സിനിമ Archive

സത്യന്‍ അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം. ഈ ആപ്തവാക്യം ശരിയാണെന്ന് സ്ഥാപിക്കാന്‍ സത്യന്‍ അന്തിക്കാട് സിനിമകളേയാവും പലപ്പോഴും നമ്മള്‍ കൂട്ടു പിടിക്കുക. കണ്ടു ശീലിച്ച നന്മകള്‍ ആധുനിക കാലത്ത് വര്‍ണ്ണ ചിത്രങ്ങളിലെ കാഴ്ചകള്‍ മാത്രമായി ഒതുങ്ങുമ്പോള്‍ സത്യന്‍ സിനിമകളാണ് ഏറെക്കുറെ അപവാദമായുള്ളത്. കുറുക്കന്‍റെ കല്യാണത്തില്‍ തുടങ്ങിയ ആ സ്വതന്ത്ര സിനിമാ ജീവിതം ഇപ്പോള്‍ ജോമോന്‍റെ സുവിശേഷങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ...Read More

മലയാള സിനിമയിലെ താരസങ്കല്‍പ്പങ്ങള്‍

നമ്മുടെ സിനിമയില്‍ കാലങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ചില ആചാരങ്ങളും കീഴ്വഴക്കങ്ങളുമുണ്ട്. സത്ഗുണ സമ്പന്നനായ നായകനും അയാളുടെ അത്യാഗ്രഹികളായ കൂടപ്പിറപ്പുകളും സ്ത്രീ ലമ്പടനായ വില്ലനുമൊക്കെ പല സിനിമകളുടെയും അവിഭാജ്യ ഘടകങ്ങളാണ്. സകല ആയോധന മുറകളും അഭ്യസിച്ച നായകന്‍റെ തല്ല് കൊള്ളാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പോലീസ് ഓഫീസര്‍ എപ്പോഴും വില്ലനെ ചുറ്റിപ്പറ്റി തന്നെയുണ്ടാകും. ഭീമന്‍ രഘുവിനെയോ സ്ഫടികം ജോര്‍ജിനെയോ ബാബുരാജിനെയോ പോലുള്ള ആളുകളായിരിക്കും മിക്കവാറും ...Read More

ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം

സിനിമയിലായാലും സാഹിത്യത്തിലായാലും ക്ലാസിക്കുകള്‍ അപൂര്‍വമായേ പിറക്കാറുള്ളൂ. തകഴിയുടെ കഥയ്ക്ക് രാമു കാര്യാട്ട് ദൃശ്യഭാഷ രചിച്ച ചെമ്മീന്‍ അത്തരമൊരു ക്ലാസിക്ക് സിനിമയായിരുന്നു. അതിനു ശേഷം മലയാളം കണ്ട അപൂര്‍വമായ ദൃശ്യാനുഭവങ്ങളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ. എം.ടിയുടെ രചനാവൈഭവവും ഹരിഹരന്‍റെ സംവിധാന മികവും ഭാവാഭിനയത്തിന്‍റെ അനന്തതലങ്ങളില്‍ വിരാജിക്കാനുള്ള മമ്മൂട്ടിയുടെ കഴിവും ഒത്തുചേര്‍ന്നപ്പോള്‍ മലയാളം ഒരിയ്ക്കലും മറക്കാത്ത മനോഹരമായ ദൃശ്യാനുഭവമായി ചിത്രം മാറി. ദേശീയ- സംസ്ഥാന ...Read More

വേലൈക്കാരന്‍- സിനിമ റിവ്യു

പ്രേക്ഷകരുടെ കാത്തിരിപ്പ് അവസാനിച്ചു. ഏറെ നാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം വേലൈക്കാരന്‍ ഇന്ന് തിയറ്ററുകളില്‍ എത്തി. റെമോക്ക് ശേഷം ശിവ കാര്‍ത്തികേയന്‍ അഭിനയിക്കുന്ന സിനിമ,  ശിവ കാര്‍ത്തികേയനും മോഹന്‍ രാജയും ആദ്യമായി ഒന്നിക്കുന്ന സിനിമ, തനി ഒരുവന് ശേഷം മോഹന്‍ രാജ ഒരുക്കുന്ന സിനിമ, മലയാളത്തിന്‍റെ പ്രിയ നടന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളാണ് ...Read More

മാസ്റ്റര്‍പീസ്‌- സിനിമ റിവ്യു

മമ്മൂട്ടി നായകനായ മാസ് എന്റര്‍ടെയ്നര്‍ മാസ്റ്റര്‍പീസ്‌ തിയറ്ററുകളില്‍ എത്തി. പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ രചന നിര്‍വഹിച്ച സിനിമ സംവിധാനം ചെയ്തത് അജയ് വാസുദേവാണ്. ഉണ്ണി മുകുന്ദന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, സന്തോഷ്‌ പണ്ഡിറ്റ്‌, വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ്വ, മക്ബൂല്‍ സല്‍മാന്‍, ജോണ്‍ കൈപള്ളില്‍, സാജു നവോദയ എന്നിങ്ങനെ വന്‍ താരനിര അണിനിരന്ന ചിത്രം നിര്‍മിച്ചത് ...Read More

