നര്‍മ്മം Archive

മണിയാശാന്‍റെ മാന്ത്രിക വടി: മൂന്നാറിലെ പുലിയെ എലിയാക്കുന്ന സൂത്ര വിദ്യ

അങ്ങനെ മൂന്നാറില്‍ പുലി വീണ്ടും പൂച്ചയായി. ഇടുക്കിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായി പുലി വേഷം കെട്ടി നടന്ന ശ്രീരാമന്‍ എന്ന ചെറുപ്പക്കാരനെയാണ് സ്ഥലത്തെ പ്രധാന ദിവ്യനായ മണിയാശാന്‍ മന്ത്രം ചൊല്ലി പൂച്ചയാക്കി മാറ്റിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രി അടക്കമുള്ള വമ്പന്മാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ വച്ചാണ് അത്ഭുത പ്രവൃത്തി അരങ്ങേറിയത്. ഞാന്‍ ഒരു സംഗതി കാണിക്കാം, എന്ന് പറഞ്ഞ് ആശാന്‍ 1  2 3 ...Read More

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നവുമായി മോദിജി; കൈത്താങ്ങായി രാഹുല്‍ജിയും സംഘവും

  കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിജിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ അഹോരാത്രം പാടുപെടുന്നത് അമിത് ഷായും കൂട്ടരുമാണെന്ന് മാലോകര്‍ക്കിടയില്‍ പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട്. ഹരിയാന, മഹാരാഷ്ട്ര, ഇപ്പോള്‍ ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം മാസങ്ങള്‍ക്ക് മുമ്പേ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും അതുകൊണ്ടാണ് ബിജെപി വന്‍ വിജയം നേടിയതെന്നുമൊക്കെയാണ് അനുഭാവികള്‍ സോഷ്യല്‍ മീഡിയ വഴിയും പത്രങ്ങളിലൂടെയുമൊക്കെ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ സമയത്തൊക്കെ ഡല്‍ഹിയിലെ ...Read More

സുധീരന്‍റെ രാജി: ആരാകും കോണ്‍ഗ്രസ്സിലെ അടുത്ത ചാക്യാര്‍ ?

 Image credit : Indian Express സുധീരന്‍ ചാക്യാര്‍ സ്ഥാനം ഒഴിഞ്ഞു എന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കിനാശ്ശേരിയിലെ ജനങ്ങള്‍ കേട്ടത്. മൂന്നു വര്‍ഷം മുമ്പാണ് അദ്ദേഹം പാര്‍ട്ടിയുടെ ആസ്ഥാന ചാക്യാരായി നിയമിതനായത്. അതും ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന്. സുധീരന് കളി അറിയില്ലെന്നും അദ്ദേഹത്തെ ചാക്യാരാക്കിയാല്‍ ചത്തു കളയുമെന്നുമൊക്കെ പഴയ ആശാന്മാരായ ഉമ്മന്‍ ചാക്യാരും ചെന്നിത്തല ചാക്യാരും വിരട്ടി നോക്കിയെങ്കിലും ...Read More

കുമുദവല്ലി കണ്ട കനവ്

“കുമുദവല്ലിയായ ഞാന്‍, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്‍റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്ഥതയും കൂറും പുലര്‍ത്തുമെന്നും………………………..” ഘനഗാംഭിര്യം നിറഞ്ഞ ആ ശബ്ദം രാജ്ഭവന്‍ അങ്കണത്തില്‍ അലയടിച്ചു.  കുമുദവല്ലി ദ്രാവിഡ ദേശത്തിന്‍റെ പുതിയ അമരക്കാരിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങാണ്. ഗവര്‍ണ്ണറും കേന്ദ്ര മന്ത്രിമാരും മുതല്‍ ദേശിയ സംസ്ഥാന നേതാക്കളും സിനിമാ താരങ്ങളും വരെ പുതിയ മുഖ്യമന്ത്രിക്ക് മുന്നില്‍ ഓഛാനിച്ചു നില്‍ക്കുന്ന കാഴ്ച ചാനല്‍ ക്യാമറകളെ പുളകം ...Read More

ട്രെയിന്‍ ടു പാക്കിസ്ഥാന്‍ (2017 Version)

അന്നൊരു ഞായറാഴ്ച്ചയായിരുന്നു.  സമയം ഏറെ വൈകിയെങ്കിലും പഴയ ഡല്‍ഹിയിലെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തിരക്കൊഴിഞ്ഞിട്ടില്ല. യാത്രികരെയും അവരെ യാത്രയാക്കാന്‍ കണ്ണീരോടെ എത്തിയ ബന്ധുക്കളെയും എവിടെയും കാണാം. സ്റ്റേഷന് അകത്തും പുറത്തുമുള്ള കടകളില്‍ ഓരോരോ സാധനങ്ങള്‍ വാങ്ങാന്‍ പലരും കൂട്ടം കൂടി നില്‍ക്കുന്നുമുണ്ട്. ആഹാര സാധനങ്ങളും ടൂത്ത് ബ്രഷ്, സോപ്പ് പോലുള്ള അവശ്യ വസ്തുക്കളും വാങ്ങാനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. സാഹചര്യം മുതലെടുത്ത്‌ ചില ...Read More

