Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഭിക്ഷയെടുക്കുന്ന പൂച്ച ; കൌതുകമുണര്‍ത്തുന്ന ഒരു അപൂര്‍വ കാഴ്ച്ച

Share this post

റഷ്യയിലെ ബെലാറസ് എന്ന പട്ടണത്തിന് അടുത്തുള്ള മിന്‍സ്ക്ക് എന്ന സ്ഥലത്ത് ചെന്നാല്‍ നിങ്ങള്‍ക്ക് ഈ അപൂര്‍വ കാഴ്ച കാണാം. ഒരു പൂച്ച ഭിക്ഷയെടുക്കുന്ന രംഗമാണ് ഇത്.  ആഴ്ചയില്‍ മൂന്നു ദിവസം മൂന്നു മണിക്കൂര്‍ വീതമാണ് ഈ പൂച്ച തെരുവില്‍ വഴി യാത്രക്കാര്‍ നല്‍കുന്ന ചില്ലറയും പ്രതീക്ഷിച്ചിക്കുക.

ഒരു കശാപ്പുകാരന്‍റെ കയ്യില്‍ നിന്നാണ് ഇപ്പോഴത്തെ ഉടമസ്ഥക്ക് പൂച്ചയെ കിട്ടിയത്. പക്ഷേ 79 കാരിയായ അവര്‍ക്ക് സ്വന്തമായ വരുമാനമില്ലാത്തത് കൊണ്ട് അതിനെ പോറ്റാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് ആ സ്ത്രീ കണ്ടെത്തിയ കുറുക്കു വഴിയാണ് പൂച്ചയെ കൊണ്ട് തന്നെ പണം സമ്പാദിക്കുക എന്നത്. കിട്ടുന്ന പൈസ ആരും എടുക്കാതിരിക്കാന്‍ അവരും പൂച്ചയുടെ സമീപത്ത് തന്നെയുണ്ടാവും. ഏതായാലും ഈ പുതിയ രീതിയിലുള്ള ഭിക്ഷാടനം വഴി പൂച്ചയും യജമാനയും നന്നായി സമ്പാദിക്കുന്നുണ്ട്. നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികളാണ് അവരുടെ പ്രധാന വരുമാന മാര്‍ഗം.  മീനിനും ഇറച്ചിക്കും വേണ്ടി പണം വേണം, ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ  എന്ന കുറിപ്പും മുന്നില്‍ വെച്ചാണ് ഈ പൂച്ചയുടെ ഇരിപ്പ്.



Share this post