ഐ വി ശശിയുടെ ജനപ്രിയ സിനിമകള്‍

സംവിധാനം ഐ വി ശശി. സംവിധായകര്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍. അഭിനേതാക്കള്‍ ആരെന്ന് നോക്കാതെ, ടൈറ്റില്‍ കാര്‍ഡിലെ ആ പേര് മാത്രം നോക്കി സിനിമ കാണാന്‍ കയറിയ എത്ര പേരുണ്ടാകും നമുക്കിടയില്‍ ? അത്രയ്ക്കുണ്ട് ആ നാമധേയം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം. മണിരത്നത്തിനും ഷങ്കറിനും മുമ്പ് സിനിമ സംവിധായകന്‍റെ കലയാണെന്ന് സ്ഥാപിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം.  പ്രേംനസീറിന്‍റെയും മധുവിന്റെയും മാത്രം മുഖം വച്ച് തിയറ്ററുകള്‍ ആളെ ...Read More

ട്വെന്‍റി20: സിനിമാ സംബന്ധിയായ 20 പോസ്റ്റുകള്‍

സിനിമ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള സിനിമകള്‍ മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ മമ്മൂട്ടി ഒഴിവാക്കിയ 8 സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയിലെ 50 മികച്ച ക്ലൈമാക്സ് രംഗങ്ങള്‍ മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍ അവലോകനം നാലു മദ്യപാനികള്‍ നാല് പോലീസുകാര്‍ ...Read More

ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍

ബാഹുബലി എന്ന നാമത്തിന് ഇന്ത്യന്‍ സിനിമ ആസ്വാദകര്‍ക്കിടയില്‍ ഇനി ഒരൊറ്റ പര്യായമേയുള്ളൂ. ബ്രഹ്മാണ്ഡം. രാജമൌലി ഒരുക്കിയ വിസ്മയ ചിത്രം കാണികളെ അത്രമാത്രം കീഴ്പ്പെടുത്തിക്കഴിഞ്ഞു. ലോകമെങ്ങുമുള്ള ആറായിരത്തിലേറെ സ്ക്രീനുകളില്‍ തുടരുന്ന പടയോട്ടം മൂന്നാഴ്ച പിന്നിടുമ്പോള്‍ ആയിരത്തി നാന്നൂറ് കോടി രൂപയാണ് സിനിമ ഇതിനകം വാരിക്കൂട്ടിയത്.  കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ജനം ആദ്യമൊക്കെ രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്ന ...Read More

നീലാംബരിയായി, ശിവകാമിയായി

ബാഹുബലി കണ്ടവരാരും രാജമാത ശിവകാമി ദേവിയെ മറക്കില്ല. സിനിമയുടെ ഇരു ഭാഗങ്ങളിലുമായി ഏതാനും രംഗങ്ങളില്‍ മാത്രമാണ് അവര്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും നായകനായ പ്രഭാസിനൊപ്പമോ അല്ലെങ്കില്‍ അതിലേറെയോ പ്രേക്ഷക മനസുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രം. ഗാംഭിര്യം നിറഞ്ഞ അഭിനയ ശൈലി കൊണ്ടും തന്‍റെ തനതായ സൌന്ദര്യം കൊണ്ടും കരിയറില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന വേഷം അവര്‍ അത്യുജ്ജ്വലമാക്കി.  എല്ലാ അര്‍ത്ഥത്തിലും ...Read More

പിന്തുടര്‍ച്ച വന്ന മലയാള ചിത്രങ്ങള്‍

        സിനിമകള്‍ വിജയിച്ചാല്‍ അതിന്‍റെ പിന്തുടര്‍ച്ച വരുന്നത് എല്ലാ ഭാഷകളിലും പതിവാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം അതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഹോളിവുഡില്‍ ഗോഡ്ഫാദര്‍ മുതല്‍ മാട്രിക്സും ട്വൈലൈറ്റും ഹാരി പോട്ടറും വരെ ആ പട്ടിക നീളുമ്പോള്‍ ഹിന്ദിയില്‍ ഏറ്റവും ഒടുവില്‍ ഗോല്‍മാലിലും ഹൌസ് ഫുള്ളിലും സര്‍ക്കാരിലും വരെ അത്തരം പിന്തുടര്‍ച്ച സിനിമകള്‍ നാം കണ്ടു. ലോകമെങ്ങും തരംഗമാകുന്ന ബാഹുബലി 2 ...Read More