Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Renjith Archive

അവളോട് പറയാന്‍ പാടില്ലാത്ത 12 കാര്യങ്ങള്‍

Image Credit: Hypable ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണമെന്ന് നമ്മള്‍ പൊതുവേ പറയാറുണ്ട്. അത് ശരിയാണ് താനും. എന്നാല്‍ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു കുഴിയില്‍ ചാടിയ എത്രയോ ആളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാമെങ്കിലും കുടുംബ ജീവിതത്തില്‍ അങ്ങനെയല്ല. ഒരിക്കല്‍ കേട്ട വാക്കുകള്‍ സ്ത്രീകളുടെ മനസില്‍ നിന്ന്‍ അത്ര പെട്ടെന്ന് പോകില്ല. ...Read More

2014ലെ താര വിവാഹങ്ങള്‍, വേര്‍പിരിയലുകള്‍

മലയാള സിനിമയെ സംബന്ധിച്ച് വിവാഹങ്ങളുടെയും വേര്‍പിരിയലുകളുടെയും വര്‍ഷം കൂടിയായിരുന്നു 2014. വെള്ളിത്തിരയിലെ മുന്‍നിര സാന്നിധ്യമായ അര ഡസനിലേറെ നടീനടന്മാരാണ് പോയ വര്‍ഷം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. അതേ സമയം അപ്രതീക്ഷിത വിവാഹ മോചനത്തിലൂടെ ഏവരെയും ഞെട്ടിച്ച ചില സിനിമാപ്രവര്‍ത്തകരെയും 2014ല്‍ നാം കണ്ടു. ബാലതാരമായി വന്ന്‍ പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായ നസ്രിയ നസീമിനെ നടന്‍ ഫഹദ് ഫാസില്‍ വിവാഹം കഴിക്കുന്ന ...Read More

2014ലെ മികച്ച മലയാള ചിത്രങ്ങള്‍

  2014 അവസാനത്തോട് അടുക്കുന്നു. ക്രിസ്തുമസ് അവധിക്കാലത്ത് പുറത്തിറങ്ങുന്ന ഏതാനും ചിത്രങ്ങള്‍ കൂടി കഴിഞ്ഞാല്‍ പുതുവര്‍ഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമായ ആമയും മുയലും വൈശാഖ് ചിത്രമായ കസിന്‍സ് എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് വരും ദിവസങ്ങളില്‍ തിയറ്ററുകളില്‍ എത്തുക. മമ്മൂട്ടി ചിത്രമായ ഫയര്‍മാന്‍ ക്രിസ്തുമസ് റിലീസാണെന്ന് കരുതിയിരുന്നുവെങ്കിലും ജനുവരി ആദ്യ വാരമേ പുറത്തിറങ്ങൂ എന്നാണ് ഇപ്പോഴത്തെ സൂചന. ഈ ...Read More

അയാള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന 10 സ്വകാര്യങ്ങള്‍

കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും കളിചിരികള്‍ക്കും ദാമ്പത്യത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. സംഘര്‍ഷം നിറഞ്ഞ ജോലി സാഹചര്യങ്ങളില്‍ നിന്ന്‍ ജീവിതപങ്കാളി എത്തുന്നത് വീട്ടിലെ യുദ്ധക്കളത്തിലായാലോ ? എരിതീയില്‍ നിന്ന്‍ വറചട്ടിയിലേയ്ക്ക് വീണത് പോലെയാകും അയാളുടെ അവസ്ഥ. ഭാര്യയുടെ കൊച്ചുവര്‍ത്തമാനവും ദാമ്പത്യത്തിലെ സ്വകാര്യ നിമിഷങ്ങളും അത്തരം സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും. ഭാര്യയുടെ സ്നേഹപൂര്‍വ്വമായ പെരുമാറ്റം അയാള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും സാധാരണ മനോനിലയിലേക്ക് മടക്കിക്കൊണ്ടുവരുകയും ചെയ്യും. സ്നേഹവും കരുതലുമാണ് ...Read More

അവള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന 12 കിന്നാരങ്ങള്‍

നല്ല വാക്കുകള്‍, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ – എന്നിവ വഴി ഏത് പെണ്ണിനെയും വീഴ്ത്താമെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അതില്‍ അതിശയോക്തിയുണ്ടെങ്കിലും കുടുംബ കലഹം തീര്‍ക്കാനും അവളെ വരുതിയില്‍ നിര്‍ത്താനും പ്രശംസാവാചകങ്ങള്‍ക്ക് കഴിയുമെന്ന് പല അനുഭവസ്ഥരും പറയുന്നു. പുരുഷന്‍റെ ഹൃദയത്തിലേക്കുള്ള വഴി അയാളുടെ വയറ്റില്‍ കൂടിയാണെങ്കില്‍ സ്ത്രീയുടേത് വാക്കുകളില്‍ കൂടിയാണെന്നാണ് ആധുനിക പഴമൊഴി വിദഗ്ധര്‍ പറയുന്നത്. അവള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ആ കിന്നാരങ്ങള്‍ ഏതൊക്കെയാണെന്ന് ...Read More

