കായികം Archive

ഒരു രാജ്യം, രണ്ടു നീതി : ശ്രീശാന്ത് VS ശ്രീനിവാസന്‍

             കയ്യില്‍ പണവും വാദിക്കാന്‍ മള്ളിയൂര്‍ വക്കീലും ഉണ്ടെങ്കില്‍ ഈ നാട്ടില്‍ ആര്‍ക്കും ആരെയും കൊല്ലാം എന്നത് നാട്ടിന്‍പുറത്തെ ഒരു പഴയ ചൊല്ലാണെങ്കിലും അത് സത്യമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് നേതൃത്വം ഒരിക്കല്‍ കൂടി തെളിയിച്ചു. ഇനിയും തെളിയിക്കപ്പെടാത്ത ആരോപണത്തിന്‍റെ പേരില്‍ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ ബിസിസിഐ അതിന്‍റെ പരമോന്നത അധ്യക്ഷനെതിരായ ആരോപണം കണ്ടില്ലെന്ന്‍ നടിച്ചു. ...Read More

ശ്രീശാന്തിന് മോക്ക; മറ്റുള്ളവര്‍ക്ക് ജാമ്യം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീശാന്ത് ഒരു നിസ്സാരക്കാരനല്ല എന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്. ഒരൊറ്റ കേസ് വഴി അദ്ദേഹം ഒരുപാട് പേരെയാണ് സഹായിച്ചത്. പ്രതിച്ഛായ അമ്പേ തകര്‍ന്നു നില്‍ക്കുകയായിരുന്ന ഡല്‍ഹി പോലീസിന് ഒരൊറ്റ ദിവസം കൊണ്ട് താരപരിവേഷം നല്‍കിയത് ...Read More

ശ്രീശാന്ത് തുടക്കമിട്ട ഒത്തുകളി വിവാദത്തില്‍ ഇനി ആരൊക്കെ കുടുങ്ങും ?

  ശ്രീശാന്ത് ഒത്തുകളിയില്‍ കുടുങ്ങി എന്നറിഞ്ഞപ്പോള്‍ രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് കേരളത്തില്‍ വന്‍ കോലാഹലമാണ് നടന്നത്. ഒരു കാരണം നോക്കിയിരിക്കുകയായിരുന്നു എന്ന മട്ടില്‍ രായ്ക്കു രാമാനം സര്‍ക്കാര്‍ പരസ്യ ചിത്രത്തില്‍ നിന്നു പോലും അദേഹത്തെ ഒഴിവാക്കി. നിരവധി വിജിലന്‍സ് കേസുകള്‍ നേരിടുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ പോലും കോഴക്കളിയുടെ പേരില്‍ ശ്രീശാന്തിനെ കൈവിട്ടു. ശ്രീശാന്തിനെ അത്യാഗ്രഹി എന്ന്‍ ബിസിസിഐ പ്രസിഡണ്ട് ...Read More

ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ ?

പതിനാറാം നൂറ്റാണ്ടില്‍ തെക്കന്‍ ഇംഗ്ലണ്ടിലാണ് മാന്യന്‍മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റ് ജനിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടോടു കൂടി അത് ഇംഗ്ലണ്ടിന്‍റെ ദേശീയ കായിക വിനോദമായി. ഈസ്റ്റ് ഇന്ത്യ കമ്പനി രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ തുടങ്ങിയതോടെ അവിടെയെല്ലാം അവര്‍ക്കൊപ്പംഇംഗ്ലീഷുകാരുടെ പ്രിയപ്പെട്ട വിനോദമായ ക്രിക്കറ്റും രംഗപ്രവേശം ചെയ്തു. അങ്ങനെയാണ് പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി ഇന്ത്യയിലും ക്രിക്കറ്റ് എത്തുന്നത്. ഇന്ന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍റീസ്, ...Read More