Manoj Archive

മണിയാശാന്‍റെ മാന്ത്രിക വടി: മൂന്നാറിലെ പുലിയെ എലിയാക്കുന്ന സൂത്ര വിദ്യ

അങ്ങനെ മൂന്നാറില്‍ പുലി വീണ്ടും പൂച്ചയായി. ഇടുക്കിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായി പുലി വേഷം കെട്ടി നടന്ന ശ്രീരാമന്‍ എന്ന ചെറുപ്പക്കാരനെയാണ് സ്ഥലത്തെ പ്രധാന ദിവ്യനായ മണിയാശാന്‍ മന്ത്രം ചൊല്ലി പൂച്ചയാക്കി മാറ്റിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രി അടക്കമുള്ള വമ്പന്മാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ വച്ചാണ് അത്ഭുത പ്രവൃത്തി അരങ്ങേറിയത്. ഞാന്‍ ഒരു സംഗതി കാണിക്കാം, എന്ന് പറഞ്ഞ് ആശാന്‍ 1  2 3 ...Read More

ഡിജിറ്റല്‍ ഇന്ത്യയെ പിന്നോട്ടടിക്കാന്‍ എസ്.ബി.ഐ; ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തി

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും ക്യാഷ് ലെസ്സ് ഇക്കോണമിയെകുറിച്ചുമൊക്കെ നരേന്ദ്ര മോദി കൂടെക്കൂടെ പറയാറുണ്ട്. പണം കൈമാറ്റത്തിനായി എല്ലാവരും ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിച്ചാല്‍ കള്ളപ്പണവും കള്ള നോട്ടുമൊക്കെ കുറയുമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. അതുവഴി സര്‍ക്കാരിന് ലഭിക്കുന്ന നികുതി വിഹിതം കൃത്യമായി വീഴുകയും ചെയ്യും. ഭീം ആപ്പ്, ആധാര്‍ അധിഷ്ടിത പണം കൈമാറ്റ സംവിധാനം എന്നിങ്ങനെ പുതിയ ചില ആശയങ്ങളും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ...Read More

ഏപ്രില്‍ ഫൂള്‍

രാജഗോപാല്‍ നാട്ടില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ്‌. നാല്‍പ്പത്തഞ്ചിനു മുകളില്‍ പ്രായം. പരിസരത്തുള്ള എല്ലാവരും അദ്ദേഹത്തെ ബഹുമാനത്തോടെ രാജേട്ടനെന്നേ വിളിക്കൂ. ഭാര്യയും അഞ്ചിലും ഏഴിലുമായി പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ കുടുംബം.  ചേര്‍ത്തലയ്ക്കടുത്തുള്ള മരുത്തോര്‍വട്ടം എന്ന സ്ഥലത്താണ് ഈ കഥ നടക്കുന്നത്. അന്ന് ഞങ്ങള്‍ അവിടെ പുതിയ സ്ഥലം വാങ്ങി വീടു വച്ച സമയമാണ്. രാജേട്ടന്‍റെ അച്ഛന്‍ കൃഷ്ണന്‍ ...Read More

ദി ഗ്രേറ്റ് ഫാദര്‍ – സിനിമ റിവ്യു

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളില്‍ എത്തി. മെഗാസ്റ്റാര്‍ ആരാധകര്‍ സിനിമയുടെ റിലീസിംഗ് ശരിക്കും ആഘോഷമാക്കി. പുലി മുരുകന്‍റെയും കബാലിയുടെയും സംസ്ഥാനത്തെ ആദ്യ ദിന റിക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ സിനിമ 4.31 കോടി രൂപ കളക്റ്റ് ചെയ്തെന്ന് നിര്‍മാതാക്കളില്‍ ഒരാളായ പ്രിഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.  മമ്മൂട്ടിയുടെ താരപ്രഭ കൊണ്ടും സ്റ്റൈലിഷ് ലുക്ക് കൊണ്ടും സമ്പന്നമാണ് ഗ്രേറ്റ് ഫാദര്‍ എന്ന ...Read More

സുബ്രമണ്യപുരം പോലിസ് സ്റ്റേഷന്‍

  പോലിസ് സ്റ്റേഷന്‍.  തൊട്ടു മുന്നില്‍ പാര്‍ട്ടി ഓഫിസും ബസ് സ്റ്റോപ്പുമൊക്കെ ഉള്ളതു കൊണ്ട് പരിസരത്ത് ചെറുതല്ലാത്ത ആള്‍ക്കൂട്ടമുണ്ട്. ഓട്ടോയില്‍ വന്നിറങ്ങിയ ഒരു വയോധികന്‍ ഡ്രൈവറുടെ കൈ പിടിച്ച് പതുക്കെ പടവുകള്‍ കയറി അകത്തേയ്ക്ക് പോയി. അദ്ദേഹത്തിന് ഒരു എണ്‍പത് വയസെങ്കിലും കാണും. തീരെ അവശനാണ്. വെള്ളയും വെള്ളയുമാണ് വേഷം.  ഞാന്‍ ആദ്യമായാണ്‌ ഒരു പോലിസ് സ്റ്റേഷനില്‍ കയറുന്നത്. അതും പ്രതിയായിട്ട്. ...Read More