മലയാള സിനിമയിലെ അപകട മരണങ്ങൾ

  ഒരു കാലത്ത് സിനിമ ചിത്രീകരണത്തിനിടയില്‍ അപകടങ്ങള്‍ പതിവ് സംഭവമായിരുന്നു. ഇന്നത്തെ പോലെ മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ അന്ന്‍ ഉണ്ടായിരുന്നില്ല. കൂലി എന്ന ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ അമിതാഭ് ബച്ചന് ദാരുണമായി പരുക്കേറ്റ ഏതാണ്ട് അതേ സമയത്താണ് ജയനും അപകടമുണ്ടായത്. വിദഗ്ധ ചികിത്സയുടെ ഫലമായി ബച്ചന്‍ ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിലും ജയന് ആ ഭാഗ്യമുണ്ടായില്ല. ചടുലമായ അഭിനയ പാടവം കൊണ്ടും ആകാരഭംഗി ...Read More

തിരിച്ചുവരവ് ഗംഭീരമാക്കി മഞ്ജു വാര്യര്‍

ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നമ്മളെല്ലാം നേരിട്ട അല്ലെങ്കില്‍ നേരിടേണ്ട ചോദ്യമാണിത്. പ്രായം ഒന്നിനും ഒരു തടസമല്ലെന്ന വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട് ഈ റോഷന്‍ ആന്‍റ്രൂസ് ചിത്രം. മഞ്ജു വാര്യര്‍ക്ക് ഇതിലും നല്ല ഒരു തിരിച്ചുവരവ് കിട്ടാനില്ല. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ വേഷം അവര്‍ മനോഹരമാക്കിയിരിക്കുന്നു. സ്വല്‍പ്പം പൊങ്ങച്ചക്കാരിയായ വീട്ടമ്മയുടെ വേഷം മഞ്ജു വളരെ തന്‍മയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരുപമ രാജീവ് ...Read More

കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

അജിത്തിന്‍റെയും മൃദുലയുടെയും വിവാഹം ആലോചിച്ചുറപ്പിച്ചത് ഇരുവരുടെയും വീട്ടുകാരാണ്. അജിത്ത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. മൃദുല ഡിഗ്രി എഴുതി നില്‍ക്കുന്ന സമയത്താണ് അജിത്ത് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. വിവാഹശേഷം ജോലിക്കു പോകണമെന്ന് മൃദുലയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അജിത്തിന്‍റെ എതിര്‍പ്പ് അതിനു തടസമായി. ഭാര്യ ജോലിക്കു പോകുന്നതില്‍ താല്പര്യമില്ലാത്ത യാഥാസ്ഥിതിക ചിന്താഗതിക്കാരനായിരുന്നു അയാള്‍. പക്ഷേ മൃദുലയെ അയാള്‍ ജീവന് തുല്യം സ്നേഹിച്ചു. അവള്‍ക്കും തിരിച്ച് ...Read More

ആഘോഷമാകുന്ന സെലബ്രിറ്റി വിവാഹങ്ങള്‍

വിവാഹം എന്നത് ഭാരതീയര്‍ക്ക് ഒരു ആഘോഷമാണ്. അത് സെലബ്രിറ്റികളുടേത് കൂടിയാകുമ്പോള്‍ പറയാനുമില്ല. വാര്‍ത്തകള്‍ക്കും ആഘോഷങ്ങള്‍ക്കും വീര്യം കൂടും. ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുള്ള വിവാഹ വാര്‍ത്തയാണ് അഭിനവ ഇലക്ട്രോണിക് മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഫാന്‍സും ഇപ്പോള്‍ ആഘോഷിക്കുന്നത്. അതിനിടയില്‍ കെജ്രിവാളിനെയും സുനന്ദ പുഷ്കറിനെയുമെല്ലാം പലരും മറന്നു എന്നു തന്നെ പറയാം. വാര്‍ത്ത പുറത്തു വന്ന്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചില വിരുതന്മാര്‍ ...Read More

ആദ്യ രാത്രിയെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍

  ആദ്യരാത്രി വൈവാഹിക ജീവിതത്തിലേക്കുള്ള നിര്‍ണ്ണായകമായ ഒരു കാല്‍വെയ്പ്പാണ്. അതുകൊണ്ടു തന്നെ പങ്കാളികള്‍ക്ക് അതേക്കുറിച്ച് ആശങ്കകളും ഭയവും ഉണ്ടാവുക സ്വാഭാവികമാണ്. ആദ്യം ആര് സംസാരിക്കും ? എന്താണ് സംസാരിക്കേണ്ടത് ? ആദ്യം ആര് സ്പര്‍ശിക്കും ? ബന്ധപ്പെടുന്നത് എങ്ങനെയായിരിക്കും ? തുടങ്ങിയ ചിന്തകളെല്ലാം അവരെ അലട്ടും. സ്ത്രീകളുടെ മനസ്സാകും ഇക്കാര്യങ്ങളില്‍ കൂടുതല്‍ ആകുലപ്പെടുക. പുരുഷ സുഹൃത്തുക്കളൊന്നുമില്ലാതെ യാഥാസ്ഥിതിക ചുറ്റുപാടില്‍ വളര്‍ന്ന പെണ്‍കുട്ടിയാണെങ്കില്‍ ...Read More