Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

അവള്‍ ഭര്‍ത്താവിനോട് പറയുന്ന 12 കള്ളങ്ങള്‍

Share this post

അവള്‍ ഭര്‍ത്താവിനോട് പറയുന്ന 12 കള്ളങ്ങള്‍ 1

 ജീവിതത്തില്‍ കള്ളം പറയാത്തവരായി ആരും തന്നെയുണ്ടാവില്ല.. അപ്പോള്‍ വിവാഹ ജീവിതത്തിന്‍റെ കാര്യം പറയാനില്ലല്ലോ. എന്തെല്ലാം കള്ളത്തരങ്ങള്‍ പറഞ്ഞാലാണ് ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുക, അല്ലേ ?

പങ്കാളിയെ വേദനിപ്പിക്കണ്ട എന്നു വിചാരിച്ചോ അതല്ലെങ്കില്‍ വഴക്ക് ഒഴിവാക്കുവാനോ ആണ് പലരും കള്ളങ്ങളെ കൂട്ടു പിടിക്കുന്നത്. ഭാര്യയും ഭര്‍ത്താവും ഒരുപോലെ കള്ളം പറയുമെങ്കിലും സ്ത്രീകളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നിത്യ ജീവിതത്തില്‍ അവള്‍ പറയുന്ന കള്ളങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1) പണം ഒരു പ്രശ്നമേയല്ല

പ്രണയത്തിന്‍റെ നാളുകളില്‍ സ്ത്രീകള്‍ പൊതുവേ പറയുന്ന വാചകമാണിത്. ഭര്‍ത്താവിന്‍റെ ശമ്പളം ഒരു പ്രശ്നമല്ലെന്നും അദ്ദേഹത്തിന്‍റെ സ്നേഹം മാത്രമാണ് തനിക്ക് വേണ്ടതെന്നും അവള്‍ പറയും. ഉള്ളതു കൊണ്ട് എങ്ങനെയും അരിഷ്ടിച്ചു ജീവിക്കാമെന്നു ആദ്യമൊക്കെ പറയുമെങ്കിലും വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കഴിയുമ്പോഴേക്കും ആവശ്യങ്ങളുടെ ഒരു വലിയ പട്ടിക തന്നെയാവും അവള്‍ അയാള്‍ക്ക് മുന്നില്‍ നിരത്തുക. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഗ്രൈന്‍റര്‍ എന്നിങ്ങനെ ആ പട്ടിക നീളും……………….. ഫലമോ ? ബ്ലെയ്ഡ് പലിശക്കാര്‍ വീട്ടിലെ നിത്യ സന്ദര്‍ശകരാകും..

2) നിങ്ങളുടെ വീട്ടുകാരെ ഞാന്‍ അത്യഗാധമായി സ്നേഹിക്കുന്നു

എനിക്ക് ചേട്ടന്‍റെ വീട്ടുകാരെ ഒരുപാട് ഇഷ്ടമായി. ഇത്ര നല്ല കുടുംബത്തെ കിട്ടുമെന്ന് ഞാന്‍ ഒരിയ്ക്കലും വിചാരിച്ചില്ല ആദ്യരാത്രിയിലോ പിറ്റേന്നോ ഇങ്ങനെയൊരു വാചകം കേള്‍ക്കാത്ത ഭര്‍ത്താക്കന്‍മാര്‍ വളരെ ചുരുക്കമായിരിക്കും. പക്ഷേ പതിയെ പതിയെ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് അയാള്‍ക്ക് മനസിലാകും. വീട്ടുകാരെ പുകഴ്ത്തി ഭര്‍ത്താവിനെ കയ്യിലെടുക്കുക എന്നത് സ്ത്രീകളുടെ ആഗോള സൂത്രവാക്യമാണ് എന്നുകൂടി ഓര്‍ക്കുക. അത് നേടിക്കഴിയുമ്പോള്‍ അവള്‍ തനിനിറം കാണിച്ചു തുടങ്ങും.

3) ഈ ലോകത്ത് മറ്റെന്തിനെക്കാളുമധികം നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു

ഭര്‍ത്താവിനെ അന്ധമായി വിശ്വസിക്കുന്നു എന്നാണ് സ്ത്രീകള്‍ പൊതുവേ പറയുന്നതും പുറെമേ ഭാവിക്കുന്നതും. എന്നാല്‍ അങ്ങനെയല്ല എന്നതാണ് സത്യം. അയാള്‍ അറിയാതെ അയാളുടെ രഹസ്യങ്ങള്‍ തേടി ഷര്‍ട്ടിന്‍റെയും പാന്‍റിന്‍റെയും പോക്കറ്റ് തപ്പുന്നതും പേഴ്സ് മുതല്‍ മൊബൈല്‍ ഫോണിലെ കാള്‍ ഹിസ്റ്ററി വരെ അരിച്ചു പെറുക്കുന്നതും പല ഭാര്യമാരുടെയും പതിവാണ്. ഓഫീസിലെ കാര്യങ്ങളറിയാന്‍ ഭര്‍ത്താവിന്‍റെ സഹപ്രവര്‍ത്തകരുടെ വീടുകളിലേക്ക് കുശലാന്വേഷണവുമായി ഫോണ്‍ വിളിക്കുകയോ അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ നിന്നു മടങ്ങുന്ന വഴിക്ക് ഒന്നുമറിയാത്ത ഭാവത്തില്‍ അവരുടെ വീടുകളില്‍ കയറി വിവരം തിരക്കുകയോ ചെയ്യുന്ന സ്ത്രീകള്‍ ഒട്ടും കുറവല്ല.

4) താങ്കളുടെ സുഹൃദ് വലയത്തിലും കുടുംബത്തിലും ഇത്രയും സുന്ദരനായ ഒരാള്‍ വേറെയില്ല

ഭര്‍ത്താവിന്‍റെ സൌന്ദര്യത്തെയും സ്വഭാവ മഹിമയെയും കുറിച്ച് പറയുമ്പോള്‍ സ്ത്രീകള്‍ക്ക് നൂറു നാവാണ്. താങ്കളെ കാണാന്‍ മമ്മൂട്ടിയെ പോലെയാണെന്നും ഇത്ര സല്‍സ്വഭാവിയായ ഒരാള്‍ കുടുംബത്തില്‍ വേറെയില്ലെന്നും അവള്‍ പറയും. അങ്ങനെ പറയുമ്പോഴും അവളുടെ ചിന്തകള്‍ പക്ഷേ വിപരീത ദിശയിലാകും സഞ്ചരിക്കുക. കുറച്ചു നാള്‍ കഴിയുമ്പോള്‍ പ്രത്യേകിച്ച് കുട്ടികളൊക്കെ ആയിക്കഴിയുമ്പോള്‍ ക്രമേണ ഉള്ളിലിരുപ്പ് പുറത്തു വരും. അപ്പോള്‍ കുട്ടികളുടെ സൌന്ദര്യത്തെക്കുറിച്ചാവും അവള്‍ പറയുക. മക്കള്‍ തന്നേ പോലെയാണെന്നും അവര്‍ക്ക് തന്‍റെ സൌന്ദര്യമാണ് കിട്ടിയതെന്നും അവള്‍ അവകാശപ്പെടും.

5) ഞാന്‍ കള്ളം പറയാറില്ല

കള്ളം പറയാറില്ല എന്നാണ് സ്ത്രീകള്‍ പൊതുവേ ഭാവിക്കുന്നത്. ജീവിതത്തില്‍ ഇന്നേവരെ പ്രണയിച്ചിട്ടില്ലെന്നും പുരുഷന്മാരോടു പൊതുവേ സംസാരിക്കാറില്ലെന്നും പറയുന്നവരുണ്ട്. അതില്‍ സത്യമുണ്ടാകാമെങ്കിലും പാര്‍ക്കുകളിലും തിയറ്ററുകളിലും വര്‍ഷങ്ങളോളം ജൂലിയറ്റിന്‍റെ വേഷം തകര്‍ത്താടിയിരുന്നവര്‍ പോലും ഒരു സുപ്രഭാതത്തില്‍ മാലാഖയുടെ മുഖംമൂടി എടുത്തണിയുന്നതാണ് വിചിത്രമാകുന്നത്. അതിനവരെ കുറ്റം പറയാനും പറ്റില്ല. സാഹചര്യങ്ങളാണല്ലോ ഓരോരുത്തരേയും എന്തെങ്കിലുമൊക്കെ ആക്കുന്നത്.

6) കുട്ടികള്‍ക്ക് അത് വേണം/ ആ സിനിമ കാണണമെന്ന്‍ പറയുന്നു

 ഒരു കുട്ടി ആയിക്കഴിഞ്ഞാല്‍ പലപ്പോഴും അവരുടെ പേരിലാവും അവള്‍ തന്‍റെ ഇഷ്ടങ്ങള്‍ നേടിയെടുക്കുക. മോന്/മോള്‍ക്ക് പൃഥ്വി രാജിന്‍റെ പുതിയ സിനിമ കാണണമെന്നും മടങ്ങുന്ന വഴിക്ക് ആര്യനിവാസില്‍ കയറി മസാല ദോശ കഴിക്കാന്‍ അവര്‍ ആശപ്പെടുന്നുവെന്നും അവള്‍ പറയും. പറയുന്നത് കള്ളമാണെന്ന് അറിയാമെങ്കിലും അയാള്‍ അതിനു വഴങ്ങിക്കൊടുക്കുകയും ചെയ്യും.

തുടര്‍ന്നു വായിക്കുക


Share this post