കുമാര സംഭവം സീസണ്‍ 2 : കലണ്ടറാണ് താരം

ഒരു കലണ്ടറാണ് ഇന്നത്തെ വിഷയം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2017 ലെ കലണ്ടര്‍ മോദീ മയമാണെന്നത് ഇതിനകം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ചില സൂപ്പര്‍താരങ്ങളുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ പുറത്തിറക്കുന്ന കലണ്ടറുകളേക്കാള്‍ കഷ്ടമായിപ്പോയി എന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പരിതപിച്ചത്. പണം മുടക്കി പ്രശസ്തിയുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രാഞ്ചിയേട്ടന്‍മാര്‍ ഇങ്ങനെയൊക്കെ ചെയ്യുക സ്വാഭാവികമാണ്. പക്ഷെ ലോകം മുഴുവന്‍ അറിയുന്ന, ടൈം മാഗസിന്‍റെ തിരഞ്ഞെടുപ്പുകളില്‍ അവസാന ...Read More

കേരളം ഏറെ പ്രിയപ്പെട്ടത്, മോഹന്‍ലാല്‍ ഇഷ്ട നടന്‍ : ഡോണാള്‍ഡ് ട്രംപ്

നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനെ കാണാനായി പെന്‍റ്ഹൌസിലെത്തുമ്പോള്‍ മനസ് അസ്വസ്ഥമായിരുന്നു. വിവിധ സ്വീകരണ പരിപാടികള്‍ കഴിഞ്ഞ് പുലര്‍ച്ചെയാണ് അദ്ദേഹം മടങ്ങിയെത്തിയതെന്ന് മാനേജര്‍ കോണ്‍വെ രാവിലെ ഫോണില്‍ പറഞ്ഞതാണ് എന്നെ സംശയാലുവാക്കിയത് . ഇന്‍റര്‍വ്യു നടക്കുമോ എന്നതിനെക്കുറിച്ച് അവര്‍ ഉറപ്പൊന്നും പറഞ്ഞതുമില്ല. എന്നാല്‍ നേരില്‍ കണ്ട് കേരളരമയില്‍ നിന്നാണ് വരുന്നതെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചപ്പോള്‍ എതിര്‍ത്തൊന്നും പറയാതെ അവര്‍ അകത്തേയ്ക്ക് പോയി. ...Read More

ഒളിവില്‍ പോയ യുവകേസരിയും ചില നിരോധന കാഴ്ചകളും

ഒളിച്ചോടിപ്പോയ മകനെ തേടിയുള്ള ഒരു അമ്മയുടെ വിലാപമാണ് ഡല്‍ഹിയുടെ അകത്തളങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത്. രാഹുല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നിന്ന്‍ കാണാതെ പോയ ഒരു അഞ്ചു വയസുകാരന്‍റെ മുഖമാകും ഏവരുടെയും മനസ്സില്‍ തെളിയുന്നത്. എന്നാല്‍ നമ്മുടെ നായകന്‍ ഡല്‍ഹിക്കാരനാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ആരോടും പറയാതെ പയ്യന്‍ എങ്ങോട്ടാണ് പോയതെന്നോ എന്തിനാണ് പോയതെന്നോ ഇപ്പൊഴും ആര്‍ക്കും വ്യക്തതയില്ല. മകന്‍റെ ...Read More

കൊമ്പന്‍റെ മദം പൊട്ടലിന് ആരാണ് ഉത്തരവാദി ?

മന്ത്രി ഇബ്രാഹിം കുഞ്ഞിനെ നിയമസഭയില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ച കൊമ്പനെ തളയ്ക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസമാണ് ശൂന്യ വേളയില്‍ പത്തനാപുരം ഗണേഷ് എന്ന കൊമ്പന്‍ മന്ത്രിയെ കുത്തി വീഴ്ത്താന്‍ ശ്രമിച്ചത്. മന്ത്രിയും പരിവാരങ്ങളും തന്നേ വേണ്ട വിധം പരിഗണിക്കുന്നില്ലെന്ന് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത ആന വകുപ്പില്‍ കടുത്ത അഴിമതിയാണ് നടക്കുന്നതെന്നും വിമര്‍ശിച്ചു. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ മറ്റൊരു മന്ത്രിയെ കൂടി ...Read More

കെപിസിസിയുടെ ദാനം; ഇന്ദിരാ ഭവനിലെ ബാധോപദ്രവം

കെപിസിസി ദാനമായി കൊടുത്ത ഒരു കോടി രൂപ കണ്ട് സാക്ഷാല്‍ രാഹുല്‍ജിയുടെ കണ്ണ്‍ നിറഞ്ഞു എന്നാണ് കേട്ടത്. കൈ നീട്ടി വാങ്ങാന്‍ മാത്രം ശീലിച്ച കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് നല്ല ബുദ്ധി തോന്നി തുടങ്ങിയോ എന്ന ആത്മഗതവും അദ്ദേഹത്തില്‍ നിന്നുണ്ടായത്രേ. എന്നാല്‍ ഇത് ദാനമല്ലെന്നും മോദി കൊടുങ്കാറ്റില്‍ നട്ടം തിരിയുന്ന കേന്ദ്ര നേതൃത്വത്തിന് നല്‍കുന്ന ദുരിതാശ്വാസ സഹായം മാത്രമാണെന്നുമാണ് യുഡിഎഫിലെ തന്നെ ചില ...Read More