന്ത്രി വരെയായ എംജിആറാണ് സിനിമയില്‍ നിന്ന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയവരില്‍ ഏറ്റവും പ്രശസ്തന്‍. മേളക്കത്ത് ഗോപാല മേനോന്‍റെയും മരുതുര്‍ സത്യഭാമയുടെയും മകനായി 1917 ജനുവരി 17നു ജനിച്ച അദ്ദേഹം ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലാണ് ആദ്യം കൈവച്ചതെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സിനിമയില്‍ താര പരിവേഷം നേടിയ മരുതുര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍ ഉറ്റ സുഹൃത്തായ കരുണാനിധിയുടെ പ്രേരണയില്‍ അദ്ദേഹത്തിന്‍റെ ഡി.എം.കെ യില്‍ ചേര്‍ന്നു. അധികാരത്തിലേക്കുള്ള യാത്രയില്‍ ഇരുവരും അകന്നെങ്കിലും അതൊന്നും ഇരുവരുടെയും വളര്‍ച്ചയ്ക്ക് തടസ്സമായില്ല. 1977ല്‍ മുഖ്യമന്ത്രിയായ എം.ജി.ആര്‍ 1987ല്‍ മരിക്കുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു.

സാഹിത്യത്തിന്‍റെ വിവിധ മേഖലകളിലും സിനിമയിലും കഴിവ് തെളിയിച്ച കരുണാനിധി1969 മുതല്‍ വിവിധ കാലയളവുകളിലായി അഞ്ചു തവണ തമിഴ്നാട് മുഖ്യമന്ത്രിയായി. അറുപതുകളില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജയലളിതയും രാഷ്ട്രീയത്തിലെ അഭിനേതാക്കളുടെ പരമ്പരയിലെ കണ്ണിയാണ്. എം.ജി.ആര്‍ സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ കൈ പിടിച്ചുയര്‍ത്തിയ അവര്‍ 2001 മുതല്‍ മൂന്നു തവണ സംസ്ഥാന മുഖ്യമന്ത്രിയായി.

തുടര്‍ന്നു വായിക്കുക

Leave a Comment

Your email address will not be published. Required fields are marked *