മലയാള സിനിമയിലെ 50 മികച്ച ക്ലൈമാക്സ് രംഗങ്ങള്‍

ഒരു സിനിമയില്‍ ഏറ്റവുമധികം പ്രാധാന്യമുള്ളതാണ് അതിന്‍റെ ക്ലൈമാക്സ് രംഗം. അവിടെ ചെറുതായൊന്നു പാളിയാല്‍ മതി എല്ലാം തകിടം മറിയും. ഒരു സിനിമയെ തകര്‍ക്കാന്‍ അതിന്‍റെ ക്ലൈമാക്സ് രംഗം പ്രചരിപ്പിക്കുന്ന കുബുദ്ധികളും നമുക്കിടയില്‍ യഥേഷ്ടം ഉണ്ടെന്ന് ഓര്‍ക്കുക. കുറ്റാന്വേഷണ സസ്പെന്‍സ് ത്രില്ലര്‍ സിനിമകളെയാണ് പ്രസ്തുത ചോര്‍ത്തലുകള്‍ ഏറ്റവുമധികം ബാധിക്കുന്നത്. ചില സിനിമകള്‍ നമുക്ക് എത്ര കണ്ടാലും മതിയാവില്ല. അതുപോലെ തന്നെയാണ് ചില സിനിമകളുടെ അവസാന രംഗങ്ങളും. അവയില്‍ ...Read More

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നവുമായി മോദിജി; കൈത്താങ്ങായി രാഹുല്‍ജിയും സംഘവും

  കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിജിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ അഹോരാത്രം പാടുപെടുന്നത് അമിത് ഷായും കൂട്ടരുമാണെന്ന് മാലോകര്‍ക്കിടയില്‍ പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട്. ഹരിയാന, മഹാരാഷ്ട്ര, ഇപ്പോള്‍ ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ അദ്ദേഹം മാസങ്ങള്‍ക്ക് മുമ്പേ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നും അതുകൊണ്ടാണ് ബിജെപി വന്‍ വിജയം നേടിയതെന്നുമൊക്കെയാണ് അനുഭാവികള്‍ സോഷ്യല്‍ മീഡിയ വഴിയും പത്രങ്ങളിലൂടെയുമൊക്കെ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ സമയത്തൊക്കെ ഡല്‍ഹിയിലെ ...Read More

മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍

  പ്രണയം മറക്കാനാവാത്ത ഒരനുഭവമാണ്. രണ്ടു മനസുകളെ എല്ലാ അര്‍ത്ഥത്തിലും കൂട്ടിച്ചേര്‍ക്കുന്ന മധുരമുള്ള ഒരു വികാരം. ജീവിതത്തില്‍ ഒരിക്കലെങ്കിലും  പ്രണയിക്കാത്തവരായി ആരാണുണ്ടാകുക  ? പ്രണയം മനസ്സില്‍ തട്ടുന്ന വിധം ചിത്രീകരിച്ച ഒരുപാട് ഗാനങ്ങളുണ്ട് മലയാള സിനിമയില്‍. ബ്ലാക്ക് ആന്‍റ് വൈറ്റ് കാലഘട്ടം മുതല്‍ ഇപ്പോഴത്തെ എച്ച് ഡി സിനിമ വരെ എത്തിനില്‍ക്കുന്ന എട്ടു പതിറ്റാണ്ടു കാലത്തെ മലയാള സിനിമ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ...Read More

സുധീരന്‍റെ രാജി: ആരാകും കോണ്‍ഗ്രസ്സിലെ അടുത്ത ചാക്യാര്‍ ?

 Image credit : Indian Express സുധീരന്‍ ചാക്യാര്‍ സ്ഥാനം ഒഴിഞ്ഞു എന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കിനാശ്ശേരിയിലെ ജനങ്ങള്‍ കേട്ടത്. മൂന്നു വര്‍ഷം മുമ്പാണ് അദ്ദേഹം പാര്‍ട്ടിയുടെ ആസ്ഥാന ചാക്യാരായി നിയമിതനായത്. അതും ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന്. സുധീരന് കളി അറിയില്ലെന്നും അദ്ദേഹത്തെ ചാക്യാരാക്കിയാല്‍ ചത്തു കളയുമെന്നുമൊക്കെ പഴയ ആശാന്മാരായ ഉമ്മന്‍ ചാക്യാരും ചെന്നിത്തല ചാക്യാരും വിരട്ടി നോക്കിയെങ്കിലും ...Read More

ചില തുണ്ട് കഥകള്‍ – ഭാഗം ഒമ്പത്

മൊസൂളിലെ പ്രതികാരം അള്ളാ…………….: ഒരു ആര്‍ത്ത നാദം ആ യെമനിയുടെ തൊണ്ടയില്‍ നിന്ന് പുറത്തേക്കൊഴുകി. അയാളുടെ വയറ്റില്‍ നിന്ന് ചീറ്റിയൊഴുകിയ രക്തം ചുറ്റുപാടുകളില്‍ വര്‍ണ്ണചിത്രങ്ങള്‍ തീര്‍ത്തു. ചോരയില്‍ മുങ്ങിക്കുളിച്ച ഇരുമ്പ് കമ്പിയുമായി നില്‍ക്കുന്ന മിസയുടെ രൂപം സയ്യിദിന്‍റെ കണ്ണുകളില്‍ ഇതാദ്യമായി മരണഭയം നിറച്ചു. മൊസൂളിലെ ഒരു അടിമച്ചന്തയില്‍ നിന്നാണ് രണ്ടു ദിവസം മുമ്പ് അയാള്‍ അവളെ വാങ്ങിയത്. അതും രണ്ടായിരത്തി നാന്നൂറ് ...Read More